Numbers - സംഖ്യാപുസ്തകം 12 | View All

1. മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്യ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു

1. Miriam and Aaron talked against Moses behind his back because of his Cushite wife (he had married a Cushite woman).

2. യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള് മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.

2. They said, 'Is it only through Moses that GOD speaks? Doesn't he also speak through us?' GOD overheard their talk.

3. മോശെ എന്ന പുരുഷനോ ഭൂതലത്തില് ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.

3. Now the man Moses was a quietly humble man, more so than anyone living on Earth.

4. പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്യ്യാമിനോടുംനിങ്ങള് മൂവരും സമാഗമനക്കുടാരത്തിങ്കല് വരുവിന് എന്നു കല്പിച്ചു; അവര് മൂവരും ചെന്നു.

4. GOD broke in suddenly on Moses and Aaron and Miriam saying, 'Come out, you three, to the Tent of Meeting.' The three went out.

5. യഹോവ മേഘസ്തംഭത്തില് ഇറങ്ങി കൂടാരവാതില്ക്കല് നിന്നു അഹരോനെയും മിര്യ്യാമിനെയും വിളിച്ചു; അവര് ഇരുവരും അങ്ങോട്ടു ചെന്നു.

5. GOD descended in a Pillar of Cloud and stood at the entrance to the Tent. He called Aaron and Miriam to him. When they stepped out,

6. പിന്നെ അവന് അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്പ്പിന് ; നിങ്ങളുടെ ഇടയില് ഒരു പ്രവാചകന് ഉണ്ടെങ്കില് യഹോവയായ ഞാന് അവന്നു ദര്ശനത്തില് എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില് അവനോടു അരുളിച്ചെയ്കയും ചെയ്യും.

6. he said, Listen carefully to what I'm telling you. If there is a prophet of GOD among you, I make myself known to him in visions, I speak to him in dreams.

7. എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന് എന്റെ ഗൃഹത്തില് ഒക്കെയും വിശ്വസ്തന് ആകുന്നു.
എബ്രായർ 3:2-5, എബ്രായർ 10:21

7. But I don't do it that way with my servant Moses; he has the run of my entire house;

8. അവനോടു ഞാന് അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന് യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള് എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന് ശങ്കിക്കാഞ്ഞതു എന്തു?
2 യോഹന്നാൻ 1:12, 3 യോഹന്നാൻ 1:14

8. I speak to him intimately, in person, in plain talk without riddles: He ponders the very form of GOD. So why did you show no reverence or respect in speaking against my servant, against Moses?

9. യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവന് മറഞ്ഞു.

9. The anger of GOD blazed out against them. And then he left.

10. മേഘവും കൂടാരത്തിന്മേല് നിന്നു നീങ്ങിപ്പോയി. മിര്യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന് മിര്യ്യാമിനെ നോക്കിയപ്പോള് അവള് കുഷ്ടരോഗിണി എന്നു കണ്ടു.

10. When the Cloud moved off from the Tent, oh! Miriam had turned leprous, her skin like snow. Aaron took one look at Miriam--a leper!

11. അഹരോന് മോശെയോടുഅയ്യോ യജമാനനേ, ഞങ്ങള് ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേല് വെക്കരുതേ.

11. He said to Moses, 'Please, my master, please don't come down so hard on us for this foolish and thoughtless sin.

12. അമ്മയുടെ ഗര്ഭത്തില്നിന്നു പുറപ്പെടുമ്പോള് മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള് ആകരുതേ എന്നു പറഞ്ഞു.

12. Please don't make her like a stillborn baby coming out of its mother's womb with half its body decomposed.'

13. അപ്പോള് മോശെ യഹോവയോടുദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.

13. And Moses prayed to GOD: Please, God, heal her, please heal her.

14. യഹോവ മോശെയോടുഅവളുടെ അപ്പന് അവളുടെ മുഖത്തു തുപ്പിയെങ്കില് അവള് ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില് അവളെ ചേര്ത്തുകൊള്ളാം എന്നു കല്പിച്ചു.

14. GOD answered Moses, 'If her father had spat in her face, wouldn't she be ostracized for seven days? Quarantine her outside the camp for seven days. Then she can be readmitted to the camp.'

15. ഇങ്ങനെ മിര്യ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.

15. So Miriam was in quarantine outside the camp for seven days. The people didn't march on until she was readmitted.

16. അതിന്റെ ശേഷം ജനം ഹസേരോത്തില്നിന്നു പുറപ്പെട്ടു പാരാന് മരുഭൂമിയില് പാളയമിറങ്ങി.

16. Only then did the people march from Hazeroth and set up camp in the Wilderness of Paran.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |