Leviticus - ലേവ്യപുസ്തകം 24 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

1. ADONAI said to Moshe,

2. ദീപങ്ങള് നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്മക്കള് നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല് കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.

2. 'Order the people of Isra'el to bring you pure oil from crushed olives for the light, to keep lamps burning always.

3. സാമാഗമനക്കുടാരത്തില് സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരം മുതല് രാവിലെവരെ കത്തേണ്ടതിന്നു അഹരോന് അതു യഹോവയുടെ സന്നിധിലയില് നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.

3. Outside the curtain of the testimony in the tent of meeting, Aharon is to arrange for the light to be kept burning always from evening until morning before ADONAI; this is to be a permanent regulation through all your generations.

4. അവന് നിത്യവും യഹോവയുടെ സന്നിധിയില് തങ്കനിലവിളക്കിന്മേല് ദീപങ്ങള് ഒരുക്കിവെക്കേണം.

4. He is always to keep in order the lamps on the pure [menorah] before [ADONAI.]

5. നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.
മത്തായി 12:4, മർക്കൊസ് 2:26, ലൂക്കോസ് 6:4

5. 'You are to take fine flour and use it to bake twelve loaves, one gallon per loaf.

6. അവയെ യഹോവയുടെ സന്നിധിയില് തങ്കമേശമേല് രണ്ടു അടുക്കായിട്ടു ഔരോ അടുക്കില് ആറാറുവീതം വെക്കേണം.

6. Arrange them in two rows, six in a row, on the pure table before ADONAI.

7. ഔരോ അടുക്കിന്മേല് നിര്മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല് നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.

7. Put frankincense with each row to be an offering made by fire to ADONAI in place of the bread and as a reminder of it.

8. അവന് അതു നിത്യനിയമമായിട്ടു യിസ്രായേല്മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില് നിരന്തരമായി അടുക്കിവെക്കേണം.

8. Regularly, every [Shabbat], he is to arrange them before ADONAI; they are from the people of Isra'el, as a covenant forever.

9. അതു അഹരോന്നും പുത്രന്മാര്ക്കും ഉള്ളതായിരിക്കേണം; അവര് അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില് അതിവിശുദ്ധം ആകുന്നു.

9. They will belong to Aharon and his sons; and they are to eat them in a holy place; because for him they are, of the offerings for ADONAI made by fire, especially holy. This is a permanent law.'

10. അനന്തരം ഒരു യിസ്രായേല്യ സ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തന് യിസ്രായേല്മക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മില് പാളയത്തില്വെച്ചു ശണ്ഠയിട്ടു.

10. There was a man who was the son of a woman of Isra'el and an Egyptian father. He went out among the people of Isra'el, and this son of a woman of Isra'el had a fight in the camp with a man of Isra'el,

11. യിസ്രയേല്യസ്ത്രീയുടെ മകന് തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവര് അവനെ മോശെയുടെ അടുക്കല് കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേര്. അവള് ദാന് ഗോത്രത്തില് ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.

11. in the course of which the son of the woman of Isra'el uttered the Name [[[Yud-Heh-Vav-Heh]]] in a curse. So they brought him to Moshe. (His mother's name was Shlomit the daughter of Dibri, of the tribe of Dan.)

12. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവര് അവനെ തടവില് വെച്ചു.

12. They put him under guard until ADONAI would tell them what to do.

13. അപ്പോള് യഹോവ മോശെയോടു അരുളിച്ചെയ്തതു

13. ADONAI said to Moshe,

14. ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര് എല്ലാവരും അവന്റെ തലയില് കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.

14. Take the man who cursed outside the camp, have everyone who heard him lay their hands on his head, and have the entire community stone him.

15. എന്നാല് യിസ്രായേല്മക്കളോടു നി പറയേണ്ടതു എന്തെന്നാല്ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാല് അവന് തന്റെ പാപം വഹിക്കും.

15. Then tell the people of Isra'el, 'Whoever curses his God will bear the consequences of his sin;

16. യഹോവയുടെ നാമം ദുഷിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 26:65-66, മർക്കൊസ് 14:64, യോഹന്നാൻ 10:33, യോഹന്നാൻ 19:7

16. and whoever blasphemes the name of ADONAI must be put to death; the entire community must stone him. The foreigner as well as the citizen is to be put to death if he blasphemes the Name.

17. മനുഷ്യനെ കൊല്ലുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 5:21

17. ''Anyone who strikes another person and kills him must be put to death.

18. മൃഗത്തെ കൊല്ലുന്നവന് മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.

18. Anyone who strikes an animal and kills it is to make restitution, life for life.

19. ഒരുത്തന് കൂട്ടുകാരന്നു കേടു വരുത്തിയാല് അവന് ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

19. If someone injures his neighbor, what he did is to be done to him-

20. ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന് മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
മത്തായി 5:38

20. break for break, eye for eye, tooth for tooth- whatever injury he has caused the other person is to be rendered to him in return.

21. മൃഗത്തെ കൊല്ലുന്നവന് അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവന് മരണശിക്ഷ അനുഭവിക്കേണം.

21. He who kills an animal is to make restitution, but he who kills another person is to be put to death.

22. നിങ്ങള്ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

22. You are to apply the same standard of judgment to the foreigner as to the citizen, because I am ADONAI your God.'

23. ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേല്മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്മക്കള് ചെയ്തു.

23. So Moshe spoke to the people of Isra'el, and they took the man who had cursed outside the camp and stoned him to death. Thus the people of Isra'el did as ADONAI had ordered Moshe.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |