Ezekiel - യേഹേസ്കേൽ 41 | View All

1. അനന്തരം അവന് എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.

1. The man brought me to the Holy Place and measured its side walls, which were each ten and one-half feet thick.

2. പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാര്ശ്വഭിത്തികള് ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവന് മന്ദിരം അളന്നുഅതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവന് അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നുകനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.

2. The entrance was seventeen and one-half feet wide. The walls alongside the entrance were each about nine feet wide. The man measured the Holy Place, which was seventy feet long and thirty-five feet wide.

3. അവന് അതിന്റെ നീളം അളന്നുഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന് എന്നോടു കല്പിച്ചു,

3. Then the man went inside and measured the side walls of the next doorway. Each was three and one-half feet thick. The doorway was ten and one-half feet wide, and the walls next to it were each more than twelve feet thick.

4. പിന്നെ അവന് ആലയത്തിന്റെ ചുവര് അളന്നുകനം ആറു മുഴംആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.

4. Then the man measured the room at the end of the Holy Place. It was thirty-five feet long and thirty-five feet wide. The man said to me, 'This is the Most Holy Place.'

5. എന്നാല് പുറവാരമുറികള് ഒന്നിന്റെ മേല് ഒന്നായി മൂന്നു നിലയായും നിലയില് മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്ക്കും ഇടയിലുള്ള ചുവരിന്മേല് പിടിപ്പാന് തക്കവണ്ണം ചേര്ന്നിരുന്നു; എന്നാല് തുലാങ്ങള് ആലയഭിത്തിക്കകത്തു ചെന്നില്ല.
വെളിപ്പാടു വെളിപാട് 21:17

5. Then the man measured the wall of the Temple, which was ten and one-half feet thick. There were side rooms seven feet wide all around the Temple.

6. പുറവാരമുറികള് ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്നിന്നു നടുവിലത്തേതില്കൂടി മേലത്തെ നിലയില് കയറാം.

6. The side rooms were on three different stories, each above the other, with thirty rooms on each story. All around the Temple walls there were ledges for the side rooms. The upper rooms rested on the ledges but were not attached to the Temple walls.

7. ഞാന് ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള് ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.

7. The side rooms around the Temple were wider on each higher story, so rooms were wider on the top story. A stairway went up from the lowest story to the highest through the middle story.

8. പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;

8. I also saw that the Temple had a raised base all around. Its edge was the foundation for the side rooms, and it was ten and one-half feet thick.

9. എന്നാല് ആലയത്തിന്റെ പുറവാരമുറികള്ക്കും മണ്ഡപങ്ങള്ക്കും ഇടയില് ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

9. The outer wall of the side rooms was about nine feet thick. There was an open area between the side rooms of the Temple

10. പുറവാരത്തിന്റെ വാതിലുകള് തിണ്ണെക്കു നേരെ ഒരു വാതില് വടക്കോട്ടും ഒരു വാതില് തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.

10. and some other rooms. It was thirty-five feet wide and went all around the Temple.

11. മുറ്റത്തിന്റെ മുമ്പില് പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര് അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.

11. The side rooms had doors which led to the open area around the outside of the Temple. One door faced north, and the other faced south. The open area was about nine feet wide all around.

12. അവന് ആലയം അളന്നുനീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.

12. The building facing the private area at the west side was one hundred twenty-two and one-half feet wide. The wall around the building was about nine feet thick and one hundred fifty-seven and one-half feet long.

13. ആലയത്തിന്റെ മുന് ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.

13. Then the man measured the Temple. It was one hundred seventy-five feet long. The private area, including the building and its walls, was in all one hundred seventy-five feet long.

14. പിന്നെ അവന് മുറ്റത്തിന്റെ പിന് പുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങള്ക്കും ഉമ്മരപ്പടികള്ക്കും

14. Also the front of the Temple and the private area on its east side were one hundred seventy-five feet wide.

15. അഴിയുള്ള ജാലകങ്ങള്ക്കും ഉമ്മരപ്പടിക്കു മേല് മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്ക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.

15. The man measured the length of the building facing the private area on the west side, and it was one hundred seventy-five feet from one wall to the other. The Holy Place, the Most Holy Place, and the outer porch

16. അകത്തെ ആലയത്തിന് വാതിലിന്റെ മേല്ഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.

16. had wood panels on the walls. By the doorway, the Temple had wood panels on the walls. The wood covered all the walls from the floor up to the windows,

17. കെരൂബുകളും ഈന്തപ്പനകളും അതിന്മേല് കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയില് ഔരോ ഈന്തപ്പനയും ഔരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.

17. up to the part of the wall above the entrance. All the walls inside the Most Holy Place and the Holy Place, and on the outside, in the porch,

18. മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.

18. had carvings of creatures with wings and palm trees. A palm tree was between each carved creature, and every creature had two faces.

19. നിലംമുതല് വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.

19. One was a human face looking toward the palm tree on one side. The other was a lion's face looking toward the palm tree on the other side. They were carved all around the Temple walls.

20. മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പില് യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.

20. From the floor to above the entrance, palm trees and creatures with wings were carved. The walls of the Holy Place

21. യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന് എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.

21. had square doorposts. In front of the Most Holy Place was something that looked like

22. മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.

22. an altar of wood. It was more than five feet high and three feet wide. Its corners, base, and sides were wood. The man said to me, 'This is the table that is in the presence of the Lord.'

23. കതകുകള്ക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.

23. Both the Holy Place and the Most Holy Place had double doors.

24. ചുവരുകളില് എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില് ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.

24. Each of the doors had two pieces that would swing open.

25. പൂമുഖത്തിന്റെ പാര്ശ്വങ്ങളില് ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.

25. Carved on the doors of the Holy Place were palm trees and creatures with wings, like those carved on the walls. And there was a wood roof over the front Temple porch.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |