Luke - ലൂക്കോസ് 1 | View All

1. ശ്രീമാനായ തെയോഫിലോസേ, ആദി മുതല് കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര് നമ്മെ ഭരമേല്പിച്ചതുപോലെ,

1. For so moch as many haue taken in hande, to set forth ye wordes of the actes that are come to passe amonge vs,

2. നമ്മുടെ ഇടയില് പൂര്ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന് പലരും തുനിഞ്ഞിരിക്കകൊണ്ടു,

2. like as they delyuered the vnto vs, which from the begynnynge sawe them their selues, and were mynisters of the worde,

3. നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു

3. I thought it good (after that I had diligently searched out all from the begynnynge) to wryte the same orderly vnto the (good Theophilus)

4. അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല് സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

4. that thou mightest knowe the certete of ye wordes, wherof thou art infourmed.

5. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്ക്കുറില് സെഖര്യ്യാവു എന്നു പേരുള്ളോരു പുരോഹിതന് ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില് ഒരുത്തി ആയിരുന്നു; അവള്ക്കു എലീശബെത്ത് എന്നു പേര്.
1 ദിനവൃത്താന്തം 24:10

5. In the tyme of Herode kynge of Iewry, there was a prest named Zachary of the course of Abia: and his wife of the doughters of Aaron, & hir name Elizabeth.

6. ഇരുവരും ദൈവസന്നിധിയില് നീതിയുള്ളവരും കര്ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

6. They were both righteous before God, and walked in all the commaundementes and statutes of the LORDE vnreproueably.

7. എലീശബെത്ത് മച്ചിയാകകൊണ്ടു അവര്ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

7. And they had no childe, for Elizabeth was baren, and they were both well stricken in age.

8. അവന് ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില് പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്

8. And it came to passe as he executed the prestes office before God whan his course came

9. പൌരോഹിത്യമര്യാദപ്രകാരം കര്ത്താവിന്റെ മന്ദിരത്തില് ചെന്നു ധൂപം കാട്ടുവാന് അവന്നു നറുകൂ വന്നു.
പുറപ്പാടു് 30:7

9. (acordinge to the custome of the presthode) it fell to his lott to burne incense.

10. ധൂപം കാട്ടുന്ന നാഴികയില് ജനസമൂഹം ഒക്കെയും പുറത്തു പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു.

10. And he wente in to the temple of the LORDE, and the whole multitude of the people was without in prayer, whyle the incense was aburnynge.

11. അപ്പോള് കര്ത്താവിന്റെ ദൂതന് ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.

11. And the angell of the LORDE appeared vnto him, and stode on the right syde of the altare of incese.

12. സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

12. And whan Zachary sawe him, he was abasshed, & there came a feare vpon him.

13. ദൂതന് അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന് എന്നു പേര് ഇടേണം.

13. But the angell sayde vnto him: Feare not Zachary, for thy prayer is herde. And yi wife Elizabeth shal beare the a sonne, whose name thou shalt call Ihon,

14. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല് പലരും സന്തോഷിക്കും.

14. & thou shalt haue ioye and gladnesse: and many shal reioyce at his byrth,

15. അവന് കര്ത്താവിന്റെ സന്നിധിയില് വലിയവന് ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്ഭത്തില്വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
സംഖ്യാപുസ്തകം 6:3, ന്യായാധിപന്മാർ 13:4

15. for he shal be greate before the LORDE. Wyne and stronge drynke shal he not drynke. And he shalbe fylled wt the holy goost, euen in his mothers wombe.

16. അവന് യിസ്രായേല്മക്കളില് പലരെയും അവരുടെ ദൈവമായ കര്ത്താവിങ്കലേക്കു തിരിച്ചുവരുത്തും.

16. And many of the children of Israel shal he turne vnto the LORDE their God.

17. അവന് അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്ത്താവിന്നുവേണ്ടി ഒരുക്കുവാന് അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
മലാഖി 3:1, മലാഖി 4:5

17. And he shal go before him in the sprete and power of Elias, to turne the hertes of ye fathers vnto the children, and the vnfaithfull vnto the wyssdome of the righteous, to make the people ready for the LORDE.

18. സെഖര്യാവു ദൂതനോടു; ഇതു ഞാന് എന്തൊന്നിനാല് അറിയും? ഞാന് വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 18:11

18. And Zachary sayde vnto the Angel: Wherby shal I knowe this? For I am olde, and my wife well stricken in age.

19. ദൂതന് അവനോടുഞാന് ദൈവസന്നിധിയില് നിലക്കുന്ന ഗബ്രിയേല് ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
ദാനീയേൽ 8:16, ദാനീയേൽ 9:21

19. The angell answered, and sayde vnto him: I am Gabriell that stonde before God, and am sent to speake vnto the, and to shewe the these glad tydinges.

20. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന് കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.

20. And beholde, thou shalt be domme, and not able to speake, vntyll the daye that this come to passe, because thou hast not beleued my wordes, which shalbe fulfylled in their season.

21. ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന് മന്ദിരത്തില് താമസിച്ചതിനാല് ആശ്ചര്യപെട്ടു.

21. And the people wayted for Zachary, and marueyled, that he taried so longe in the teple.

22. അവന് പുറത്തു വന്നാറെ അവരോടു സംസാരിപ്പാന് കഴിഞ്ഞില്ല; അതിനാല് അവന് മന്ദിരത്തില് ഒരു ദര്ശനം കണ്ടു എന്നു അവര് അറിഞ്ഞു; അവന് അവര്ക്കും ആഗ്യം കാട്ടി ഊമനായി പാര്ത്തു.

22. And wha he wete out, he coude not speake vnto them. And they perceaued, that he had sene a vision in the teple. And he beckened vnto them, and remayned speachlesse.

23. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന് വീട്ടിലേക്കു പോയി.

23. And it fortuned wha the tyme of his office was out, he wente home in to his house.

24. ആ നാളുകള് കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗര്ഭം ധരിച്ചു

24. And after those dayes Elizabeth his wife conceaued, and hyd hir self fyue monethes, & sayde:

25. മനുഷ്യരുടെ ഇടയില് എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന് കര്ത്താവു എന്നെ കടാക്ഷിച്ച നാളില് ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്ത്തു.
ഉല്പത്തി 30:23

25. Thus hath ye LORDE done vnto me in ye dayes, wherin he hath loked vpo me, to take awaye fro me my rebuke amoge men.

26. ആറാം മാസത്തില് ദൈവം ഗബ്രീയേല്ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്,

26. And in the sixte moneth was the angell Gabriel sent from God in to a cite of Galile, called Nazareth,

27. ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല് അയച്ചു; ആ കന്യകയുടെ പേര് മറിയ എന്നു ആയിരുന്നു.

27. vnto a virgin that was spoused vnto a man, whose name was Ioseph, of the house of Dauid, and the virgins name was Mary.

28. ദൂതന് അവളുടെ അടുക്കല് അകത്തു ചെന്നുകൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

28. And the angell came in vnto her, and sayde: Hayle thou full of grace, the LORDE is with the: blessed art thou amonge wemen.

29. അവള് ആ വാക്കു കേട്ടു ഭ്രമിച്ചുഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

29. Wha she sawe him, she was abasshed at his sayenge, and thought: What maner of salutacion is this?

30. ദൂതന് അവളോടുമറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

30. And the angell sayde vnto her: Feare not Mary, for thou hast foude grace with God.

31. നീ ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര് വിളിക്കേണം.
ഉല്പത്തി 16:11, ന്യായാധിപന്മാർ 13:3, യെശയ്യാ 7:14

31. Beholde, thou shalt coceaue in thy wobe, & beare a sonne & shalt call his name Iesus:

32. അവന് വലിയവന് ആകും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും; കര്ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
2 ശമൂവേൽ 7:12-13, 2 ശമൂവേൽ 7:16, സങ്കീർത്തനങ്ങൾ 132:11, യെശയ്യാ 9:7

32. he shalbe greate, & shalbe called ye sonne of the Hyest. And the LORDE God shal geue him ye seate of Dauid his father,

33. അവന് യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
മീഖാ 4:7, 2 ശമൂവേൽ 7:12-13, 2 ശമൂവേൽ 7:16

33. & he shal be kinge ouer ye house of Iacob for euer & there shalbe no ende of his kyngdome.

34. മറിയ ദൂതനോടുഞാന് പുരുഷനെ അറിയായ്കയാല് ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

34. Then sayde Mary vnto the angell: How shal this be, seinge I knowe not a ma?

35. അതിന്നു ദൂതന് പരിശുദ്ധാത്മാവു നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല് നിഴലിടും; ആകയാല് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന് എന്നു വിളിക്കപ്പെടും.
സങ്കീർത്തനങ്ങൾ 89:19

35. The angell answered, & sayde vnto her: The holy goost shal come vpon the, & the power of the Hyest shal ouershadowe the. Therfore that Holy also which shalbe borne (of the) shalbe called the sonne of God.

36. നിന്റെ ചാര്ച്ചക്കാരത്തി എലീശബെത്തും വാര്ദ്ധക്യത്തില് ഒരു മകനെ ഗര്ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്ക്കു ഇതു ആറാം മാസം.

36. And beholde, thy cosen Elizabeth she also hath coceaued a sonne in hir olde age, & this is the sixte moneth of her, which is reported to be baren:

37. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
ഉല്പത്തി 18:14

37. for wt God is nothinge vnpossyble.

38. അതിന്നു മറിയഇതാ, ഞാന് കര്ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന് അവളെ വിട്ടുപോയി.

38. And Mary sayde: Beholde, here am I the handmayde of the LORDE: be it vnto me, as thou hast sayde. And the angell departed fro her.

39. ആ നാളുകളില് മറിയ എഴുന്നേറ്റു മല നാട്ടില് ഒരു യെഹൂദ്യപട്ടണത്തില് ബദ്ധപ്പെട്ടു ചെന്നു,

39. And Mary arose in those dayes,and wente in to the moutaynes with haist, into ye cite of Iewry,

40. സെഖര്യാവിന്റെ വീട്ടില് എത്തി എലീശബെത്തിനെ വന്ദിച്ചു.

40. and came in to ye house of Zachary, and saluted Elizabeth.

41. മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള് പിള്ള അവളുടെ ഗര്ഭത്തില് തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
ഉല്പത്തി 25:22

41. And it fortuned as Elizabeth herde the salutacion of Mary, the babe sprange in hir wombe. And Elizabeth was fylled with the holy goost,

42. ഉച്ചത്തില് വിളിച്ചു പറഞ്ഞതുസ്ത്രീകളില് നീ അനുഗ്രഹിക്കപ്പെട്ടവള്; നിന്റെ ഗര്ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു
ആവർത്തനം 28:4, ന്യായാധിപന്മാർ 5:24

42. & cried loude, and sayde: Blessed art thou amoge wemen, and blessed is the frute of yi wombe.

43. എന്റെ കര്ത്താവിന്റെ മാതാവു എന്റെ അടുക്കല് വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

43. And how happeneth this to me, that ye mother of my LORDE commeth vnto me?

44. നിന്റെ വന്ദനസ്വരം എന്റെ ചെവിയില് വീണപ്പോള് പിള്ള എന്റെ ഗര്ഭത്തില് ആനന്ദം കൊണ്ടു തുള്ളി.

44. Beholde, whan I herde the voyce of thy salutacion, the babe sprange in my wombe wt ioye,

45. കര്ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള് ഭാഗ്യവതി.

45. And blessed art thou that hast beleued, for ye thinges shalbe perfourmed, which were tolde ye fro ye LORDE.

46. അപ്പോള് മറിയ പറഞ്ഞതു“എന്റെ ഉള്ളം കര്ത്താവിനെ മഹിമപ്പെടുത്തുന്നു;
1 ശമൂവേൽ 2:1, സങ്കീർത്തനങ്ങൾ 113:7-8

46. And Mary sayde:My soule magnifieth the LORDE.

47. എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തില് ഉല്ലസിക്കുന്നു.
1 ശമൂവേൽ 2:1

47. And my sprete reioyseth i God my Sauioure.

48. അവന് തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല് എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
1 ശമൂവേൽ 1:11

48. For he hath loked vpo the lowe degre of his hande mayde. Beholde, fro hence forth shal all generacions call me blessed.

49. ശക്തനായവന് എനിക്കു വലിയവ ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 111:9

49. For he that is Mightie, hath done greate thinges vnto me, and holy is his name.

50. അവനെ ഭയപ്പെടുന്നവര്ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 103:17

50. And his mercy endureth thorow out all generacions, vpon them that feare him.

51. തന്റെ ഭുജംകൊണ്ടു അവന് ബലം പ്രവര്ത്തിച്ചു, ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
2 ശമൂവേൽ 22:28, സങ്കീർത്തനങ്ങൾ 89:10

51. He sheweth strength with his arme, and scatreth them that are proude in the ymaginacion of their hert.

52. പ്രഭുക്കന്മാരെ സിംഹാസനങ്ങളില് നിന്നു ഇറക്കി താണവരെ ഉയര്ത്തിയിരിക്കുന്നു.
1 ശമൂവേൽ 2:7, ഇയ്യോബ് 5:11, ഇയ്യോബ് 12:19

52. He putteth downe the mightie from the seate, and exalteth them of lowe degre.

53. വിശന്നിരിക്കുന്നവരെ നന്മകളാല് നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
1 ശമൂവേൽ 2:5, സങ്കീർത്തനങ്ങൾ 107:9

53. He fylleth the hongrie with good thinges, and letteth the riche go emptye.

54. നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്ക്കേണ്ടതിന്നു,
സങ്കീർത്തനങ്ങൾ 98:3, യെശയ്യാ 41:8-9

54. He remebreth mercy, and helpeth vp his seruaunt Israel.

55. തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
ഉല്പത്തി 17:7, ഉല്പത്തി 22:17, മീഖാ 7:20

55. Euen as he promysed vnto oure fathers, Abraham and to his sede foreuer.

56. മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

56. And Mary abode with her aboute thre monethes, and then returned home agayne.

57. എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള് അവള് ഒരു മകനെ പ്രസവിച്ചു;

57. And Elizabethes tyme was come, that she shulde be delyuered, & she brought forth a sonne.

58. കര്ത്താവു അവള്ക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാര്ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

58. And hir neghbours and kynsfolkes herde, yt the LORDE had shewed greate mercy vpo her,& they reioysed with her.

59. എട്ടാം നാളില് അവര് പൈതലിനെ പരിച്ഛേദന ചെയ്വാന് വന്നു; അപ്പന്റെ പേര് പോലെ അവന്നു സെഖര്യാവു എന്നു പേര് വിളിപ്പാന് ഭാവിച്ചു.
ഉല്പത്തി 17:12, ലേവ്യപുസ്തകം 12:3

59. And it fortuned vpon the eight daye, they came to circumcyse ye childe, and called him Zachary after his father:

60. അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന് എന്നു പേരിടേണം എന്നു പറഞ്ഞു.

60. And his mother answered, and sayde: No, but he shalbe called Ihon.

61. അവര് അവളോടുനിന്റെ ചാര്ച്ചയില് ഈ പേരുള്ളവര് ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

61. And they sayde vnto her: There is none in yi kynne, yt is so called.

62. പിന്നെ അവന്നു എന്തു പേര് വിളിപ്പാന് വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

62. And they made signes vnto his father, how he wolde haue him called.

63. അവന് ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര് യോഹന്നാന് എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.

63. And he axed for wrytinge tables, wrote & sayde: His name is Ihon. And they marueyled all.

64. ഉടനെ അവന്റെ വായും നാവും തുറന്നു, അവന് സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

64. And immediatly was his mouth and his toge opened, and he spake, & praysed God.

65. ചുറ്റും പാര്ക്കുംന്നവര്ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില് എങ്ങും ഈ വാര്ത്ത ഒക്കെയും പരന്നു.

65. And there came a feare vpon all their neghbours. And all this acte was noysed abrode thorow out all the hill countre of Iewry:

66. കേട്ടവര് എല്ലാവരും അതു ഹൃദയത്തില് നിക്ഷേപിച്ചുഈ പൈതല് എന്തു ആകും എന്നു പറഞ്ഞു; കര്ത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

66. And all they yt herde therof, toke it to hert, and sayde: What maner of man wil this childe be? For the hande of the LORDE was with him.

67. അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു

67. And Zachary his father was fylled with the holy goost, and prophecied, and sayde:

68. “യിസ്രായേലിന്റെ ദൈവമായ കര്ത്താവു അനുഗ്രഹിക്കപ്പെട്ടവന് . അവന് തന്റെ ജനത്തെ സന്ദര്ശിച്ചു ഉദ്ധാരണം ചെയ്കയും
സങ്കീർത്തനങ്ങൾ 41:13, സങ്കീർത്തനങ്ങൾ 72:18, സങ്കീർത്തനങ്ങൾ 106:48, സങ്കീർത്തനങ്ങൾ 111:9

68. Blessed be ye LORDE God of Israel, for he hath vysited and redemed his people.

69. ആദിമുതല് തന്റെ വിശുദ്ധപ്രവാചകന്മാര് മുഖാന്തരം അരുളിച്ചെയ്തതുപോലെ
1 ശമൂവേൽ 2:10, സങ്കീർത്തനങ്ങൾ 18:2, സങ്കീർത്തനങ്ങൾ 132:17, യിരേമ്യാവു 30:9

69. And hath set vp an horne of saluacion in the house of his seruaunt Dauid.

70. നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില് നിന്നും നമ്മെ രക്ഷിപ്പാന്

70. Euen as he promysed afore tyme, by the mouth of his holy prophetes.

71. തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില് നമുക്കു രക്ഷയുടെ കൊമ്പു ഉയര്ത്തുകയും ചെയ്തിരിക്കുന്നതു,
സങ്കീർത്തനങ്ങൾ 106:10

71. hat he wolde delyuer vs fro oure enemies, & from ye hande of all soch as hate vs.

72. നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്ത്തിക്കേണ്ടതിന്നും
ഉല്പത്തി 22:16-17, ലേവ്യപുസ്തകം 26:42, സങ്കീർത്തനങ്ങൾ 105:8-9, സങ്കീർത്തനങ്ങൾ 106:45-46, ഉല്പത്തി 17:7

72. And yt he wolde shewe mercy vnto oure fathers, & thynke vpo his holy couenaut.

73. നമ്മുടെ ശത്രുക്കളുടെ കയ്യില് നിന്നു രക്ഷിക്കപ്പെട്ടു
ഉല്പത്തി 17:7

73. Euen the ooth yt he sware vnto oure father Abraham,

74. നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില് വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന് നമുക്കു കൃപ നലകുമെന്നു

74. for to geue vs.That we delyuered out of ye hade of or enemies, might serue him without feare

75. അവന് നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഔര്ത്തതുകൊണ്ടും ആകുന്നു.

75. all the dayes of oure life, in soch holynes and righteousnes as is accepte before him.

76. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന് എന്നു വിളിക്കപ്പെടും. കര്ത്താവിന്റെ വഴി ഒരുക്കുവാനും
യെശയ്യാ 40:3, മലാഖി 3:1

76. And thou childe shalt be called a prophet of the Hyest: for thou shalt go before ye LORDE, to prepare his wayes.

77. നമ്മുടെ ദൈവത്തിന്റെ ആര്ദ്രകരുണയാല് അവന്റെ ജനത്തിന്നു പാപമോചനത്തില് രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.

77. And to geue knowlege of saluacion vnto his people, for the remyssion of their synnes.

78. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്ഗ്ഗത്തില് നടത്തേണ്ടതിന്നു
യെശയ്യാ 9:2, യെശയ്യാ 58:8, യെശയ്യാ 60:1-2, മലാഖി 4:2

78. Thorow the tender mercy of oure God, wherby the daye sprynge from an hye hath vysited vs.

79. ആ ആര്ദ്രകരുണയാല് ഉയരത്തില്നിന്നു ഉദയം നമ്മെ സന്ദര്ശിച്ചിരിക്കുന്നു.”
യെശയ്യാ 9:2, യെശയ്യാ 58:8, യെശയ്യാ 60:1-2, മലാഖി 4:2

79. That he might geue light vnto them yt syt in darcknesse and shadowe of death, and to gyde oure fete in to the waye of peace.

80. പൈതല് വളര്ന്നു ആത്മാവില് ബലപ്പെട്ടു; അവന് യിസ്രായേലിന്നു തന്നെത്താന് കാണിക്കും നാള്വരെ മരുഭൂമിയില് ആയിരുന്നു.

80. And the childe grew, and waxed stronge in sprete, and was in the wyldernes, tyll the tyme that he shulde shewe him self vnto the people of Israel.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |