Malachi - മലാഖി 3 | View All

1. എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന് എന്റെ ദൂതനെ അയക്കുന്നു. നിങ്ങള് അന്വേഷിക്കുന്ന കര്ത്താവും നിങ്ങള് ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന് പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന് വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 11:3-10, മർക്കൊസ് 1:2, ലൂക്കോസ് 1:17-76, ലൂക്കോസ് 7:19-27, യോഹന്നാൻ 3:28

1. I, the LORD All-Powerful, will send my messenger to prepare the way for me. Then suddenly the Lord you are looking for will appear in his temple. The messenger you desire is coming with my promise, and he is on his way.

2. എന്നാല് അവന് വരുന്ന ദിവസത്തെ ആര്ക്കും സഹിക്കാം? അവന് പ്രത്യക്ഷനാകുമ്പോള് ആര് നിലനിലക്കും? അവന് ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
വെളിപ്പാടു വെളിപാട് 6:17

2. On the day the Lord comes, he will be like a furnace that purifies silver or like strong soap in a washbasin. No one will be able to stand up to him.

3. അവന് ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്മ്മലീകരിക്കും; അങ്ങനെ അവര് നീതിയില് യഹോവേക്കു വഴിപാടു അര്പ്പിക്കും.
1 പത്രൊസ് 1:7

3. The LORD will purify the descendants of Levi, as though they were gold or silver. Then they will bring the proper offerings to the LORD,

4. അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവേക്കു പ്രസാദകരമായിരിക്കും.

4. and the offerings of the people of Judah and Jerusalem will please him, just as they did in the past.

5. ഞാന് ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന് ക്ഷുദ്രക്കാര്ക്കും വ്യഭിചാരികള്ക്കും കള്ളസ്സത്യം ചെയ്യുന്നവര്ക്കും കൂലിയുടെ കാര്യത്തില് കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യാക്കോബ് 5:4

5. The LORD All-Powerful said: I'm now on my way to judge you. And I will quickly condemn all who practice witchcraft or cheat in marriage or tell lies in court or rob workers of their pay or mistreat widows and orphans or steal the property of foreigners or refuse to respect me.

6. യഹോവയായ ഞാന് മാറാത്തവന് ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള് മുടിഞ്ഞുപേകാതിരിക്കുന്നു.

6. Descendants of Jacob, I am the LORD All-Powerful, and I never change. That's why you haven't been wiped out,

7. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല് നിങ്ങള് എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന് ; ഞാന് നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല് നിങ്ങള്ഏതില് ഞങ്ങള് മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
യാക്കോബ് 4:8

7. even though you have ignored and disobeyed my laws ever since the time of your ancestors. But if you return to me, I will return to you. And yet you ask, 'How can we return?'

8. മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള് എന്നെ തോല്പിക്കുന്നു. എന്നാല് നിങ്ങള്ഏതില് ഞങ്ങള് നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.

8. You people are robbing me, your God. And, here you are, asking, 'How are we robbing you?' You are robbing me of the offerings and of the ten percent that belongs to me.

9. നിങ്ങള്, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള് ശാപഗ്രസ്തരാകുന്നു.

9. That's why your whole nation is under a curse.

10. എന്റെ ആലയത്തില് ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള് ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന് . ഞാന് നിങ്ങള്ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല് അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള് ഇതിനാല് എന്നെ പരീക്ഷിപ്പിന് എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

10. I am the LORD All-Powerful, and I challenge you to put me to the test. Bring the entire ten percent into the storehouse, so there will be food in my house. Then I will open the windows of heaven and flood you with blessing after blessing.

11. ഞാന് വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

11. I will also stop locusts from destroying your crops and keeping your vineyards from producing.

12. നിങ്ങള് മനോഹരമായോരു ദേശം ആയിരിക്കയാല് സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര് എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12. Everyone of every nation will talk about how I have blessed you and about your wonderful land. I, the LORD All-Powerful, have spoken!

13. നിങ്ങളുടെ വാക്കുകള് എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല് നിങ്ങള്ഞങ്ങള് നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.

13. You have said horrible things about me, and yet you ask, 'What have we said?'

14. യഹോവേക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്ത്ഥം; ഞങ്ങള് അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?

14. Here is what you have said: 'It's foolish to serve the LORD God All-Powerful. What do we get for obeying him and from going around looking sad?

15. ആകയാല് ഞങ്ങള് അഹങ്കാരികളെ ഭാഗ്യവാന്മാര് എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര് അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര് ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള് പറയുന്നു.

15. See how happy those arrogant people are. Everyone who does wrong is successful, and when they put God to the test, they always get away with it.'

16. യഹോവാഭക്തന്മാര് അന്നു തമ്മില് തമ്മില് സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്ക്കും വേണ്ടി അവന്റെ സന്നിധിയില് ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.

16. All those who truly respected the LORD and honored his name started discussing these things, and when God saw what was happening, he had their names written as a reminder in his book.

17. ഞാന് ഉണ്ടാക്കുവാനുള്ള ദിവസത്തില് അവന് എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന് തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന് അവരെ ആദരിക്കും.

17. Then the LORD All-Powerful said: You people are precious to me, and when I come to bring justice, I will protect you, just as parents protect an obedient child.

18. അപ്പോള് നിങ്ങള് നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

18. Then everyone will once again see the difference between those who obey me by doing right and those who reject me by doing wrong.



Shortcut Links
മലാഖി - Malachi : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |