Matthew - മത്തായി 3 | View All

1. ആ കാലത്തു യോഹന്നാന് സ്നാപകന് വന്നു, യെഹൂദ്യമരുഭൂമിയില് പ്രസംഗിച്ചു

1. In those days John the Baptist came to the Judean wilderness and began preaching. His message was,

2. സ്വര്ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് എന്നു പറഞ്ഞു.

2. 'Repent of your sins and turn to God, for the Kingdom of Heaven is near. '

3. “മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന് ” എന്നിങ്ങനെ യെശയ്യാ പ്രവാചകന് പറഞ്ഞവന് ഇവന് തന്നേ.
യെശയ്യാ 40:3

3. The prophet Isaiah was speaking about John when he said, 'He is a voice shouting in the wilderness, 'Prepare the way for the LORD's coming! Clear the road for him!' '

4. യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് തോല്വാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
2 രാജാക്കന്മാർ 1:8

4. John's clothes were woven from coarse camel hair, and he wore a leather belt around his waist. For food he ate locusts and wild honey.

5. അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര്ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല് ചെന്നു

5. People from Jerusalem and from all of Judea and all over the Jordan Valley went out to see and hear John.

6. തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്ദ്ദാന് നദിയില് അവനാല് സ്നാനം ഏറ്റു.

6. And when they confessed their sins, he baptized them in the Jordan River.

7. തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര് വരുന്നതു കണ്ടാറെ അവന് അവരോടു പറഞ്ഞതുസര്പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന് നിങ്ങള്ക്കു ഉപദേശിച്ചുതന്നതു ആര്?

7. But when he saw many Pharisees and Sadducees coming to watch him baptize, he denounced them. 'You brood of snakes!' he exclaimed. 'Who warned you to flee God's coming wrath?

8. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന് .

8. Prove by the way you live that you have repented of your sins and turned to God.

9. അബ്രാഹാം ഞങ്ങള്ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന് തുനിയരുതു; ഈ കല്ലുകളില് നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന് ദൈവത്തിന്നു കഴിയും എന്നു ഞാന് നിങ്ങളോടു പറയുന്നു.

9. Don't just say to each other, 'We're safe, for we are descendants of Abraham.' That means nothing, for I tell you, God can create children of Abraham from these very stones.

10. ഇപ്പോള് തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ഇട്ടുകളയുന്നു.

10. Even now the ax of God's judgment is poised, ready to sever the roots of the trees. Yes, every tree that does not produce good fruit will be chopped down and thrown into the fire.

11. ഞാന് നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില് സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള് ബലവാന് ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാന് ഞാന് മതിയായവനല്ല; അവന് നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

11. 'I baptize with water those who repent of their sins and turn to God. But someone is coming soon who is greater than I am-- so much greater that I'm not worthy even to be his slave and carry his sandals. He will baptize you with the Holy Spirit and with fire.

12. വീശുമുറം അവന്റെ കയ്യില് ഉണ്ടു; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് കൂട്ടിവെക്കയും പതിര് കെടാത്ത തീയില് ഇട്ടു ചുട്ടുകളകയും ചെയ്യും.

12. He is ready to separate the chaff from the wheat with his winnowing fork. Then he will clean up the threshing area, gathering the wheat into his barn but burning the chaff with never-ending fire.'

13. അനന്തരം യേശു യോഹന്നാനാല് സ്നാനം ഏലക്കുവാന് ഗലീലയില് നിന്നു യോര്ദ്ദാന് കരെ അവന്റെ അടുക്കല് വന്നു.

13. Then Jesus went from Galilee to the Jordan River to be baptized by John.

14. യോഹന്നാനോ അവനെ വിലക്കിനിന്നാല് സ്നാനം ഏലക്കുവാന് എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കല് വരുന്നുവോ എന്നു പറഞ്ഞു.

14. But John tried to talk him out of it. 'I am the one who needs to be baptized by you,' he said, 'so why are you coming to me?'

15. യേശു അവനോടുഇപ്പോള് സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന് അവനെ സമ്മതിച്ചു.

15. But Jesus said, 'It should be done, for we must carry out all that God requires. ' So John agreed to baptize him.

16. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്നിന്നു കയറി അപ്പോള് സ്വര്ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല് വരുന്നതു അവന് കണ്ടു;

16. After his baptism, as Jesus came up out of the water, the heavens were opened and he saw the Spirit of God descending like a dove and settling on him.

17. ഇവന് എന്റെ പ്രിയ പുത്രന് ; ഇവനില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി.
ഉല്പത്തി 22:2, സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1

17. And a voice from heaven said, 'This is my dearly loved Son, who brings me great joy.'



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |