Daniel - ദാനീയേൽ 7 | View All

1. ബാബേല്രാജാവായ ബേല്ശസ്സരിന്റെ ഒന്നാം ആണ്ടില് ദാനീയേല് ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്വെച്ചു ദര്ശനങ്ങള് ഉണ്ടായി; അവന് സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

1. In the first year of Belshazzar king of Babylon, Daniel saw a dream and visions of his head upon his bed: then he wrote the dream [and] penned the sum of the matters.

2. ദാനീയേല് വിവരച്ചുപറഞ്ഞതെന്തെന്നാല്ഞാന് രാത്രിയില് എന്റെ ദര്ശനത്തില് കണ്ടതുആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാന് കണ്ടു.
വെളിപ്പാടു വെളിപാട് 7:1

2. Daniel spoke and said, I saw in my vision by night, and, behold, the four winds of the heaven fought the great sea.

3. അപ്പോള് തമ്മില് ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള് സമുദ്രത്തില്നിന്നു കരേറിവന്നു.
വെളിപ്പാടു വെളിപാട് 11:7, വെളിപ്പാടു വെളിപാട് 13:1, വെളിപ്പാടു വെളിപാട് 17:8

3. And four great beasts came up from the sea, different one from another.

4. ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന് ചിറകുള്ളതുമായിരുന്നു; ഞാന് നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്ത്തുനിര്ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
വെളിപ്പാടു വെളിപാട് 13:2

4. The first [was] like a lion, and had eagle's wings; I beheld until the its wings were plucked off, and it was removed from the earth, and it stood up on its feet as a man, and a man's heart was given to it.

5. രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്ശ്വം ഉയര്ത്തിയും വായില് പല്ലിന്റെ ഇടയില് മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര് അതിനോടുഎഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.

5. And behold the second beast, like unto a bear, which went off to one side, and [it had] three ribs between its teeth; and thus was said unto it, Arise, devour much flesh.

6. പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.

6. After this I beheld, and behold another, like a tiger, which had upon the back of it four wings of a fowl; this beast also had four heads; and power was given to it.

7. രാത്രിദര്ശനത്തില് ഞാന് പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 11:7, വെളിപ്പാടു വെളിപാട് 12:3-17, വെളിപ്പാടു വെളിപാട് 13:1-7, വെളിപ്പാടു വെളിപാട് 17:3

7. After this I saw in the night visions, and behold the fourth beast, dreadful and terrible, and exceedingly strong; and it had great iron teeth; it devoured and broke in pieces and trod down that which was left with its feet; and it was very different from all the beasts that had been before her; and it had ten horns.

8. ഞാന് ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്, അവയുടെ ഇടയില് മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല് മുമ്പിലത്തെ കൊമ്പുകളില് മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില് മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 13:5

8. As I was considering the horns, behold, there came up among them another little horn, before whom three of the first horns were plucked up [by the roots]; and, behold, in this horn were eyes like the eyes of man, and a mouth speaking grand things.

9. ഞാന് നോക്കിക്കൊണ്ടിരിക്കെ അവര് ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന് ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള് കത്തുന്ന തീയും ആയിരുന്നു.
വെളിപ്പാടു വെളിപാട് 1:14, വെളിപ്പാടു വെളിപാട് 20:4-11, മത്തായി 19:28

9. I beheld until thrones were placed, and an Elder of great age did sit, whose garment [was] white as snow, and the hair of his head like pure wool: his throne [a] flame of fire, his wheels burning fire.

10. ഒരു അഗ്നിനദി അവന്റെ മുമ്പില്നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേര് അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേര് അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള് തുറന്നു.
വെളിപ്പാടു വെളിപാട് 5:11, വെളിപ്പാടു വെളിപാട് 20:12

10. A river of fire issued and came forth from before him; thousands of thousands served him, and ten thousands of ten thousands stood before him; the Judge sat down, and the books were opened.

11. കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാന് അന്നേരം നോക്കി; അവര് മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയില് ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാന് നോക്കിക്കൊണ്ടിരുന്നു.

11. I beheld then because of the voice of the great words which the horn spoke; I beheld [even] until the beast was slain and its body was undone and given over to be burned in the fire.

12. ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

12. They had also taken from the other beasts their rule because their lives had been prolonged until a certain time.

13. രാത്രിദര്ശനങ്ങളില് മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന് ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന് വയോധികന്റെ അടുക്കല് ചെന്നു; അവര് അവനെ അവന്റെ മുമ്പില് അടുത്തുവരുമാറാക്കി.
മത്തായി 24:30, മത്തായി 26:64, മർക്കൊസ് 13:26, മർക്കൊസ് 14:62, ലൂക്കോസ് 21:27, ലൂക്കോസ് 22:69, വെളിപ്പാടു വെളിപാട് 1:7-13, മത്തായി 24:30, മർക്കൊസ് 13:26

13. I saw in the vision of the night, and, behold, in the clouds of heaven like a Son of man that came and drew near unto the Elder of great age, and they brought him near before him.

14. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
മത്തായി 28:18, യോഹന്നാൻ 12:34, വെളിപ്പാടു വെളിപാട് 11:15, വെളിപ്പാടു വെളിപാട് 10:11, വെളിപ്പാടു വെളിപാട് 19:6, മത്തായി 24:30, മർക്കൊസ് 13:26

14. And he gave him dominion and glory and kingdom; and all the peoples, nations, and tongues served him: his dominion [is] an eternal dominion, which shall not pass away, and his Kingdom such that it shall never be corrupted.

15. ദാനീയേല് എന്ന ഞാനോ എന്റെ ഉള്ളില് എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്ശനങ്ങളാല് ഞാന് പരവശനായി.

15. My spirit was troubled, I Daniel, in the midst of my body, and the visions of my head astonished me.

16. ഞാന് അരികെ നിലക്കുന്നവരില് ഒരുത്തന്റെ അടുക്കല് ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവന് കാര്യങ്ങളുടെ അര്ത്ഥം പറഞ്ഞുതന്നു.

16. I came near unto one of those that stood by and asked him the truth of all this. So he told me and made me know the interpretation of the things.

17. ആ നാലു മഹാമൃഗങ്ങള് ഭൂമിയില് ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.

17. These great beasts, which are four, [are] four kings, [which] shall arise in the earth.

18. എന്നാല് അത്യുന്നതനായവന്റെ വിശുദ്ധന്മാര് രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
വെളിപ്പാടു വെളിപാട് 22:5

18. And they shall take the kingdom of the Holy [One who is] most High and possess the kingdom until the age and until the age of the ages.

19. എന്നാല് മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്ക്കയും ശേഷിച്ചതിനെ കാല്കൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും

19. Then I had the desire to know the truth regarding the fourth beast, which was so different from all the others, exceeding dreadful, whose teeth were of iron, and its nails of brass; [which] devoured and broke in pieces and trod down that which was left with its feet;

20. അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള് കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന് ഞാന് ഇച്ഛിച്ചു.
വെളിപ്പാടു വെളിപാട് 13:5

20. also regarding the ten horns that [were] in its head, and [of] the other which came up, and before whom three fell; and that same horn had eyes and [a] mouth that spoke very grand things, whose appearance was greater than his fellows.

21. വയോധികനായവന് വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാര്ക്കും ന്യായാധിപത്യം നലകുകയും വിശുദ്ധന്മാര് രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം
വെളിപ്പാടു വെളിപാട് 11:7, വെളിപ്പാടു വെളിപാട് 12:17, വെളിപ്പാടു വെളിപാട് 13:7

21. I saw that this horn made war against the saints and overcame them;

22. ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാന് കണ്ടു.
ലൂക്കോസ് 21:8, 1 കൊരിന്ത്യർ 6:2, വെളിപ്പാടു വെളിപാട് 20:4

22. until such time as the Elder of great age came, and the judgment was given unto the saints of the most High; and the time came, and the saints possessed the Kingdom.

23. അവന് പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില് നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്ത്തുകളയും.

23. Thus he said, The fourth beast shall be a fourth king in earth, which shall be greater than all the other kingdoms and shall devour the whole earth and shall tread it down, and break it in pieces.

24. ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന് എഴുന്നേലക്കും; അവന് മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
വെളിപ്പാടു വെളിപാട് 17:12

24. And the ten horns [signify] that of this kingdom ten kings shall arise; and another shall rise after them; and he shall be greater than the first [kings], and he shall bring down three kings.

25. അവന് അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന് ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര് അവന്റെ കയ്യില് ഏല്പിക്കപ്പെട്ടിരിക്കും.
വെളിപ്പാടു വെളിപാട് 12:14, വെളിപ്പാടു വെളിപാട് 13:5

25. And he shall speak [great] words against the most High and shall break down the saints of the most High and think to move the times and the law; and they shall be given into his hand until [a] time and times and the half [or dividing] of a time.

26. എന്നാല് ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.

26. And the Judge shall sit, and they shall take away his dominion to destroy and to cast out unto the end;

27. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന് കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
വെളിപ്പാടു വെളിപാട് 20:5, വെളിപ്പാടു വെളിപാട് 22:5

27. and that the kingdom and the dominion, and the majesty of the kingdoms under the whole heaven, be given to the holy people of the most High, His Kingdom [shall be] an eternal Kingdom, and all the dominions shall serve him and hear [him].

28. ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല് എന്ന ഞാനോ എന്റെ വിചാരങ്ങളാല് അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന് ആ കാര്യം എന്റെ ഹൃദയത്തില് സംഗ്രഹിച്ചുവെച്ചു.

28. Up unto here was the end of the word. I, Daniel, was very troubled in my thoughts, and my countenance changed in me: but I kept the word in my heart.:



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |