Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. “നിങ്ങള് വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
1. 'Stop judging, that you may not be judged.
2. നിങ്ങള് വിധിക്കുന്ന വിധിയാല് നിങ്ങളെയും വിധിക്കും; നിങ്ങള് അളക്കുന്ന അളവിനാല് നിങ്ങള്ക്കും അളന്നു കിട്ടും.
2. For as you judge, so will you be judged, and the measure with which you measure will be measured out to you.
3. എന്നാല് സ്വന്തകണ്ണിലെ കോല് ഔര്ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
3. Why do you notice the splinter in your brother's eye, but do not perceive the wooden beam in your own eye?
4. അല്ല, സ്വന്ത കണ്ണില് കോല് ഇരിക്കെ നീ സഹോദരനോടുനില്ലു, നിന്റെ കണ്ണില് നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
4. How can you say to your brother, 'Let me remove that splinter from your eye,' while the wooden beam is in your eye?
5. കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്നിന്നു കോല് എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില് കരടു എടുത്തുകളവാന് വെടിപ്പായി കാണും.
5. You hypocrite, remove the wooden beam from your eye first; then you will see clearly to remove the splinter from your brother's eye.
6. വിശുദ്ധമായതു നായ്ക്കള്ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില് ഇടുകയുമരുതു; അവ കാല്കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്വാന് ഇടവരരുതു.
6. 'Do not give what is holy to dogs, or throw your pearls before swine, lest they trample them underfoot, and turn and tear you to pieces.
7. യാചിപ്പിന് എന്നാല് നിങ്ങള്ക്കു കിട്ടും; അന്വേഷിപ്പിന് എന്നാല് നിങ്ങള് കണ്ടെത്തും; മുട്ടുവിന് എന്നാല് നിങ്ങള്ക്കു തുറക്കും.
7. 'Ask and it will be given to you; seek and you will find; knock and the door will be opened to you.
8. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
8. For everyone who asks, receives; and the one who seeks, finds; and to the one who knocks, the door will be opened.
9. മകന് അപ്പം ചോദിച്ചാല് അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന് നിങ്ങളില് ആരുള്ളൂ?
9. Which one of you would hand his son a stone when he asks for a loaf of bread,
10. മീന് ചോദിച്ചാല് അവന്നു പാമ്പിനെ കൊടുക്കുമോ?
10. or a snake when he asks for a fish?
11. അങ്ങനെ ദോഷികളായ നിങ്ങള് നിങ്ങളുടെ മക്കള്ക്കു നല്ല ദാനങ്ങളെ കൊടുപ്പാന് അറിയുന്നു എങ്കില് സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്ക്കും നന്മ എത്ര അധികം കൊടുക്കും!
11. If you then, who are wicked, know how to give good gifts to your children, how much more will your heavenly Father give good things to those who ask him.
12. മനുഷ്യര് നിങ്ങള്ക്കു ചെയ്യേണം എന്നു നിങ്ങള് ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള് അവര്ക്കും ചെയ്വിന് ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
12. 'Do to others whatever you would have them do to you. This is the law and the prophets.
13. ഇടുക്കുവാതിലൂടെ അകത്തു കടപ്പിന് ; നാശത്തിലേക്കു പോകുന്ന വാതില് വീതിയുള്ളതും വഴി വിശാലവും അതില്കൂടി കടക്കുന്നവര് അനേകരും ആകുന്നു.
13. 'Enter through the narrow gate; for the gate is wide and the road broad that leads to destruction, and those who enter hrough it are many.
14. ജീവങ്കലേക്കു പോകുന്ന വാതില് ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര് ചുരുക്കമത്രേ.
14. How narrow the gate and constricted the road that leads to life. And those who find it are few.
15. കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്വിന് ; അവര് ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല് വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള് ആകുന്നു.യേഹേസ്കേൽ 22:27
15. 'Beware of false prophets, who come to you in sheep's clothing, but underneath are ravenous wolves.
16. അവരുടെ ഫലങ്ങളാല് നിങ്ങള്ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
16. By their fruits you will know them. Do people pick grapes from thornbushes, or figs from thistles?
17. നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.
17. Just so, every good tree bears good fruit, and a rotten tree bears bad fruit.
18. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്ാന് കഴിയില്ല.
18. A good tree cannot bear bad fruit, nor can a rotten tree bear good fruit.
19. നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില് ഇടുന്നു.
19. Every tree that does not bear good fruit will be cut down and thrown into the fire.
20. ആകയാല് അവരുടെ ഫലത്താല് നിങ്ങള് അവരെ തിരിച്ചറിയും.
20. So by their fruits you will know them.
21. എന്നോടു കര്ത്താവേ, കര്ത്താവേ, എന്നു പറയുന്നവന് ഏവനുമല്ല, സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന് അത്രേ സ്വര്ഗ്ഗരാജ്യത്തില് കടക്കുന്നതു.
21. 'Not everyone who says to me, 'Lord, Lord,' will enter the kingdom of heaven, but only the one who does the will of my Father in heaven.
22. കര്ത്താവേ, കര്ത്താവേ, നിന്റെ നാമത്തില് ഞങ്ങള് പ്രവചിക്കയും നിന്റെ നാമത്തില് ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില് വളരെ വീര്യപ്രവൃത്തികള് പ്രവര്ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില് എന്നോടു പറയും.യിരേമ്യാവു 14:14, യിരേമ്യാവു 27:15
22. Many will say to me on that day, 'Lord, Lord, did we not prophesy in your name? Did we not drive out demons in your name? Did we not do mighty deeds in your name?'
23. അന്നു ഞാന് അവരൊടുഞാന് ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്മ്മം പ്രവര്ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന് എന്നു തീര്ത്തു പറയും.സങ്കീർത്തനങ്ങൾ 6:8
23. Then I will declare to them solemnly, 'I never knew you. Depart from me, you evildoers.'
24. ആകയാല് എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന് ഒക്കെയും പാറമേല് വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
24. 'Everyone who listens to these words of mine and acts on them will be like a wise man who built his house on rock.
25. വന്മഴ ചൊരിഞ്ഞു നദികള് പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല് അലെച്ചു; അതു പാറമേല് അടിസ്ഥാനമുള്ളതാകയാല് വീണില്ല.
25. The rain fell, the floods came, and the winds blew and buffeted the house. But it did not collapse; it had been set solidly on rock.
26. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന് ഒക്കെയും മണലിന്മേല് വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
26. And everyone who listens to these words of mine but does not act on them will be like a fool who built his house on sand.
27. വന്മഴ ചൊരിഞ്ഞു നദികള് പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല് അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”യേഹേസ്കേൽ 13:10-12
27. The rain fell, the floods came, and the winds blew and buffeted the house. And it collapsed and was completely ruined.'
28. ഈ വചനങ്ങളെ യേശു പറഞ്ഞു തീര്ന്നപ്പോള് പുരുഷാരം അവന്റെ ഉപദേശത്തില് വിസ്മയിച്ചു;
28. When Jesus finished these words, the crowds were astonished at his teaching,
29. അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന് അവരോടു ഉപദേശിച്ചതു.
29. for he taught them as one having authority, and not as their scribes.