Luke - ലൂക്കോസ് 2 | View All

1. ആ കാലത്തു ലോകം ഒക്കെയും പേര്വഴി ചാര്ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

1. It fortuned at the same tyme, that there wete out a comaundement fro Augustus the Emperoure, that the whole worlde shulde be taxed.

2. കുറേന്യൊസ് സുറിയനാടു വാഴുമ്പോള് ഈ ഒന്നാമത്തെ ചാര്ത്തല് ഉണ്ടായി.

2. And this taxynge was the first that was executed, whan Syrenius was leftenaunt in Siria.

3. എല്ലാവരും ചാര്ത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.

3. And they wente all, euery one to his owne cite to be taxed.

4. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന് ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്ഭിണിയായ ഭാര്യയോടും കൂടെ ചാര്ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,

4. Then Ioseph gat him vp also fro Galile, out of the cite of Nazareth, in to Iewry, to ye cite of Dauid, which is called Bethleem, (because he was of ye house and lynage of Dauid)

5. യെഹൂദ്യയില് ബേത്ളേഹെം എന്ന ദാവീദിന് പട്ടണത്തിലേക്കു പോയി.

5. that he might be taxed wt Mary his spoused wife, which was wt childe.

6. അവര് അവിടെ ഇരിക്കുമ്പോള് അവള്ക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.

6. And it fortuned whyle they were there, ye tyme was come, that she shulde be delyuered.

7. അവള് ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള് ചുറ്റി വഴിയമ്പലത്തില് അവര്ക്കും സ്ഥലം ഇല്ലായ്കയാല് പശുത്തൊട്ടിയില് കിടത്തി.

7. And she brought forth hir first begotte sonne, & wrapped him in swadlinge clothes, and layed him in a maunger: for they had els no rowme in the ynne.

8. അന്നു ആ പ്രദേശത്തു ഇടയന്മാര് രാത്രിയില് ആട്ടിന് കൂട്ടത്തെ കാവല്കാത്തു വെളിയില് പാര്ത്തിരുന്നു.

8. And there were in ye same region shepherdes in the felde by the foldes, and watchinge their flocke by night.

9. അപ്പോള് കര്ത്താവിന്റെ ഒരു ദൂതന് അവരുടെ അരികെ നിന്നു, കര്ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര് ഭയപരവശരായിതീര്ന്നു.

9. And beholde, ye angell of the LORDE stode by the, and ye brightnes of the LORDE shone rounde aboute them, and they were sore afrayed.

10. ദൂതന് അവരോടുഭയപ്പെടേണ്ടാ; സര്വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന് നിങ്ങളോടു സുവിശേഷിക്കുന്നു.

10. And the angell sayde vnto them: Be not afrayed. Beholde, I brynge you tydiges of greate ioye, which shall happen vnto all people:

11. കര്ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില് നിങ്ങള്ക്കായി ജനിച്ചിരിക്കുന്നു.

11. for vnto you this daye is borne ye Sauioure, eue Christ ye LORDE, in the cite of Dauid.

12. നിങ്ങള്ക്കു അടയാളമോ; ശീലകള് ചുറ്റി പശുത്തൊട്ടിയില് കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും എന്നു പറഞ്ഞു.

12. And take this for a token: Ye shal fynde the babe swadled, and layed in a maunger.

13. പെട്ടെന്നു സ്വര്ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്ന്നു ദൈവത്തെ പുകഴ്ത്തി.

13. And straight waye there was by the angell a multitude of heauenly hoostes, which praysed God, and sayde:

14. “അത്യുന്നതങ്ങളില് ദൈവത്തിന്നു മഹത്വം; ഭൂമിയില് ദൈവപ്രസാദമുള്ള മനുഷ്യര്ക്കും സമാധാനം” എന്നു പറഞ്ഞു.

14. Glory be vnto God an hye, & peace vpon earth, and vnto men a good wyll.

15. ദൂതന്മാര് അവരെ വിട്ടു സ്വര്ഗ്ഗത്തില് പോയശേഷം ഇടയന്മാര്നാം ബേത്ത്ളേഹെമോളം ചെന്നു കര്ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില് പറഞഞു.

15. And it fortuned wha the angels were gone from the in to heaue, the shepherdes sayde one to another: let vs go now euen vnto Bethleem, and se this thinge that is happened, which ye LORDE hath shewed vnto vs.

16. അവര് ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില് കിടക്കുന്ന ശിശുവിനെയും കണ്ടു.

16. And they came wt haist, & founde both Mary and Ioseph, & the babe layed in ye maunger.

17. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.

17. And whan they had sene it, they published abrode the sayenge, yt was tolde the of this childe.

18. കേട്ടവര് എല്ലാവരും ഇടയന്മാര് പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.

18. And all they that herde it, wondred at the wordes, which the shepherdes had tolde them.

19. മറിയ ഈ വാര്ത്ത ഒക്കെയും ഹൃദയത്തില് സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

19. But Mary kepte all these sayenges, and pondred them in hir hert.

20. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര് കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.

20. And the shepherdes returned, praysinge and laudinge God, for all that they had herde and sene, euen as it was tolde them.

21. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള് അവന് ഗര്ഭത്തില് ഉല്പാദിക്കുംമുമ്പെ ദൂതന് പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര് വിളിച്ചു.
ഉല്പത്തി 17:12, ലേവ്യപുസ്തകം 12:3

21. And whan eight dayes were ended, that the childe shulde be circumcysed, his name was called Iesus, which was named of ye angell, before he was conceaued in his mothers wombe.

22. മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്
ലേവ്യപുസ്തകം 12:6

22. And wha the dayes of their purificacion after the lawe of Moses, were come, they brought him to Ierusale, that they might present him vnto the LORDE

23. കടിഞ്ഞൂലായ ആണൊക്കെയും കര്ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്ത്താവിന്റെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നതുപോലെ
പുറപ്പാടു് 13:2, പുറപ്പാടു് 13:12, പുറപ്പാടു് 13:15

23. (As it is wrytten in the lawe of the LORDE: Euery machilde that first openeth the Matrix, shalbe called holy vnto ye LORDE)

24. അവനെ കര്ത്താവിന്നു അര്പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കര്ത്താവിന്റെ ന്യായപ്രമാണത്തില് കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര് അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
ലേവ്യപുസ്തകം 5:11, ലേവ്യപുസ്തകം 12:8

24. and that they might geue the offerynge, as it is wrytte in the lawe of the LORDE (namely) a payre of turtle doues, or two yonge pigeons.

25. യെരൂശലേമില് ശിമ്യോന് എന്നു പേരുള്ളൊരു മനുഷ്യന് ഉണ്ടായിരുന്നു; ഈ മനുഷ്യന് നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേല് ഉണ്ടായിരുന്നു.
യെശയ്യാ 40:1, യെശയ്യാ 49:13

25. And beholde, there was a man (at Ierusale) whose name was Symeon, and the same ma was iust, and feared God, and loged for the consolacion of Israel, and the holy goost was in him.

26. കര്ത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല് അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.

26. And an answere was geue him of the holy goost, that he shulde not se death, before he had sene ye LORDES Christ.

27. അവന് ആത്മനിയോഗത്താല് ദൈവാലയത്തില് ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാന് അമ്മയപ്പന്മാര് അവനെ അകത്തു കൊണ്ടുചെന്നപ്പോള്

27. And he came by inspiracion in to the teple.And whan the elders brought the childe Iesus in to the temple, to do for him after ye custome of the lawe,

28. അവന് അവനെ കയ്യില് ഏന്തി ദൈവത്തെ പുകഴ്ത്തി

28. then toke he him vp in his armes, and praysed God, and sayde:

29. “ഇപ്പോള് നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.

29. LORDE, now lettest thou thy seruaut departe in peace, acordinge to thy promesse.

30. ജാതികള്ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
യെശയ്യാ 40:5, യെശയ്യാ 52:10

30. For myne eyes haue sene thy Sauioure,

31. നീ സകല ജാതികളുടെയും മുമ്പില് ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
യെശയ്യാ 40:5, യെശയ്യാ 52:10

31. who thou hast prepared before all people.

32. എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
യെശയ്യാ 25:7, യെശയ്യാ 42:6, യെശയ്യാ 46:13, യെശയ്യാ 49:6

32. A light for the lightenynge of the Heythe, & for the prayse of yi people of Israel.

33. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില് അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

33. And his father and mother marueyled at the thinges that were spoke of him.

34. പിന്നെ ശിമ്യോന് അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടുഅനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലില് പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
യെശയ്യാ 8:14-15

34. And Symeon blessed them, and sayde vnto Mary his mother: Beholde, this (childe) shalbe set to a fall, and to an vprysinge agayne of many in Israel, and for a token, which shalbe spoke agaynst.

35. നിന്റെ സ്വന്തപ്രാണനില്കൂടിയും ഒരു വാള് കടക്കും എന്നു പറഞ്ഞു.

35. And the swerde shal pearse thy soule, that the thoughtes of many hertes maye be opened.

36. ആശേര് ഗോത്രത്തില് ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള് കന്യാകാലത്തില് പിന്നെ ഭര്ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി

36. And there was a prophetisse, one Anna, the doughter of Phanuel of the trybe of Aser, which was of a greate age, and had lyued seuen yeares with hir hussbade from hir virginite,

37. ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.

37. & had now bene a wedowe aboute foure score & foure yeares, which came neuer fro the teple, seruynge God wt fastynge and prayenge, daye and night:

38. ആ നാഴികയില് അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
യെശയ്യാ 52:9

38. the same came forth also the same houre, and praysed the LORDE, and spake of him vnto all that loked for the redempcion at Ierusalem.

39. കര്ത്താവിന്റെ ന്യായപ്രമാണത്തില് കല്പിച്ചുരിക്കുന്നതൊക്കെയും നിവര്ത്തിച്ചശേഷം അവര് ഗലീലയില് തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.

39. And whan they had perfourmed all acordinge to the lawe of the LORDE, thy returned i to Galile, to their owne cite Nazareth.

40. പൈതല് വളര്ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില് ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല് ഉണ്ടായിരുന്നു.

40. And the childe grewe, and wexed stronge in sprete, full of wyssdome, & the grace of God was with him.

41. അവന്റെ അമ്മയപ്പന്മാര് ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
പുറപ്പാടു് 12:24-27, ആവർത്തനം 16:1-8

41. And his elders wente to Ierusalem euery yeare at the feast of Easter.

42. അവന്നു പന്ത്രണ്ടു വയസ്സായപ്പോള് അവര് പതിവുപോലെ പെരുനാളിന്നു പോയി.

42. And whan he was twolue yeare olde, they wente vp to Ierusalem, after the custome of the feast.

43. പെരുനാള് കഴിഞ്ഞു മടങ്ങിപ്പോരുമ്പോള് ബാലനായ യേശു യെരൂശലേമില് താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.

43. And whan they had fulfilled the dayes, and were gone home agayne, the childe Iesus abode styll at Ierusalem.And his elders knewe it not,

44. സഹയാത്രക്കാരുടെ കൂട്ടത്തില് ഉണ്ടായിരിക്കും എന്നു അവര് ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില് തിരഞ്ഞു.

44. but thought he had bene in the company, and they came a dayes iourney, and sought hi amoge their kynss folkes & acquataunce.

45. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

45. And wha they founde him not, they wete agayne to Ierusale, and sought him.

46. മൂന്നു നാള് കഴിഞ്ഞശേഷം അവന് ദൈവാലയത്തില് ഉപദേഷ്ടാക്കന്മാരുടെ നടുവില് ഇരിക്കുന്നതും അവരുടെ ഉപദേശം കേള്ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.

46. And it fortuned after thre dayes, yt they founde him in the temple, syttinge amonge the teachers, hearynge the, and opposynge them.

47. അവന്റെ വാക്കു കേട്ടവര്ക്കെല്ലാവര്ക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര് അതിശയിച്ചു;

47. And all they that herde him, wodred at his vnderstondynge and answeres.

48. അമ്മ അവനോടുമകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
യെശയ്യാ 52:14

48. And whan they sawe him, they were astonnyed. And his mother sayde vnto him: My sonne, why hast thou done this vnto vs? Beholde, thy father and I haue sought the sorowynge.

49. അവന് അവരോടുഎന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതില് ഞാന് ഇരിക്കേണ്ടതു എന്നു നിങ്ങള് അറിയുന്നില്ലയോ എന്നു പറഞ്ഞു.

49. And he sayde vnto them: What is it, that ye haue sought me? Wyst ye not, yt I must go aboute my fathers busynes?

50. അവന് തങ്ങളോടു പറഞ്ഞ വാക്കു അവര് ഗ്രഹിച്ചില്ല.

50. And they vnderstode not the sayenge yt he spake vnto them.

51. പിന്നെ അവന് അവരോടുകൂടെ ഇറങ്ങി, നസറെത്തില് വന്നു അവര്ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തില് സംഗ്രഹിച്ചു.

51. And he wente downe with the, and came to Nazareth, and was obediet vnto them. And his mother kepte all these wordes in hir hert.

52. യേശുവോ ജ്ഞാനത്തിലും വളര്ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്ന്നു വന്നു.
1 ശമൂവേൽ 2:26, സദൃശ്യവാക്യങ്ങൾ 3:4

52. And Iesus increased in wyssdome, age and fauoure with God and men.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |