Zechariah - സെഖർയ്യാവു 11 | View All

1. ലെബാനോനേ, നിന്റെ ദേവദാരുക്കള് തീക്കു ഇരയായ്തീരേണ്ടതിന്നു വാതില് തുറന്നുവെക്കുക.

1. Open your doors, O Lebanon, That a fire may feed on your cedars.

2. ദേവദാരു വീണും മഹത്തുക്കള് നശിച്ചും ഇരിക്കയാല് സരളവൃക്ഷമേ, ഔളിയിടുക; ദുര്ഗ്ഗമവനം വീണിരിക്കയാല് ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന് !

2. Wail, O cypress, for the cedar has fallen, Because the glorious [trees] have been destroyed; Wail, O oaks of Bashan, For the impenetrable forest has come down.

3. ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവര് മുറയിടുന്നതു കേട്ടുവോ? യോര്ദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗര്ജ്ജനം കേട്ടുവോ?

3. There is a sound of the shepherds' wail, For their glory is ruined; There is a sound of the young lions' roar, For the pride of the Jordan is ruined.

4. എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅറുപ്പാനുള്ള ആടുകളെ മേയ്ക്ക.

4. Thus says the LORD my God, 'Pasture the flock [doomed] to slaughter.

5. അവയെ മേടിക്കുന്നവര് കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വിലക്കുന്നവരോഞാന് ധനവാനായ്തീര്ന്നതുകൊണ്ടു യഹോവേക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര് അവയെ ആദരിക്കുന്നില്ല.

5. 'Those who buy them slay them and go unpunished, and [each of] those who sell them says, 'Blessed be the LORD, for I have become rich!' And their own shepherds have no pity on them.

6. ഞാന് ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാന് മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവന് ദേശത്തെ തകര്ത്തുകളയും; അവരുടെ കയ്യില്നിന്നു ഞാന് അവരെ രക്ഷിക്കയുമില്ല.

6. 'For I will no longer have pity on the inhabitants of the land,' declares the LORD; 'but behold, I will cause the men to fall, each into another's power and into the power of his king; and they will strike the land, and I will not deliver [them] from their power.'

7. അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തില് അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോള് ഞാന് രണ്ടു കോല് എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാന് ആടുകളെ മേയിച്ചുകൊണ്ടിരുന്നു.

7. So I pastured the flock [doomed] to slaughter, hence the afflicted of the flock. And I took for myself two staffs: the one I called Favor and the other I called Union; so I pastured the flock.

8. എന്നാല് ഞാന് ഒരു മാസത്തില് മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്ക്കും എന്നോടും നീരസം തോന്നിയിരുന്നു.

8. Then I annihilated the three shepherds in one month, for my soul was impatient with them, and their soul also was weary of me.

9. ഞാന് നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതൈ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാന് പറഞ്ഞു.

9. Then I said, 'I will not pasture you. What is to die, let it die, and what is to be annihilated, let it be annihilated; and let those who are left eat one another's flesh.'

10. അനന്തരം ഞാന് ഇമ്പം എന്ന കോല് എടുത്തുഞാന് സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.

10. I took my staff Favor and cut it in pieces, to break my covenant which I had made with all the peoples.

11. അതു ആ ദിവസത്തില് തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തില് അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു.

11. So it was broken on that day, and thus the afflicted of the flock who were watching me realized that it was the word of the LORD.

12. ഞാന് അവരോടുനിങ്ങള്ക്കു മനസ്സുണ്ടെങ്കില് എന്റെ കൂലി തരുവിന് ; ഇല്ലെന്നുവരികില് തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര് എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.
മത്തായി 26:15, മത്തായി 27:9-10

12. I said to them, 'If it is good in your sight, give [me] my wages; but if not, never mind!' So they weighed out thirty [shekels] of silver as my wages.

13. എന്നാല് യഹോവ എന്നോടുഅതു ഭണ്ഡാരത്തില് ഇട്ടുകളക; അവര് എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന് ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില് ഇട്ടുകളഞ്ഞു.
മത്തായി 27:9-10

13. Then the LORD said to me, 'Throw it to the potter, [that] magnificent price at which I was valued by them.' So I took the thirty [shekels] of silver and threw them to the potter in the house of the LORD.

14. അനന്തരം ഞാന് , യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോല് മുറിച്ചുകളഞ്ഞു.

14. Then I cut in pieces my second staff Union, to break the brotherhood between Judah and Israel.

15. എന്നാല് യഹോവ എന്നോടു കല്പിച്ചതുനീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊള്ക.

15. The LORD said to me, 'Take again for yourself the equipment of a foolish shepherd.

16. ഞാന് ദേശത്തില് ഒരു ഇടയനെ എഴുന്നേല്പിക്കും; അവന് കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.

16. 'For behold, I am going to raise up a shepherd in the land who will not care for the perishing, seek the scattered, heal the broken, or sustain the one standing, but will devour the flesh of the fat [sheep] and tear off their hoofs.

17. ആട്ടിന് കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരള്ച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.

17. 'Woe to the worthless shepherd Who leaves the flock! A sword will be on his arm And on his right eye! His arm will be totally withered And his right eye will be blind.'



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |