Amos - ആമോസ് 3 | View All

1. യിസ്രായേല്മക്കളേ, നിങ്ങളെക്കുറിച്ചും ഞാന് മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്വ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്പ്പിന് !

1. Hear this Word that Jehovah has spoken against you, O sons of Israel, against the whole family which I brought up from the land of Egypt, saying:

2. ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന് നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന് നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില് സന്ദര്ശിക്കും.

2. You only have I known of all the families of the earth. Therefore I will punish you for all your iniquities.

3. രണ്ടുപേര് തമ്മില് ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോള് സിംഹം കാട്ടില് അലറുമോ?

3. Can two walk together except they are agreed?

4. ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്നിന്നു ഒച്ച പുറപ്പെടുവിക്കുമോ?

4. Will a lion roar in the forest when there is no prey for him? Will a young lion cry out of his den unless he has caught something?

5. കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയില് അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?

5. Will a bird fall into a trap on the ground, where there is no bait for it? Will a trap spring up from the ground, and it has caught nothing at all?

6. നഗരത്തില് കാഹളം ഊതുമ്പോള് ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തില് അനര്ത്ഥം ഭവിക്കുമോ?

6. If a shofar is blown in a city, will the people not also tremble? If there is calamity in a city, will not even Jehovah have done it?

7. യഹോവയായ കര്ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
വെളിപ്പാടു വെളിപാട് 10:7, വെളിപ്പാടു വെളിപാട് 11:18

7. Surely the Lord Jehovah will do nothing unless He reveals His secret to His servants the prophets.

8. സിംഹം ഗര്ജ്ജിച്ചിരിക്കുന്നു; ആര് ഭയപ്പെടാതിരിക്കും? യഹോവയായ കര്ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും?

8. A lion has roared! Who will not fear? The Lord Jehovah has spoken! Who can but prophesy?

9. ശമര്യ്യാപര്വ്വതങ്ങളില് വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന് എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന് !

9. Proclaim in the palaces in Ashdod, and in the palaces in the land of Egypt, and say, Gather yourselves on the mountains of Samaria and see great tumults in its midst, and oppressions in its midst.

10. തങ്ങളുടെ അരമനകളില് അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവര് ന്യായം പ്രവര്ത്തിപ്പാന് അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.

10. For they do not know to do right, declares Jehovah, who store up violence and robbery in their palaces.

11. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന് നിന്റെ ഉറപ്പു നിങ്കല്നിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകള് കൊള്ളയായ്യ്തീരും.

11. Therefore the Lord Jehovah says this: An enemy shall be all around the land. And he shall bring down your strength from you, and your fortresses shall be plundered.

12. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു ഇടയന് രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായില്നിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്യ്യയില് കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്മക്കള് വിടുവിക്കപ്പെടും.

12. Thus says Jehovah, As the shepherd snatches two legs out of the mouth of the lion, or a piece of an ear, so shall the sons of Israel be snatched, those who dwell in Samaria in a corner of a bed, and in Damascus on a couch.

13. നിങ്ങള് കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന് എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

13. Hear and testify in the house of Jacob, declares the Lord Jehovah the God of Hosts.

14. ഞാന് യിസ്രായേലിന്റെ അതിക്രമങ്ങള്നിമിത്തം അവനെ സന്ദര്ശിക്കുന്ന നാളില് ബലിപീഠത്തിന്റെ കൊമ്പുകള് മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാന് ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്ശിക്കും. ഞാന് ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്ത്തുകളയും; ദന്തഭവനങ്ങള് നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.

14. For in the day that I punish the transgressions of Israel upon him, I will also attend to the altars of Bethel. And the horns of the altar will be cut off and fall to the ground.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |