Matthew - മത്തായി 25 | View All

1. “സ്വര്ഗ്ഗരാജ്യം മണവാളനെ എതിരേല്പാന് വിളകൂ എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.

1. Then shall the kingdom of heaven be like to ten virgins, who taking their lamps went out to meet the bridegroom and the bride.

2. അവരില് അഞ്ചുപേര് ബുദ്ധിയില്ലാത്തവരും അഞ്ചുപേര് ബുദ്ധിയുള്ളവരും ആയിരുന്നു.

2. And five of them were foolish, and five wise.

3. ബുദ്ധിയില്ലാത്തവര് വിളകൂ എടുത്തപ്പോള് എണ്ണ എടുത്തില്ല.

3. But the five foolish, having taken their lamps, did not take oil with them:

4. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില് എണ്ണയും എടുത്തു.

4. But the wise took oil in their vessels with the lamps.

5. പിന്നെ മണവാളന് താമസിക്കുമ്പോള് എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.

5. And the bridegroom tarrying, they all slumbered and slept.

6. അര്ദ്ധരാത്രിക്കോ മണവാളന് വരുന്നു; അവനെ എതിരേല്പാന് പുറപ്പെടുവിന് എന്നു ആര്പ്പുവിളി ഉണ്ടായി.

6. And at midnight there was a cry made: Behold the bridegroom cometh, go ye forth to meet him.

7. അപ്പോള് കന്യകമാര് എല്ലാവരും എഴന്നേറ്റു വിളകൂ തെളിയിച്ചു.

7. Then all those virgins arose and trimmed their lamps.

8. എന്നാല് ബുദ്ധിയില്ലാത്തവര് ബുദ്ധിയുള്ളവരോടുഞങ്ങളുടെ വിളകൂ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില് കുറെ ഞങ്ങള്ക്കു തരുവിന് എന്നു പറഞ്ഞു.

8. And the foolish said to the wise: Give us of your oil, for our lamps are gone out.

9. ബുദ്ധിയുള്ളവര്ഞങ്ങള്ക്കും നിങ്ങള്ക്കും പോരാ എന്നു വരാതിരിപ്പാന് നിങ്ങള് വിലക്കുന്നവരുടെ അടുക്കല് പോയി വാങ്ങിക്കൊള്വിന് എന്നു ഉത്തരം പറഞ്ഞു.

9. The wise answered, saying: Lest perhaps there be not enough for us and for you, go ye rather to them that sell, and buy for yourselves.

10. അവര് വാങ്ങുവാന് പോയപ്പോള് മണവാളന് വന്നു; ഒരുങ്ങിയിരുന്നവര് അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില് അടെക്കയും ചെയ്തു.

10. Now whilst they went to buy, the bridegroom came: and they that were ready, went in with him to the marriage, and the door was shut.

11. അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നുകര്ത്താവേ, കര്ത്താവേ ഞങ്ങള്ക്കു തുറക്കേണമേ എന്നു പറഞ്ഞു.

11. But at last come also the other virgins, saying: Lord, Lord, open to us.

12. അതിന്നു അവന് ഞാന് നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

12. But he answering said: Amen I say to you, I know you not.

13. ആകയാല് നാളും നാഴികയും നിങ്ങള് അറിയായ്കകൊണ്ടു ഉണര്ന്നിരിപ്പിന് .

13. Watch ye therefore, because you know not the day nor the hour.

14. ഒരു മനുഷ്യന് പരദേശത്തു പോകുമ്പോള് ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.

14. For even as a man going into a far country, called his servants, and delivered to them his goods;

15. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.

15. And to one he gave five talents, and to another two, and to another one, to every one according to his proper ability: and immediately he took his journey.

16. അഞ്ചു താലന്തു ലഭിച്ചവന് ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.

16. And he that had received the five talents, went his way, and traded with the same, and gained other five.

17. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന് വേറെ രണ്ടു നേടി.

17. And in like manner he that had received the two, gained other two.

18. ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.

18. But he that had received the one, going his way digged into the earth, and hid his lord's money.

19. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന് വന്നു അവരുമായി കണകൂ തീര്ത്തു.

19. But after a long time the lord of those servants came, and reckoned with them.

20. അഞ്ചു താലന്തു ലഭിച്ചവന് അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന് അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

20. And he that had received the five talents coming, brought other five talents, saying: Lord, thou didst deliver to me five talents, behold I have gained other five over and above.

21. അതിന്നു യജമാനന് നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന് നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

21. His lord said to him: Well done, good and faithful servant, because thou hast been faithful over a few things, I will place thee over many things: enter thou into the joy of thy lord.

22. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന് രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

22. And he also that had received the two talents came and said: Lord, thou deliveredst two talents to me: behold I have gained other two.

23. അതിന്നു യജമാനന് നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന് നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

23. His lord said to him: Well done, good and faithful servant: because thou hast been faithful over a few things, I will place thee over many things: enter thou into the joy of thy lord.

24. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന് എന്നു ഞാന് അറിഞ്ഞു

24. But he that had received the one talent, came and said: Lord, I know that thou art a hard man; thou reapest where thou hast not sown, and gatherest where thou hast not strewed.

25. ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊള്ക എന്നു പറഞ്ഞു.

25. And being afraid I went and hid thy talent in the earth: behold here thou hast that which is thine.

26. അതിന്നു യജമാനന് ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന് വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്ക്കുംകയും ചെയ്യുന്നവന് എന്നു നീ അറിഞ്ഞുവല്ലോ.

26. And his lord answering, said to him: Wicked and slothful servant, thou knewest that I reap where I sow not, and gather where I have not strewed:

27. നീ എന്റെ ദ്രവ്യം പൊന് വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല് ഞാന് വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.

27. Thou oughtest therefore to have committed my money to the bankers, and at my coming I should have received my own with usury.

28. ആ താലന്തു അവന്റെ പക്കല്നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന് .

28. Take ye away therefore the talent from him, and give it to him that hath ten talents.

29. അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.

29. For to every one that hath shall be given, and he shall abound: but from him that hath not, that also which he seemeth to have shall be taken away.

30. എന്നാല് കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന് ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

30. And the unprofitable servant cast ye out into the exterior darkness. There shall be weeping and gnashing of teeth.

31. മനുഷ്യപുത്രന് തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള് അവന് തന്റെ തേജസ്സിന്റെ സിംഹാസനത്തില് ഇരിക്കും.
സങ്കീർത്തനങ്ങൾ 72:2-4, സങ്കീർത്തനങ്ങൾ 110:6, സെഖർയ്യാവു 14:5

31. And when the Son of man shall come in his majesty, and all the angels with him, then shall he sit upon the seat of his majesty.

32. സകല ജാതികളെയും അവന്റെ മുമ്പില് കൂട്ടും; അവന് അവരെ ഇടയന് ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില് വേര്തിരിക്കുന്നതുപോലെ വേര്തിരിച്ചു,
യേഹേസ്കേൽ 34:17

32. And all nations shall be gathered together before him, and he shall separate them one from another, as the shepherd separateth the sheep from the goats:

33. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

33. And he shall set the sheep on his right hand, but the goats on his left.

34. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല് അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന് ; ലോകസ്ഥാപനംമുതല് നിങ്ങള്ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്വിന് .

34. Then shall the king say to them that shall be on his right hand: Come, ye blessed of my Father, possess you the kingdom prepared for you from the foundation of the world.

35. എനിക്കു വിശന്നു, നിങ്ങള് ഭക്ഷിപ്പാന് തന്നു, ദാഹിച്ചു നിങ്ങള് കുടിപ്പാന് തന്നു; ഞാന് അതിഥിയായിരുന്നു, നിങ്ങള് എന്നെ ചേര്ത്തുകൊണ്ടു;
യെശയ്യാ 58:7

35. For I was hungry, and you gave me to eat; I was thirsty, and you gave me to drink; I was a stranger, and you took me in:

36. നഗ്നനായിരുന്നു, നിങ്ങള് എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള് എന്നെ കാണ്മാന് വന്നു; തടവില് ആയിരുന്നു, നിങ്ങള് എന്റെ അടുക്കല് വന്നു.
യെശയ്യാ 58:7

36. Naked, and you covered me: sick, and you visited me: I was in prison, and you came to me.

37. അതിന്നു നീതിമാന്മാര് അവനോടുകര്ത്താവേ, ഞങ്ങള് എപ്പോള് നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന് തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന് തരികയോ ചെയ്തു?

37. Then shall the just answer him, saying: Lord, when did we see thee hungry, and fed thee; thirsty, and gave thee drink?

38. ഞങ്ങള് എപ്പോള് നിന്നെ അതിഥിയായി കണ്ടിട്ടു ചേര്ത്തുകൊള്കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?

38. And when did we see thee a stranger, and took thee in? or naked, and covered thee?

39. നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള് കണ്ടിട്ടു ഞങ്ങള് നിന്റെ അടുക്കല് വന്നു എന്നു ഉത്തരം പറയും.

39. Or when did we see thee sick or in prison, and came to thee?

40. രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തന്നു നിങ്ങള് ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
സദൃശ്യവാക്യങ്ങൾ 19:17, യെശയ്യാ 63:9

40. And the king answering, shall say to them: Amen I say to you, as long as you did it to one of these my least brethren, you did it to me.

41. പിന്നെ അവന് ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന് .

41. Then he shall say to them also that shall be on his left hand: Depart from me, you cursed, into everlasting fire which was prepared for the devil and his angels.

42. എനിക്കു വിശന്നു, നിങ്ങള് ഭക്ഷിപ്പാന് തന്നില്ല; ദാഹിച്ചു, നിങ്ങള് കുടിപ്പാന് തന്നില്ല.

42. For I was hungry, and you gave me not to eat: I was thirsty, and you gave me not to drink.

43. അതിഥിയായിരുന്നു, നിങ്ങള് എന്നെ ചേര്ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള് എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള് എന്നെ കാണ്മാന് വന്നില്ല എന്നു അരുളിച്ചെയ്യും.

43. I was a stranger, and you took me not in: naked, and you covered me not: sick and in prison, and you did not visit me.

44. അതിന്നു അവര്കര്ത്താവേ, ഞങ്ങള് നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള് കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന് അവരോടു

44. Then they also shall answer him, saying: Lord, when did we see thee hungry, or thirsty, or a stranger, or naked, or sick, or in prison, and did not minister to thee?

45. ഈ ഏറ്റവും ചെറിവരില് ഒരുത്തന്നു നിങ്ങള് ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
യെശയ്യാ 63:9

45. Then he shall answer them, saying: Amen I say to you, as long as you did it not to one of these least, neither did you do it to me.

46. ഇവര് നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര് നിത്യജീവങ്കലേക്കും പോകും.”
ദാനീയേൽ 12:2

46. And these shall go into everlasting punishment: but the just, into life everlasting.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |