Luke - ലൂക്കോസ് 22 | View All

1. പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് അടുത്തു.

1. The feast of sweete breade drewe nye, which is called the Passouer.

2. അപ്പോള് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല് അവനെ ഒടുക്കുവാന് ഉപായം അന്വേഷിച്ചു.

2. And ye hie priestes and scribes sought howe they myght kyll hym, for they feared the people.

3. എന്നാല് പന്തിരുവരുടെ കൂട്ടത്തില് ഉള്ള ഈസ്കാര്യ്യോത്തായൂദയില് സാത്താന് കടന്നു

3. Then entred Satan into Iudas, whose sirname was Iscariot, whiche was of the number of the twelue.

4. അവന് ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.

4. And he went his waye, and communed with the hye priestes and officers, howe he myght betray him vnto them.

5. അവര് സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.

5. And they were glad, and promised to geue him money.

6. അവന് വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന് തക്കം അന്വേഷിച്ചുപോന്നു.

6. And he consented, and sought oportunitie to betray him vnto them, when the people were away.

7. പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് ആയപ്പോള്
പുറപ്പാടു് 12:6, പുറപ്പാടു് 12:14, പുറപ്പാടു് 12:15

7. Then came the day of sweete breade, when [of necessitie] the Passouer must be offered.

8. അവന് പത്രൊസിനെയും യോഹന്നാനെയും അയച്ചുനിങ്ങള് പോയി നമുക്കു പെസഹ കഴിപ്പാന് ഒരുക്കുവിന് എന്നു പറഞ്ഞു.
പുറപ്പാടു് 12:8-11

8. And he sent Peter and Iohn, saying: Go and prepare vs the Passouer, that we may eate.

9. ഞങ്ങള് എവിടെ ഒരുക്കേണം എന്നു അവര് ചോദിച്ചതിന്നു

9. They sayde vnto hym: Where wylt thou that we prepare?

10. നിങ്ങള് പട്ടണത്തില് എത്തുമ്പോള് ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന് നിങ്ങള്ക്കു എതിര്പെടും; അവന് കടക്കുന്ന വീട്ടിലേക്കു പിന് ചെന്നു വീട്ടുടയവനോടു

10. And he sayde vnto them: Beholde, when ye enter into the citie, there shall a man meete you, bearyng a pitcher of water, hym folowe into the same house that he entreth in.

11. ഞാന് എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന് .

11. And ye shall say vnto the good man of the house, the maister saith vnto thee, where is the ghest chamber, where I shall eate ye Passouer with my disciples?

12. അവന് വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന് എന്നു അവരോടു പറഞ്ഞു.

12. And he shal shew you an vpper chamber prepared, there make redye.

13. അവര് പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.

13. And they went, and founde as he had sayde vnto them: and they made redye the Passouer.

14. സമയം ആയപ്പോള് അവന് അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.

14. And when the houre was come, he sate downe, & the twelue apostles with hym.

15. അവന് അവരോടുഞാന് കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന് വാഞ്ഛയോടെ ആഗ്രഹിച്ചു.

15. And he sayde vnto them: I haue earnestly desired to eate this Passouer with you, before that I suffer.

16. അതു ദൈവരാജ്യത്തില് നിവൃത്തിയാകുവോളം ഞാന് ഇനി അതു കഴിക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.

16. For I saye vnto you, hencefoorth I wyll not eate of it any more, vntyll it be fulfylled in the kyngdome of God.

17. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തിഇതു വാങ്ങി പങ്കിട്ടുകൊള്വിന് .

17. And he toke the cuppe, & gaue thankes, and sayde, Take this, and deuide it aamong you:

18. ദൈവരാജ്യം വരുവോളം ഞാന് മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല് കുടിക്കില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.

18. For I say vnto you, I wyll not drinke of the fruite of the vine, vntyll the kyngdome of God come.

19. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്ക്കും കൊടുത്തുഇതു നിങ്ങള്ക്കു വേണ്ടി നലകുന്ന എന്റെ ശരീരം; എന്റെ ഔര്മ്മെക്കായി ഇതു ചെയ്വിന് എന്നു പറഞ്ഞു.

19. And he toke bread, and when he had geue thankes, he brake [it] and gaue vnto the, saying, This is my body, which is geuen for you: This do in the remembraunce of me.

20. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന് പാനപാത്രവും കൊടുത്തുഈ പാനപാത്രം നിങ്ങള്ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
പുറപ്പാടു് 24:8, യിരേമ്യാവു 31:31, യിരേമ്യാവു 32:40, സെഖർയ്യാവു 9:11

20. Lykewise also, when he had supped, he toke the cuppe, saying: This cuppe is the new testamet in my blood, which is shed for you.

21. എന്നാല് എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
സങ്കീർത്തനങ്ങൾ 41:9

21. Yet beholde, the hande of hym that betrayeth me, is with me on the table.

22. നിര്ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന് പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു.

22. And truely the sonne of man goeth as it is appoynted: but wo vnto that man by whom he is betrayed.

23. ഇതു ചെയ്വാന് പോകുന്നവന് തങ്ങളുടെ കൂട്ടത്തില് ആര് ആയിരിക്കും എന്നു അവര് തമ്മില് തമ്മില് ചോദിച്ചു തുടങ്ങി.

23. And they began to enquire among them selues, which of them it was that shoulde do it.

24. തങ്ങളുടെ കൂട്ടത്തില് ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്ക്കവും അവരുടെ ഇടയില് ഉണ്ടായി.

24. And there was a stryfe among the, which of them shoulde seeme to be the greatest.

25. അവനോ അവരോടു പറഞ്ഞതുജാതികളുടെ രാജാക്കന്മാര് അവരില് കര്ത്തൃത്വം നടത്തുന്നു; അവരുടെ മേല് അധികാരം നടത്തുന്നവരെ ഉപകാരികള് എന്നു പറയുന്നു.

25. And he saide vnto them: The kinges of nations raigne ouer them, and they that haue aucthoritie vpo them, are called gracious Lordes.

26. നിങ്ങളോ അങ്ങനെയല്ല; നിങ്ങളില് വലിയവന് ഇളയവനെപ്പോലെയും നായകന് ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.

26. But ye shall not be so. But he that is greatest among you, shalbe as the younger, and he that is chiefe, shalbe as he that doth minister.

27. ആരാകുന്നു വലിയവന് ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില് ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.

27. For whether is greater, he that sitteth at meate, or he that serueth? Is not he that sitteth at meate? But I am among you, as he that ministreth.

28. നിങ്ങള് ആകുന്നു എന്റെ പരീക്ഷകളില് എന്നോടുകൂടെ നിലനിന്നവര്.

28. Ye are they, which haue bydden with me in my temptations.

29. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന് നിങ്ങള്ക്കും നിയമിച്ചു തരുന്നു.

29. And I appoynt vnto you a kingdome, as my father hath appoynted vnto me.

30. നിങ്ങള് എന്റെ രാജ്യത്തില് എന്റെ മേശയിങ്കല് തിന്നുകുടിക്കയും സിംഹാസനങ്ങളില് ഇരുന്നു യിസ്രായേല് ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.

30. That ye may eate and drynke at my table in my kyngdome, & sit on seates iudgyng the twelue tribes of Israel.

31. ശിമോനേ, ശിമോനെ, സാത്താന് നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
ആമോസ് 9:9

31. And the Lord saide: Simon, Simon, beholde Satan hath desired to sift you, as it were wheate:

32. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന് നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല് നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ക.

32. But I haue prayed for thee, that thy fayth fayle not: And when thou art couerted, strength thy brethren.

33. അവന് അവനോടുകര്ത്താവേ, ഞാന് നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

33. And he sayde vnto him: Lord I am redy to go with thee into pryson, and to death.

34. അതിന്നു അവന് പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാന് നിന്നോടു പറയുന്നു എന്നു പറഞ്ഞു.

34. And he sayde: I tell thee Peter, the Cocke shal not crowe this day, tyll thou hast thryse denyed that thou knewest me.

35. പിന്നെ അവന് അവരോടുഞാന് നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള് വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നുഒരു കുറവുമുണ്ടായില്ല എന്നു അവര് പറഞ്ഞു.

35. And he said vnto them: When I sent you without wallet, and scrippe, and shoes, lacked ye any thyng? And they sayde, no.

36. അവന് അവരോടുഎന്നാല് ഇപ്പോള് മടിശ്ശീലയുള്ളവന് അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള് കൊള്ളട്ടെ.

36. Then saide he vnto them: But nowe he that hath a wallet, let him take it vp, and lykewyse his scrippe: and he that hath none, let him sell his coate, and bye a sworde.

37. അവനെ അധര്മ്മികളുടെ കൂട്ടത്തില് എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില് നിവൃത്തിവരേണം എന്നു ഞാന് നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
യെശയ്യാ 53:12

37. For I say vnto you, that yet the same whiche is written, must be perfourmed in me: Euen among the wicked was he reputed. For those thynges whiche are written of me, haue an ende.

38. കര്ത്താവേ, ഇവിടെ രണ്ടു വാള് ഉണ്ടു എന്നു അവര് പറഞ്ഞതിന്നുമതി എന്നു അവന് അവരോടു പറഞ്ഞു.

38. And they sayde: Lorde, beholde here are two swordes. And he sayde vnto them, it is enough.

39. പിന്നെ അവന് പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.

39. And he came out, and went as he was wont, to mount Oliuete: and the disciples folowed hym.

40. ആ സ്ഥലത്തു എത്തിയപ്പോള് അവന് അവരോടുനിങ്ങള് പരീക്ഷയില് അകപ്പെടാതിരിപ്പാന് പ്രാര്ത്ഥിപ്പിന് എന്നു പറഞ്ഞു.

40. And when he came to the place, he sayde vnto them: pray, lest ye fall into temptation.

41. താന് അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;

41. And he gate hym selfe from them about a stones caste, and kneeled downe, and prayed,

42. പിതാവേ, നിനക്കു മനസ്സുണ്ടെങ്കില് ഈ പാനപാത്രം എങ്കല് നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്ത്ഥിച്ചു.

42. Saying: Father, yf thou wylt, remoue this cuppe from me. Neuerthelesse, not my wyl, but thine be fulfilled.

43. അവനെ ശക്തിപ്പെടുത്തുവാന് സ്വര്ഗ്ഗത്തില് നിന്നു ഒരു ദൂതന് അവന്നു പ്രത്യക്ഷനായി.

43. And there appeared an angell vnto hym from heauen, comfortyng hym.

44. പിന്നെ അവന് പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്ത്ഥിച്ചു; അവന്റെ വിയര്പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.

44. And he was in an agonie, and he prayed more earnestly: and his sweat was lyke droppes of blood, tricklyng downe to the grounde.

45. അവന് പ്രാര്തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല് ചെന്നു, അവര് വിഷാദത്താല് ഉറങ്ങുന്നതു കണ്ടു അവരോടു

45. And when he rose vp from prayer, and was come to his disciples, he founde the slepyng for heauynesse,

46. നിങ്ങള് ഉറങ്ങുന്നതു എന്തു? പരീക്ഷയില് അകപ്പെടാതിരപ്പാന് എഴുന്നേറ്റു പ്രാര്ത്ഥിപ്പിന് എന്നു പറഞ്ഞു.

46. And sayde vnto them, why slepe ye? Rise, & pray lest ye fall into temptation.

47. അവന് സംസാരിക്കുമ്പോള് തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില് ഒരുവനായ യൂദാ അവര്ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന് അടുത്തുവന്നു.

47. Whyle he yet spake, behold [there came] a company, and he that was called Iudas, one of the twelue, went before the, & preassed nye vnto Iesus to kisse hym.

48. യേശു അവനോടുയൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.

48. But Iesus sayde vnto hym: Iudas, betrayest thou the sonne of man with a kisse?

49. സംഭവിപ്പാന് പോകുന്നതു അവന്റെ കൂടെയുള്ളവര് കണ്ടുകര്ത്താവേ, ഞങ്ങള് വാള്കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.

49. When they whiche were about hym sawe what woulde folowe, they sayde vnto hym: Lorde, shall we smyte with sworde?

50. അവരില് ഒരുത്തന് മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.

50. And one of them smote a seruaunt of the hye priest, & stroke of his right eare.

51. അപ്പോള് യേശു; ഇത്രെക്കു വിടുവിന് എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.

51. Iesus aunswered and saide, Suffer ye thus farre foorth. And whe he touched his eare, he healed hym.

52. യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള് വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?

52. Then Iesus said vnto the hye priestes and rulers of the temple, and the elders which were come to hym: Be ye come out as vnto a thiefe, with swordes and staues?

53. ഞാന് ദിവസേന ദൈവാലയത്തില് നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഔങ്ങിയില്ല; എന്നാല് ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

53. When I was dayly with you in the temple, ye stretched foorth no handes agaynst me: But this is euen your very houre, and the power of darknesse.

54. അവര് അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില് കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന് ചെന്നു.

54. Then toke they hym, and ledde hym, & brought him to the hye priestes house: and Peter folowed a farre of.

55. അവര് നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള് പത്രൊസും അവരുടെ ഇടയില് ഇരുന്നു.

55. And when they had kyndeled a fire in the myddes of the hall, and were set downe together, Peter also sate downe among them.

56. അവന് തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കിഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

56. But when a certayne wenche behelde hym, as he sate by the fire [and earnestlye loked vpon hym] she sayde: This same felowe was also with hym.

57. അവനോ; സ്ത്രിയേ, ഞാന് അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.

57. And he denyed hym, saying, woman I knowe hym not.

58. കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന് അവനെ കണ്ടുനീയും അവരുടെ കൂട്ടത്തിലുള്ളവന് എന്നു പറഞ്ഞു; പത്രൊസോമനുഷ്യാ, ഞാന് അല്ല എന്നു പറഞ്ഞു.

58. And after a litle whyle, another sawe hym, and saide: Thou art also of them. And Peter sayd, man I am not.

59. ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന് ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന് ഗലീലക്കാരനല്ലോ എന്നു നിഷ്കര്ഷിച്ചു പറഞ്ഞു.

59. And about the space of an houre after, an other affirmed saying: Ueryly this felowe was with hym also, for he is of Galilee.

60. മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന് സംസാരിക്കുമ്പോള് തന്നേ പെട്ടെന്നു കോഴി ക്കുകി.

60. And Peter sayde: Man I wote not what thou sayest. And immediatlye whyle he yet spake, the Cocke crewe.

61. അപ്പോള് കര്ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കിഇന്നു കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഔര്ത്തു

61. And the Lorde turned backe, & loked vpon Peter: And Peter remembred the worde of the Lorde, howe he hadde sayde vnto hym, before the Cocke crowe thou shalt denie me thrise.

62. പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.

62. And Peter went out, & wept bitterlye.

63. യേശുവിനെ പിടിച്ചവര് അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി

63. And the men that helde Iesus, mocked hym, and smote hym.

64. പ്രവചിക്ക; നിന്നെ അടിച്ചവന് ആര് എന്നു ചോദിച്ചു

64. And when they had blindfolded him, they stroke hym on the face, and asked him, saying: Arede, who is it that smote thee?

65. മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.

65. And many other things blasphemouslye spake they against hym.

66. നേരം വെളുത്തപ്പോള് ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില് വരുത്തിനീ ക്രിസ്തു എങ്കില് ഞങ്ങളോടു പറക എന്നു പറഞ്ഞു.

66. And assoone as it was day, the elders of the people, and the hye priestes, and scribes, came together, and led hym into their counsell, saying:

67. അവന് അവരോടുഞാന് നിങ്ങളോടു പറഞ്ഞാല് നിങ്ങള് വിശ്വസിക്കയില്ല;

67. Art thou [very] Christe, tell vs? And he sayde vnto them: If I tell you, you wyll not beleue:

68. ഞാന് ചോദിച്ചാല് ഉത്തരം പറയുകയുമില്ല.

68. And if I aske you, you wyll not aunswere me, nor let me go.

69. എന്നാല് ഇന്നുമുതല് മനുഷ്യ പുത്രന് ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 110:1, ദാനീയേൽ 7:13

69. Hereafter shall the sonne of man sit on the right hand of the power of God.

70. എന്നാല് നീ ദൈവപുത്രന് തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നുനിങ്ങള് പറയുന്നതു ശരി; ഞാന് ആകുന്നു എന്നു അവന് പറഞ്ഞു.

70. Then said they all: Art thou then the sonne of God? He sayde: Ye say yt I am.

71. അപ്പോള് അവര് ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

71. And they sayd? What neede we any further witnesse? For we our selues haue hearde of his owne mouth.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |