Ezekiel - യേഹേസ്കേൽ 43 | View All

1. അനന്തരം അവന് എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;

1. Then the man brought me to the east gate.

2. അപ്പോള് യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
വെളിപ്പാടു വെളിപാട് 1:15, വെളിപ്പാടു വെളിപാട് 14:2, വെളിപ്പാടു വെളിപാട് 19:6

2. There I saw the glory of the God of Israel. He was coming from the east. His voice was like the roar of rushing waters. His glory made the land shine brightly.

3. ഇതു ഞാന് കണ്ട ദര്ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന് ഞാന് വന്നപ്പോള് കണ്ട ദര്ശനംപോലെ തന്നേ; ഈ ദര്ശനങ്ങള് കെബാര് നദീതീരത്തുവെച്ചു ഞാന് കണ്ട ദര്ശനംപോലെ ആയിരുന്നു; അപ്പോള് ഞാന് കവിണ്ണുവീണു.

3. The vision I saw was like the one I had when he came to destroy the city. It was also like the visions I had seen by the Kebar River. I fell with my face toward the ground.

4. യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്ശനമുള്ള ഗോപുരത്തില് കൂടി ആലയത്തിലേക്കു പ്രവേശിച്ചു.

4. The glory of the Lord entered the temple through the east gate.

5. ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.

5. Then the Spirit lifted me up. He brought me into the inner courtyard. The glory of the Lord filled the temple.

6. ആ പുരുഷന് എന്റെ അടുക്കല് നിലക്കുമ്പോള്, ആലയത്തില് നിന്നു ഒരുത്തന് എന്നോടു സംസാരിക്കുന്നതു ഞാന് കേട്ടു.

6. The man was standing beside me. I heard someone speaking to me from inside the temple.

7. അവന് എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഇതു ഞാന് എന്നേക്കും യിസ്രായേല്മക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്ഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്കൊണ്ടും

7. He said, 'Son of man, this is the place where my throne is. The stool for my feet is also here. I will live here among the people of Israel forever. They will never again treat my name as if it were not holy. They and their kings will not serve other gods anymore. The people will no longer worship the lifeless gods of their kings at their high places.

8. എനിക്കും അവര്ക്കും ഇടയില് ഒരു ചുവര് മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര് ചെയ്ത മ്ളേച്ഛതകളാല് അവര് എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന് എന്റെ കോപത്തില് അവരെ നശിപ്പിച്ചു.

8. The people of Israel placed their own doorway next to my holy doorway. They put their doorposts right beside mine. Nothing but a thin wall separated us. They treated my name as if it were not holy. I hated it when they did that. So I became angry with them and destroyed them.

9. ഇപ്പോള് അവര് തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കല്നിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാല് ഞാന് അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.

9. Now let them stop serving other gods. Let them quit worshiping the lifeless gods of their kings. If they obey me, I will live among them forever.

10. മനുഷ്യപുത്രാ, യിസ്രായേല്ഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവര് അതിന്റെ മാതൃക അളക്കട്ടെ.

10. 'Son of man, tell the people of Israel about the temple. Then they will be ashamed of their sins. Let them think carefully about the plan of the temple.

11. അവര് ചെയ്ത സകലത്തെയും കുറിച്ചു അവര് ലജ്ജിച്ചാല് നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര് അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര് കാണ്കെ എഴുതിവെക്കുക.

11. What if they are ashamed of everything they have done? Then show them all of the plans of the temple. Explain to them how it is laid out. Tell them about its exits and entrances. Show them exactly what it will look like. Give them all of its rules and laws. Write everything down so they can see it. Then they will be faithful to its plan. And they will obey all of its rules.

12. ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്വ്വതത്തിന്റെ മുകളില് അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.

12. 'Here is the law of the temple. The whole area on top of Mount Zion will be very holy. That is the law of the temple.'

13. മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്. യാഗപീഠത്തിന്റെ ഉയരമാവിതു

13. The man said, 'Here is the size of the altar. The standard measurement I am using is 21 inches. The base of the altar is 21 inches high. The base has a ledge that is 21 inches wide. It also has a rim that is nine inches wide around the edge. Here is how high the altar is.

14. നിലത്തെ ചുവടുമുതല് താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതല് വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.

14. The lower part is three and a half feet high. It has a ledge that is 21 inches wide. The middle part is seven feet high. It has a ledge that is 21 inches wide.

15. ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പില്നിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;

15. 'The top part is where the sacrifices are burned. It is seven feet high. A horn sticks out from each of its upper four corners.

16. യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
വെളിപ്പാടു വെളിപാട് 21:16

16. The top part of the altar is square. It is 21 feet long and 21 feet wide.

17. അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വകൂ അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങള് കിഴക്കോട്ടായിരിക്കേണം.

17. The middle part is also square. It is 24 and a half feet long. It is 24 and a half feet wide. Its rim is ten and a half inches wide. The base of the altar is 21 inches high all the way around. The steps leading up to the top of the altar face east.'

18. പിന്നെ അവന് എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര് യാഗപീഠം ഉണ്ടാക്കുന്ന നാളില് അതിന്മേല് ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള് ആവിതു

18. Then the man said to me, 'Son of man, the Lord and King speaks. He says, 'Here are the rules for the altar when it is built. Follow them when you sacrifice burnt offerings and sprinkle blood on it.

19. എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്ക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

19. Give a young bull to the priests as a sin offering. They are Levites from the family of Zadok. They approach me to serve me,' announces the Lord and King.

20. നീ അതിന്റെ രക്തത്തില് കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.

20. 'Get some of the bull's blood. Put it on the four horns. Also put it on the four corners of the middle part of the altar and all around the rim. That will make the altar pure and clean.

21. പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തില് നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.

21. Use the bull for the sin offering. Burn it in the proper place outside the temple.

22. രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്പ്പിക്കേണം; അവര് കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.

22. ' 'On the second day offer a male goat. It must not have any flaws. It is a sin offering to make the altar pure and clean. So do as you did with the bull.

23. അതിന്നു പാപപരിഹാരം വരുത്തിത്തീര്ന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന് കൂട്ടത്തില് നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്പ്പിക്കേണം.

23. When you finish making the altar pure, offer a young bull and a ram from the flock. They must not have any flaws.

24. നീ അവയെ യഹോവയുടെ സന്നിധിയില് കൊണ്ടുവരേണം; പുരോഹിതന്മാര് അവയുടെമേല് ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്പ്പിക്കേണം.

24. Offer them to me. The priests must sprinkle salt on them. Then they must sacrifice them as a burnt offering to me.

25. ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്പ്പിക്കേണം; അവര് ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന് കൂട്ടത്തില്നിന്നു ഒരു ആട്ടുകൊറ്റനെയും അര്പ്പിക്കേണം.

25. 'Provide a male goat each day for seven days. It is a sin offering. Also provide a young bull and a ram from the flock. They must not have any flaws.

26. അങ്ങനെ അവര് ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്മ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.

26. For seven days the priests must make the altar pure and clean. That is how they will set it apart to me.

27. ഈ ദിവസങ്ങള് തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര് യാഗപീഠത്തിന്മേല് നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്പ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളില് പ്രസാദമുണ്ടാകും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

27. ' 'From the eighth day on, the priests must bring your burnt offerings and friendship offerings. They must sacrifice them on the altar. Then I will accept you,' announces the Lord and King.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |