John - യോഹന്നാൻ 15 | View All

1. ഞാന് സാക്ഷാല് മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.

1. Jesus said to his disciples: I am the true vine, and my Father is the gardener.

2. എന്നില് കായ്ക്കാത്ത കൊമ്പു ഒക്കെയും അവന് നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.

2. He cuts away every branch of mine that doesn't produce fruit. But he trims clean every branch that does produce fruit, so that it will produce even more fruit.

3. ഞാന് നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള് ഇപ്പോള് ശുദ്ധിയുള്ളവരാകുന്നു.

3. You are already clean because of what I have said to you.

4. എന്നില് വസിപ്പിന് ; ഞാന് നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയില് വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാന് കഴിയാത്തതുപോലെ എന്നില് വസിച്ചിട്ടല്ലാതെ നിങ്ങള്ക്കു കഴികയില്ല.

4. Stay joined to me, and I will stay joined to you. Just as a branch cannot produce fruit unless it stays joined to the vine, you cannot produce fruit unless you stay joined to me.

5. ഞാന് മുന്തിരിവള്ളിയും നിങ്ങള് കൊമ്പുകളും ആകുന്നു; ഒരുത്തന് എന്നിലും ഞാന് അവനിലും വസിക്കുന്നു എങ്കില് അവന് വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങള്ക്കു ഒന്നും ചെയ്വാന് കഴികയില്ല.

5. I am the vine, and you are the branches. If you stay joined to me, and I stay joined to you, then you will produce lots of fruit. But you cannot do anything without me.

6. എന്നില് വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന് ഉണങ്ങിപ്പോകുന്നു; ആ വക ചേര്ത്തു തീയില് ഇടുന്നു;

6. If you don't stay joined to me, you will be thrown away. You will be like dry branches that are gathered up and burned in a fire.

7. അതു വെന്തുപോകും. നിങ്ങള് എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല് നിങ്ങള് ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന് ; അതു നിങ്ങള്ക്കു കിട്ടും.

7. Stay joined to me and let my teachings become part of you. Then you can pray for whatever you want, and your prayer will be answered.

8. നിങ്ങള് വളരെ ഫലം കായക്കുന്നതിനാല് എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങള് എന്റെ ശിഷ്യന്മാര് ആകും.

8. When you become fruitful disciples of mine, my Father will be honored.

9. പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തില് വസിപ്പിന് .

9. I have loved you, just as my Father has loved me. So remain faithful to my love for you.

10. ഞാന് എന്റെ പിതാവിന്റെ കല്പനകള് പ്രമാണിച്ചു അവന്റെ സ്നേഹത്തില് വസിക്കുന്നതുപോലെ നിങ്ങള് എന്റെ കല്പനകള് പ്രമാണിച്ചാല് എന്റെ സ്നേഹത്തില് വസിക്കും.

10. If you obey me, I will keep loving you, just as my Father keeps loving me, because I have obeyed him.

11. എന്റെ സന്തോഷം നിങ്ങളില് ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്ണ്ണമാകുവാനും ഞാന് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

11. I have told you this to make you as completely happy as I am.

12. ഞാന് നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില് തമ്മില് സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.

12. Now I tell you to love each other, as I have loved you.

13. സ്നേഹിതന്മാര്ക്കുംവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്ക്കും ഇല്ല.

13. The greatest way to show love for friends is to die for them.

14. ഞാന് നിങ്ങളോടു കല്പിക്കുന്നതു ചെയ്താല് നിങ്ങള് എന്റെ സ്നേഹിതന്മാര് തന്നേ

14. And you are my friends, if you obey me.

15. യജമാനന് ചെയ്യുന്നതു ദാസന് അറിയായ്കകൊണ്ടു ഞാന് നിങ്ങളെ ദാസന്മാര് എന്നു ഇനി പറയുന്നില്ല; ഞാന് എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര് എന്നു പറഞ്ഞിരിക്കുന്നു.

15. Servants don't know what their master is doing, and so I don't speak to you as my servants. I speak to you as my friends, and I have told you everything that my Father has told me.

16. നിങ്ങള് എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന് നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള് പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള് എന്റെ നാമത്തില് പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന് നിങ്ങള്ക്കു തരുവാനായിട്ടു തന്നേ.

16. You did not choose me. I chose you and sent you out to produce fruit, the kind of fruit that will last. Then my Father will give you whatever you ask for in my name.

17. നിങ്ങള് തമ്മില് തമ്മില് സ്നേഹിക്കേണ്ടതിന്നു ഞാന് ഇതു നിങ്ങളോടു കല്പിക്കുന്നു.

17. So I command you to love each other.

18. ലോകം നിങ്ങളെ പകെക്കുന്നു എങ്കില് അതു നിങ്ങള്ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന് .

18. If the people of this world hate you, just remember that they hated me first.

19. നിങ്ങള് ലോകക്കാര് ആയിരുന്നു എങ്കില് ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല് നിങ്ങള് ലോകക്കാരായിരിക്കാതെ ഞാന് നിങ്ങളെ ലോകത്തില് നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.

19. If you belonged to the world, its people would love you. But you don't belong to the world. I have chosen you to leave the world behind, and that is why its people hate you.

20. ദാസന് യജമാനനെക്കാള് വലിയവനല്ല എന്നു ഞാന് നിങ്ങളോടു പറഞ്ഞ വാക്കു ഔര്പ്പിന് . അവര് എന്നെ ഉപദ്രവിച്ചു എങ്കില് നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കില് നിങ്ങളുടേതും പ്രമാണിക്കും.

20. Remember how I told you that servants are not greater than their master. So if people mistreat me, they will mistreat you. If they do what I say, they will do what you say.

21. എങ്കിലും എന്നെ അയച്ചവനെ അവര് അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.

21. People will do to you exactly what they did to me. They will do it because you belong to me, and they don't know the one who sent me.

22. ഞാന് വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില് അവര്ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

22. If I had not come and spoken to them, they would not be guilty of sin. But now they have no excuse for their sin.

23. എന്നെ പകെക്കുന്നവന് എന്റെ പിതാവിനെയും പകെക്കുന്നു.

23. Everyone who hates me also hates my Father.

24. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന് അവരുടെ ഇടയില് ചെയ്തിരുന്നില്ല എങ്കില് അവര്ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര് എന്നെയും എന്റെ പിതാവിനെയും കാണ്കയും പകെക്കുകയും ചെയ്തിരിക്കുന്നു.

24. I have done things that no one else has ever done. If they had not seen me do these things, they would not be guilty. But they did see me do these things, and they still hate me and my Father too.

25. “അവര് വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 25:19, സങ്കീർത്തനങ്ങൾ 35:19, സങ്കീർത്തനങ്ങൾ 69:4, സങ്കീർത്തനങ്ങൾ 109:3, സങ്കീർത്തനങ്ങൾ 119:161, വിലാപങ്ങൾ 3:52

25. That is why the Scriptures are true when they say, 'People hated me for no reason.'

26. ഞാന് പിതാവിന്റെ അടുക്കല്നിന്നു നിങ്ങള്ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല് നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള് അവന് എന്നെക്കുറിച്ചു സാക്ഷ്യം പറയും.

26. I will send you the Spirit who comes from the Father and shows what is true. The Spirit will help you and will tell you about me.

27. നിങ്ങളും ആദിമുതല് എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിന് .

27. Then you will also tell others about me, because you have been with me from the beginning.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |