Luke - ലൂക്കോസ് 7 | View All

1. ജനം കേള്ക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീര്ന്ന ശേഷം അവന് കഫര്ന്നഹൂമില് ചെന്നു.

1. When he finished speaking to the people, he entered Capernaum.

2. അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസന് ദീനം പിടിച്ചു മരിപ്പാറായിരുന്നു.

2. A Roman captain there had a servant who was on his deathbed. He prized him highly and didn't want to lose him.

3. അവന് യേശുവിന്റെ വസ്തുത കേട്ടിട്ടു, അവന് വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാന് യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കല് അയച്ചു.

3. When he heard Jesus was back, he sent leaders from the Jewish community asking him to come and heal his servant.

4. അവന് യേശുവിന്റെ അടുക്കല് വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചുനീ അതു ചെയ്തുകൊടുപ്പാന് അവന് യോഗ്യന് ;

4. They came to Jesus and urged him to do it, saying, 'He deserves this.

5. അവന് നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്ക്കു ഒരു പള്ളിയും തീര്പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

5. He loves our people. He even built our meeting place.'

6. യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള് ശതാധിപന് സ്നേഹിതന്മാരെ അവന്റെ അടുക്കല് അയച്ചുകര്ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാന് ഞാന് പോരാത്തവന് .

6. Jesus went with them. When he was still quite far from the house, the captain sent friends to tell him, 'Master, you don't have to go to all this trouble. I'm not that good a person, you know. I'd be embarrassed for you to come to my house,

7. അതുകൊണ്ടു നിന്റെ അടുക്കല് വരുവാന് ഞാന് യോഗ്യന് എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാല് എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.

7. even embarrassed to come to you in person. Just give the order and my servant will get well.

8. ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യന് ; എന്റെ കീഴില് പടയാളികള് ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാല് അവന് പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല് അവന് വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല് അവന് ചെയ്യുന്നു എന്നു പറയിച്ചു.

8. I'm a man under orders; I also give orders. I tell one soldier, 'Go,' and he goes; another, 'Come,' and he comes; my slave, 'Do this,' and he does it.'

9. യേശു അതു കേട്ടിട്ടു അവങ്കല് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്നക്കുട്ടത്തോടുയിസ്രായേലില്കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാന് കണ്ടിട്ടില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;

9. Taken aback, Jesus addressed the accompanying crowd: 'I've yet to come across this kind of simple trust anywhere in Israel, the very people who are supposed to know about God and how he works.'

10. ശതാധിപന് പറഞ്ഞയച്ചിരുന്നവര് വീട്ടില് മടങ്ങി വന്നപ്പോള് ദാസനെ സൌഖ്യത്തോടെ കണ്ടു.

10. When the messengers got back home, they found the servant up and well.

11. പിറ്റെന്നാള് അവന് നയിന് എന്ന പട്ടണത്തിലേക്കു പോകുമ്പോള് അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.

11. Not long after that, Jesus went to the village Nain. His disciples were with him, along with quite a large crowd.

12. അവന് പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോള് മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന് അമ്മകൂ ഏകജാതനായ മകന് ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 17:17

12. As they approached the village gate, they met a funeral procession--a woman's only son was being carried out for burial. And the mother was a widow.

13. അവളെ കണ്ടിട്ടു കര്ത്താവു മനസ്സലിഞ്ഞു അവളോടുകരയേണ്ടാ എന്നു പറഞ്ഞു; അവന് അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര് നിന്നു.

13. When Jesus saw her, his heart broke. He said to her, 'Don't cry.'

14. ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാന് നിന്നോടു പറയുന്നു എന്നു അവന് പറഞ്ഞു.

14. Then he went over and touched the coffin. The pallbearers stopped. He said, 'Young man, I tell you: Get up.'

15. മരിച്ചവന് എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന് തുടങ്ങി; അവന് അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
1 രാജാക്കന്മാർ 17:23, 2 രാജാക്കന്മാർ 4:36

15. The dead son sat up and began talking. Jesus presented him to his mother.

16. എല്ലാവര്ക്കും ഭയംപിടിച്ചുഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില് എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദര്ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.

16. They all realized they were in a place of holy mystery, that God was at work among them. They were quietly worshipful--and then noisily grateful, calling out among themselves, 'God is back, looking to the needs of his people!'

17. അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയില് ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.

17. The news of Jesus spread all through the country.

18. ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാര് അവനോടു അറിയിച്ചു.

18. John's disciples reported back to him the news of all these events taking place.

19. എന്നാറെ യോഹന്നാന് തന്റെ ശിഷ്യന്മാരില് രണ്ടുപേരെ വിളിച്ചു, കര്ത്താവിന്റെ അടുക്കല് അയച്ചുവരുവാനുള്ളവന് നീയോ? അല്ല, ഞങ്ങള് മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
മലാഖി 3:1

19. He sent two of them to the Master to ask the question, 'Are you the One we've been expecting, or are we still waiting?'

20. ആ പുരുഷന്മാര് അവന്റെ അടുക്കല് വന്നുവരുവാനുള്ളവന് നീയോ? അല്ല, ഞങ്ങള് മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന് യോഹന്നാന് സ്നാപകന് ഞങ്ങളെ നിന്റെ അടുക്കല് അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

20. The men showed up before Jesus and said, 'John the Baptizer sent us to ask you, 'Are you the One we've been expecting, or are we still waiting?''

21. ആ നാഴികയില് അവന് വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാര്ക്കും കാഴ്ച നലകുകയും ചെയ്തിട്ടു അവരോടു

21. In the next two or three hours Jesus healed many from diseases, distress, and evil spirits. To many of the blind he gave the gift of sight.

22. കുരുടര് കാണുന്നു; മുടന്തര് നടക്കുന്നു; കുഷ്ഠരോഗികള് ശുദ്ധരായിത്തീരുന്നു; ചെകിടര് കേള്ക്കുന്നു; മരിച്ചവര് ഉയിര്ത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള് കാണുകയും കേള്ക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന് .
യെശയ്യാ 35:5-6, യെശയ്യാ 61:1

22. Then he gave his answer: 'Go back and tell John what you have just seen and heard: The blind see, The lame walk, Lepers are cleansed, The deaf hear, The dead are raised, The wretched of the earth have God's salvation hospitality extended to them.

23. എന്നാല് എങ്കല് ഇടറിപ്പോകാത്തവന് ഭാഗ്യവാന് എന്നു ഉത്തരം പറഞ്ഞു.

23. 'Is this what you were expecting? Then count yourselves fortunate!'

24. യോഹന്നാന്റെ ദൂതന്മാര് പോയശേഷം അവന് പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതുനിങ്ങള് എന്തു കാണ്മാന് മരുഭൂമിയിലേക്കു പോയി? കാറ്റിനാല് ഉലയുന്ന ഔടയോ?

24. After John's messengers left to make their report, Jesus said more about John to the crowd of people. 'What did you expect when you went out to see him in the wild? A weekend camper?

25. അല്ല, എന്തു കാണ്മാന് പോയി? മാര്ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര് രാജധാനികളില് അത്രേ.

25. Hardly. What then? A sheik in silk pajamas? Not in the wilderness, not by a long shot.

26. അല്ല, എന്തു കാണ്മാന് പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന് നിങ്ങളോടു പറയുന്നു

26. What then? A messenger from God? That's right, a messenger! Probably the greatest messenger you'll ever hear.

27. “ഞാന് എന്റെ ദൂതനെ നിനക്കു മുമ്പായി അയയക്കുന്നു; അവന് നിന്റെ മുമ്പില് നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
പുറപ്പാടു് 23:20, മലാഖി 3:1

27. He is the messenger Malachi announced when he wrote, I'm sending my messenger on ahead To make the road smooth for you.

28. സ്ത്രീകളില് നിന്നു ജനിച്ചവരില് യോഹന്നാനെക്കാള് വലിയവന് ആരുമില്ല; ദൈവരാജ്യത്തില് ഏറ്റവും ചെറിയവനോ അവനിലും വലിയവന് എന്നു ഞാന് നിങ്ങളോടു പറയുന്നു.--

28. 'Let me lay it out for you as plainly as I can: No one in history surpasses John the Baptizer, but in the kingdom he prepared you for, the lowliest person is ahead of him.

29. എന്നാല് ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാല് ദൈവത്തെ നീതീകരിച്ചു.

29. The ordinary and disreputable people who heard John, by being baptized by him into the kingdom, are the clearest evidence;

30. എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല് സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങള്ക്കു വൃഥാവാക്കിക്കളഞ്ഞു. -

30. the Pharisees and religious officials would have nothing to do with such a baptism, wouldn't think of giving up their place in line to their inferiors.

31. ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവര് ഏതിനോടു തുല്യം?

31. 'How can I account for the people of this generation?

32. ഞങ്ങള് നിങ്ങള്ക്കായി കുഴലൂതി, നിങ്ങള് നൃത്തം ചെയ്തില്ല; ഞങ്ങള് നിങ്ങള്ക്കായി വിലാപം പാടി, നിങ്ങള് കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവര് തുല്യര്.

32. They're like spoiled children complaining to their parents, 'We wanted to skip rope and you were always too tired; we wanted to talk but you were always too busy.'

33. യോഹന്നാന് സ്നാപകന് അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങള് പറയുന്നു.

33. John the Baptizer came fasting and you called him crazy.

34. മനുഷ്യപുത്രന് തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന് ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന് എന്നു നിങ്ങള് പറയുന്നു.

34. The Son of Man came feasting and you called him a lush.

35. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.

35. Opinion polls don't count for much, do they? The proof of the pudding is in the eating.'

36. പരീശന്മാരില് ഒരുത്തന് തന്നോടുകൂടെ ഭക്ഷണം കഴിപ്പാന് അവനെ ക്ഷണിച്ചു; അവന് പരീശന്റെ വീട്ടില് ചെന്നു ഭക്ഷണത്തിന്നിരുന്നു.

36. One of the Pharisees asked him over for a meal. He went to the Pharisee's house and sat down at the dinner table.

37. ആ പട്ടണത്തില് പാപിയായ ഒരു സ്ത്രീ, അവന് പരീശന്റെ വീട്ടില് ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെണ്കല്ഭരണി പരിമളതൈലം കൊണ്ടുവന്നു,

37. Just then a woman of the village, the town harlot, having learned that Jesus was a guest in the home of the Pharisee, came with a bottle of very expensive perfume

38. പുറകില് അവന്റെ കാല്ക്കല് കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്കൊണ്ടു അവന്റെ കാല് നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല് ചുംബിച്ചു തൈലം പൂശി.

38. and stood at his feet, weeping, raining tears on his feet. Letting down her hair, she dried his feet, kissed them, and anointed them with the perfume.

39. അവനെ ക്ഷണിച്ച പരീശന് അതു കണ്ടിട്ടുഇവന് പ്രവാചകന് ആയിരുന്നു എങ്കില്, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള് എന്നും അറിയുമായിരുന്നു; അവള് പാപിയല്ലോ എന്നു ഉള്ളില് പറഞ്ഞു

39. When the Pharisee who had invited him saw this, he said to himself, 'If this man was the prophet I thought he was, he would have known what kind of woman this is who is falling all over him.'

40. ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നുഗുരോ, പറഞ്ഞാലും എന്നു അവന് പറഞ്ഞു.

40. Jesus said to him, 'Simon, I have something to tell you.' 'Oh? Tell me.'

41. കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര് ഉണ്ടായിരുന്നു; ഒരുത്തന് അഞ്ഞൂറു വെള്ളിക്കാശും മറ്റവന് അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.

41. 'Two men were in debt to a banker. One owed five hundred silver pieces, the other fifty.

42. വീട്ടുവാന് അവര്ക്കും വക ഇല്ലായ്കയാല് അവന് ഇരുവര്ക്കും ഇളെച്ചുകൊടുത്തു; എന്നാല് അവരില് ആര് അവനെ അധികം സ്നേഹിക്കും?

42. Neither of them could pay up, and so the banker canceled both debts. Which of the two would be more grateful?'

43. അധികം ഇളെചചുകിട്ടിയവന് എന്നു ഞാന് ഊഹിക്കുന്നു എന്നു ശിമോന് പറഞ്ഞു. അവന് അവനോടുനീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രിയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതുഈ സ്ത്രീയെ കാണുന്നുവോ? ഞാന് നിന്റെ വീട്ടില് വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്കൊണ്ടു എന്റെ കാല് നനെച്ചു തലമുടികൊണ്ടു തുടെച്ചു.

43. Simon answered, 'I suppose the one who was forgiven the most.' 'That's right,' said Jesus.

44. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന് അകത്തു വന്നതു മുതല് ഇടവിടാതെ എന്റെ കാല് ചുംബിച്ചു.
ഉല്പത്തി 18:4

44. Then turning to the woman, but speaking to Simon, he said, 'Do you see this woman? I came to your home; you provided no water for my feet, but she rained tears on my feet and dried them with her hair.

45. നീ എന്റെ തലയില് തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാല് പൂശി.

45. You gave me no greeting, but from the time I arrived she hasn't quit kissing my feet.

46. ആകയാല് ഇവളുടെ അനേകമായ പാപങ്ങള് മോചിച്ചിരിക്കുന്നു എന്നു ഞാന് നിന്നോടു പറയുന്നു; അവള് വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന് അല്പം സ്നേഹിക്കുന്നു.
സങ്കീർത്തനങ്ങൾ 23:5

46. You provided nothing for freshening up, but she has soothed my feet with perfume.

47. പിന്നെ അവന് അവളോടുനിന്റെ പാപങ്ങള് മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു.

47. Impressive, isn't it? She was forgiven many, many sins, and so she is very, very grateful. If the forgiveness is minimal, the gratitude is minimal.'

48. അവനോടു കൂടെ പന്തിയില് ഇരുന്നവര്പാപമോചനവും കൊടുക്കുന്ന ഇവന് ആര് എന്നു തമ്മില് പറഞ്ഞുതുടങ്ങി.

48. Then he spoke to her: 'I forgive your sins.'

49. അവനോ സ്ത്രീയോടുനിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

49. That set the dinner guests talking behind his back: 'Who does he think he is, forgiving sins!'



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |