Ezekiel - യേഹേസ്കേൽ 28 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The LORD spoke to me.

2. മനുഷ്യപുത്രാ, നീ സോര്പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന് മാത്രമായിരിക്കെഞാന് ദൈവമാകുന്നു; ഞാന് സമുദ്രമദ്ധ്യേ ദൈവാസനത്തില് ഇരിക്കുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 12:22, 2 തെസ്സലൊനീക്യർ 2:4

2. 'Mortal man,' he said, 'tell the ruler of Tyre what I, the Sovereign LORD, am saying to him: Puffed up with pride, you claim to be a god. You say that like a god you sit on a throne, surrounded by the seas. You may pretend to be a god, but, no, you are mortal, not divine.

3. നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;

3. You think you are wiser than Danel, that no secret can be kept from you.

4. നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില് സംഗ്രഹിച്ചുവെച്ചു;

4. Your wisdom and skill made you rich with treasures of gold and silver.

5. നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല് ധനം വര്ദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗര്വ്വിച്ചുമിരിക്കുന്നു--

5. You made clever business deals and kept on making profits. How proud you are of your wealth!

6. അതുകൊണ്ടു തന്നേ യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു

6. 'Now then, this is what I, the Sovereign LORD, am saying: Because you think you are as wise as a god,

7. നീ ദൈവഭാവം നടിക്കയാല് ഞാന് ജാതികളില് ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവര് നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.

7. I will bring ruthless enemies to attack you. They will destroy all the beautiful things you have acquired by skill and wisdom.

8. അവര് നിന്നെ കുഴിയില് ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.

8. They will kill you and send you to a watery grave.

9. നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യില് നീ ദൈവമല്ല, മനുഷ്യന് മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പില്ഞാന് ദൈവം എന്നു നീ പറയുമോ?

9. When they come to kill you, will you still claim that you are a god? When you face your murderers, you will be mortal and not at all divine.

10. അന്യജാതിക്കാരുടെ കയ്യാല് നീ അഗ്രചര്മ്മികളെപ്പോലെ മരിക്കും; ഞാന് അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

10. You will die like a dog at the hand of godless foreigners. I, the Sovereign LORD, have given the command.'

11. യഹോയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

11. The LORD spoke to me again.

12. മനുഷ്യപുത്രാ, നീ സോര് രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്ണ്ണനും സൌന്ദര്യസമ്പൂര്ണ്ണനും തന്നേ.

12. Mortal man,' he said, 'grieve for the fate that is waiting for the king of Tyre. Tell him what I, the Sovereign LORD, am saying: You were once an example of perfection. How wise and handsome you were!

13. നീ ദൈവത്തിന്റെ തോട്ടമായ ഏദെനില് ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്ത്തനാളില് നിന്നില് ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
വെളിപ്പാടു വെളിപാട് 2:7, വെളിപ്പാടു വെളിപാട് 17:4, വെളിപ്പാടു വെളിപാട് 18:16

13. You lived in Eden, the garden of God, and wore gems of every kind: rubies and diamonds; topaz, beryl, carnelian, and jasper; sapphires, emeralds, and garnets. You had ornaments of gold. They were made for you on the day you were created.

14. നീ ചിറകു വിടര്ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന് നിന്നെ വിശുദ്ധദേവപര്വ്വതത്തില് ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

14. I put a terrifying angel there to guard you. You lived on my holy mountain and walked among sparkling gems.

15. നിന്നെ സൃഷ്ടിച്ച നാള്മുതല് നിങ്കല് നീതികേടു കണ്ടതുവരെ നീ നടപ്പില് നഷ്കളങ്കനായിരുന്നു.

15. Your conduct was perfect from the day you were created until you began to do evil.

16. നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തര്ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന് നിന്നെ അശുദ്ധന് എന്നു എണ്ണി ദേവപര്വ്വതത്തില് നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന് നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.

16. You were busy buying and selling, and this led you to violence and sin. So I forced you to leave my holy mountain, and the angel who guarded you drove you away from the sparkling gems.

17. നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗര്വ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാന് നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര് നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില് ഇട്ടുകളഞ്ഞു.

17. You were proud of being handsome, and your fame made you act like a fool. Because of this I hurled you to the ground and left you as a warning to other kings.

18. നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാന് നിന്റെ നടുവില്നിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പില് ഞാന് നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.

18. You did such evil in buying and selling that your places of worship were corrupted. So I set fire to the city and burned it to the ground. All who look at you now see you reduced to ashes.

19. ജാതികളില് നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.

19. You are gone, gone forever, and all the nations that had come to know you are terrified, afraid that they will share your fate.'

20. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

20. The LORD said to me,

21. മനുഷ്യപുത്രാ, നീ സീദോന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു

21. 'Mortal man, denounce the city of Sidon.

22. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീദോനേ, ഞാന് നിനക്കു വിരോധമായിരിക്കുന്നു; ഞാന് നിന്റെ നടുവില് എന്നെത്തന്നേ മഹത്വീകരിക്കും; ഞാന് അതില് ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോള് ഞാന് യഹോവ എന്നു അവര് അറിയും.

22. Tell the people there what I, the Sovereign LORD, say about them: I am your enemy, Sidon; people will praise me because of what I do to you. They will know that I am the LORD, when I show how holy I am by punishing those who live in you.

23. ഞാന് അതില് മഹാമാരിയും അതിന്റെ വീഥികളില് രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാള്കൊണ്ടു നിഹതന്മാരായവര് അതിന്റെ നടുവില് വീഴും; ഞാന് യഹോവ എന്നു അവര് അറിയും.

23. I will send diseases on you and make blood flow in your streets. You will be attacked from every side, and your people will be killed. Then you will know that I am the LORD.'

24. യിസ്രായേല്ഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്ക്കുംണ്ടാകയില്ല; ഞാന് യഹോവയായ കര്ത്താവു എന്നു അവര് അറിയും.

24. The LORD said, 'None of the surrounding nations that treated Israel with scorn will ever again be like thorns and briers to hurt Israel. And they will know that I am the Sovereign LORD.'

25. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യിസ്രായേല്ഗൃഹത്തെ അവര് ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയില്നിന്നു ശേഖരിച്ചു. ജാതികള് കാണ്കെ എന്നെത്തന്നേ അവരില് വിശുദ്ധീകരിക്കുമ്പോള്, ഞാന് എന്റെ ദാസനായ യാക്കോബിന്നു കൊടുത്ത ദേശത്തു അവര് പാര്ക്കും.

25. The Sovereign LORD said, 'I will bring back the people of Israel from the nations where I scattered them, and all the nations will know that I am holy. The people of Israel will live in their own land, the land that I gave to my servant Jacob.

26. അവര് അതില് നിര്ഭയമായി വസിക്കും; അതെ, അവര് വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന് ന്യായവിധികളെ നടത്തുമ്പോള് അവര് നിര്ഭയമായി വസിക്കും; ഞാന് അവരുടെ ദൈവമായ യഹോവ എന്നു അവര് അറിയും.

26. They will live there in safety. They will build houses and plant vineyards. I will punish all their neighbors who treated them with scorn, and Israel will be secure. Then they will know that I am the LORD their God.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |