Mark - മർക്കൊസ് 11 | View All

1. അവര് യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള് അവന് ശിഷ്യന്മാരില് രണ്ടുപേരെ അയച്ചു അവരോടു

1. Now when they drew near to Jerusalem, to Bethphage and Bethany, at the Mount of Olives, Jesus sent two of his disciples

2. നിങ്ങള്ക്കു എതിരെയുള്ള ഗ്രാമത്തില് ചെല്ലുവിന് ; അതില് കടന്നാല് ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവില്.

2. and said to them, 'Go into the village in front of you, and immediately as you enter it you will find a colt tied, on which no one has ever sat. Untie it and bring it.

3. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല് കര്ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന് ; അവന് ക്ഷണത്തില് അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.

3. If anyone says to you, 'Why are you doing this?' say, 'The Lord has need of it and will send it back here immediately.''

4. അവര് പോയി തെരുവില് പുറത്തു വാതില്ക്കല് കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.

4. And they went away and found a colt tied at a door outside in the street, and they untied it.

5. അവിടെ നിന്നവരില് ചിലര് അവരോടുനിങ്ങള് കഴുതകൂട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.

5. And some of those standing there said to them, 'What are you doing, untying the colt?'

6. യേശു കല്പിച്ചതുപോലെ അവര് അവരോടു പറഞ്ഞു; അവര് അവരെ വിട്ടയച്ചു.

6. And they told them what Jesus had said, and they let them go.

7. അവര് കഴുതകൂട്ടിയെ യേശുവിന്റെ അടുക്കല് കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല് ഇട്ടു; അവന് അതിന്മേല് കയറി ഇരുന്നു.

7. And they brought the colt to Jesus and threw their cloaks on it, and he sat on it.

8. അനേകര് തങ്ങളുടെ വസ്ത്രം വഴിയില് വിരിച്ചു; മറ്റു ചിലര് പറമ്പുകളില് നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില് വിതറി.

8. And many spread their cloaks on the road, and others spread leafy branches that they had cut from the fields.

9. മുമ്പും പിമ്പും നടക്കുന്നവര്ഹോശന്നാ, കര്ത്താവിന്റെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന്
സങ്കീർത്തനങ്ങൾ 118:25-26

9. And those who went before and those who followed were shouting, 'Hosanna! Blessed is he who comes in the name of the Lord!

10. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില് ഹോശന്നാ എന്നു ആര്ത്തുകൊണ്ടിരുന്നു.

10. Blessed is the coming kingdom of our father David! Hosanna in the highest!'

11. അവന് യെരൂശലേമില് ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.

11. And he entered Jerusalem and went into the temple. And when he had looked around at everything, as it was already late, he went out to Bethany with the twelve.

12. പിറ്റെന്നാള് അവര് ബേഥാന്യ വിട്ടു പോരുമ്പോള് അവന്നു വിശന്നു;

12. On the following day, when they came from Bethany, he was hungry.

13. അവന് ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില് വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള് ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.

13. And seeing in the distance a fig tree in leaf, he went to see if he could find anything on it. When he came to it, he found nothing but leaves, for it was not the season for figs.

14. അവന് അതിനോടു; ഇനി നിങ്കല്നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര് കേട്ടു.

14. And he said to it, 'May no one ever eat fruit from you again.' And his disciples heard it.

15. അവര് യെരൂശലേമില് എത്തിയപ്പോള് അവന് ദൈവാലയത്തില് കടന്നു, ദൈവാലയത്തില് വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന് വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;

15. And they came to Jerusalem. And he entered the temple and began to drive out those who sold and those who bought in the temple, and he overturned the tables of the money-changers and the seats of those who sold pigeons.

16. ആരും ദൈവാലയത്തില്കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന് സമ്മതിച്ചില്ല.

16. And he would not allow anyone to carry anything through the temple.

17. പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്ക്കും പ്രാര്ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്ത്തു എന്നു പറഞ്ഞു.
യെശയ്യാ 56:7, യിരേമ്യാവു 7:11

17. And he was teaching them and saying to them, 'Is it not written, 'My house shall be called a house of prayer for all the nations'? But you have made it a den of robbers.'

18. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തില് അതിശയിക്കയാല് അവര് അവനെ ഭയപ്പെട്ടിരുന്നു.

18. And the chief priests and the scribes heard it and were seeking a way to destroy him, for they feared him, because all the crowd was astonished at his teaching.

19. സന്ധ്യായാകുമ്പോള് അവന് നഗരം വിട്ടു പോകും.

19. And when evening came they went out of the city.

20. രാവിലെ അവര് കടന്നുപോരുമ്പോള് അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.

20. As they passed by in the morning, they saw the fig tree withered away to its roots.

21. അപ്പോള് പത്രൊസിന്നു ഔര്മ്മവന്നുറബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.

21. And Peter remembered and said to him, 'Rabbi, look! The fig tree that you cursed has withered.'

22. യേശു അവരോടു ഉത്തരം പറഞ്ഞതുദൈവത്തില് വിശ്വാസമുള്ളവര് ആയിരിപ്പിന് .

22. And Jesus answered them, 'Have faith in God.

23. ആരെങ്കിലും തന്റെ ഹൃദയത്തില് സംശയിക്കാതെ താന് പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടുനീ നീങ്ങി കടലില് ചാടിപ്പോക എന്നു പറഞ്ഞാല് അവന് പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

23. Truly, I say to you, whoever says to this mountain, 'Be taken up and thrown into the sea,' and does not doubt in his heart, but believes that what he says will come to pass, it will be done for him.

24. അതുകൊണ്ടു നിങ്ങള് പ്രാര്ത്ഥിക്കുമ്പോള് യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന് ; എന്നാല് അതു നിങ്ങള്ക്കു ഉണ്ടാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

24. Therefore I tell you, whatever you ask in prayer, believe that you have received it, and it will be yours.

25. നിങ്ങള് പ്രാര്ത്ഥിപ്പാന് നിലക്കുമ്പോള് സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങള്ക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില് അവനോടു ക്ഷമിപ്പിന് .

25. And whenever you stand praying, forgive, if you have anything against anyone, so that your Father also who is in heaven may forgive you your trespasses.'

26. നിങ്ങള് ക്ഷമിക്കാഞ്ഞാലോ സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

26.

27. അവര് പിന്നെയും യെരൂശലേമില് ചെന്നു. അവന് ദൈവാലയത്തില് ചുറ്റി നടക്കുമ്പോള് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കല് വന്നു; 28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്വാനുള്ള അധികാരം നിനക്കു തന്നതു ആര് എന്നും അവനോടു ചോദിച്ചു.

27. And they came again to Jerusalem. And as he was walking in the temple, the chief priests and the scribes and the elders came to him,

28. യേശു അവരോടുഞാന് നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിന് ; എന്നാല് ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.

28. and they said to him, 'By what authority are you doing these things, or who gave you this authority to do them?'

29. യോഹന്നാന്റെ സ്നാനം സ്വര്ഗ്ഗത്തില് നിന്നോ മനുഷ്യരില്നിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിന് എന്നു പറഞ്ഞു.

29. Jesus said to them, 'I will ask you one question; answer me, and I will tell you by what authority I do these things.

30. അവര് തമ്മില് ആലോചിച്ചുസ്വര്ഗ്ഗത്തില് നിന്നു എന്നു പറഞ്ഞാല് പിന്നെ നിങ്ങള് അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന് പറയും.

30. Was the baptism of John from heaven or from man? Answer me.'

31. മനുഷ്യരില് നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാല് പ്രവാചകന് എന്നു എണ്ണുകകൊണ്ടു അവര് ജനത്തെ ഭയപ്പെട്ടു.

31. And they discussed it with one another, saying, 'If we say, 'From heaven,' he will say, 'Why then did you not believe him?'

32. അങ്ങനെ അവര് യേശുവിനോടുഞങ്ങള്ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. എന്നാല് ഞാനും ഇതു ഇന്ന അധികാരം കൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.

32. But shall we say, 'From man'?'- they were afraid of the people, for they all held that John really was a prophet.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |