John - യോഹന്നാൻ 16 | View All

1. നിങ്ങള് ഇടറിപ്പോകാതിരിപ്പാന് ഞാന് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

1. These things have I spoken to you, that ye should not be offended.

2. അവര് നിങ്ങളെ പള്ളിഭ്രഷ്ടര് ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന് എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

2. They shall put you out of the synagogues: yes, the time cometh, that whoever killeth you, will think that he doeth God service.

3. അവര് പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.

3. And these things will they do to you, because they have not known the Father, nor me.

4. അതിന്റെ നാഴിക വരുമ്പോള് ഞാന് അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള് ഔര്ക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില് ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന് നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

4. But these things have I told you, that when the time shall come, ye may remember that I told you of them. And these things I said not to you at the beginning, because I was with you.

5. ഇപ്പോഴോ ഞാന് എന്നെ അയച്ചവന്റെ അടുക്കല് പോകുന്നുനീ എവിടെ പോകുന്നു എന്നു നിങ്ങള് ആരും എന്നോടു ചോദിക്കുന്നില്ല.

5. But now I go to him that sent me, and none of you asketh me, Whither goest thou?

6. എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തില് ദുഃഖം നിറഞ്ഞിരിക്കുന്നു.

6. But because I have said these things to you, sorrow hath filled your heart.

7. എന്നാല് ഞാന് നിങ്ങളോടു സത്യം പറയുന്നു; ഞാന് പോകുന്നതു നിങ്ങള്ക്കു പ്രയോജനം; ഞാന് പോകാഞ്ഞാല് കാര്യസ്ഥന് നിങ്ങളുടെ അടുക്കല് വരികയില്ല; ഞാന് പോയാല് അവനെ നിങ്ങളുടെ അടുക്കല് അയക്കും.

7. Nevertheless, I tell you the truth: It is expedient for you that I depart; for if I go not away, the Comforter will not come to you; but if I depart, I will send him to you.

8. അവന് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
യെശയ്യാ 2:4

8. And when he is come, he will reprove the world of sin, and of righteousness, and of judgment:

9. അവര് എന്നില് വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും

9. Of sin, because they believe not on me;

10. ഞാന് പിതാവിന്റെ അടുക്കല് പോകയും നിങ്ങള് ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു

10. Of righteousness, because I go to my Father, and ye see me no more;

11. നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.

11. Of judgment, because the prince of this world is judged.

12. ഇനിയും വളരെ നിങ്ങളോടു പറവാന് ഉണ്ടു; എന്നാല് നിങ്ങള്ക്കു ഇപ്പോള് വഹിപ്പാന് കഴിവില്ല.

12. I have yet many things to say to you, but ye cannot bear them now.

13. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന് നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന് സ്വയമായി സംസാരിക്കാതെ താന് കേള്ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്ക്കു അറിയിച്ചുതരികയും ചെയ്യും.

13. But, when he, the Spirit of truth is come, he will guide you into all the truth: for he will not speak from himself; but whatever he shall hear, {that} will he speak: and he will show you things to come.

14. അവന് എനിക്കുള്ളതില്നിന്നു എടുത്തു നിങ്ങള്ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

14. He will glorify me: for he will receive of mine, and will show {it} to you.

15. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവന് എനിക്കുള്ളതില് നിന്നു എടുത്തു നിങ്ങള്ക്കു അറിയിച്ചുതരും എന്നു ഞാന് പറഞ്ഞതു.

15. All things that the Father hath are mine: therefore I said, that he will take of mine, and show {it} to you.

16. കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള് എന്നെ കാണും.

16. A little while, and ye shall not see me: and again, a little while, and ye shall see me, because I go to the Father.

17. അവന്റെ ശിഷ്യന്മാരില് ചിലര്കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കല് പോകുന്നു എന്നും അവന് നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില് ചോദിച്ചു.

17. Then said {some} of his disciples among themselves, What is this that he saith to us, A little while, and ye shall not see me: and again, a little while, and ye shall see me: and, Because I go to the Father?

18. കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന് എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര് പറഞ്ഞു.

18. They said therefore, What is this that he saith, A little while? we cannot tell what he saith.

19. അവര് തന്നോടു ചോദിപ്പാന് ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതുകുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന് പറകയാല് നിങ്ങള് തമ്മില് തമ്മില് ചോദിക്കുന്നുവോ?

19. Now Jesus knew that they were desirous to ask him, and said to them, Do ye inquire among yourselves of that which I said, A little while, and ye shall not see me: and again, a little while, and ye shall see me?

20. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള് ദുഃഖിക്കും; എന്നാല് നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

20. Verily, verily, I say to you, that ye will weep and lament, but the world will rejoice: and ye will be sorrowful, but your sorrow shall be turned into joy.

21. സ്ത്രീ പ്രസവിക്കുമ്പോള് തന്റെ നാഴിക വന്നതു കൊണ്ടു അവള്ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന് ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള് തന്റെ കഷ്ടം പിന്നെ ഔര്ക്കുംന്നില്ല.
യെശയ്യാ 13:8, യെശയ്യാ 21:3, യെശയ്യാ 26:17, മീഖാ 4:9

21. A woman when she is in travail hath sorrow, because her hour is come: but as soon as she is delivered of the child, she remembereth no more the anguish, for joy that a man is born into the world.

22. അങ്ങനെ നിങ്ങള്ക്കും ഇപ്പോള് ദുഃഖം ഉണ്ടു എങ്കിലും ഞാന് പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില് നിന്നു എടുത്തുകളകയില്ല.
യെശയ്യാ 66:14

22. And ye now therefore have sorrow: but I will see you again, and your heart shall rejoice, and your joy no man taketh from you.

23. അന്നു നിങ്ങള് എന്നോടു ഒന്നും ചോദിക്കയില്ല. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന് എന്റെ നാമത്തില് നിങ്ങള്ക്കു തരും.

23. And in that day ye will ask me nothing: Verily, verily, I say to you, Whatever ye shall ask the Father in my name, he will give {it} you.

24. ഇന്നുവരെ നിങ്ങള് എന്റെ നാമത്തില് ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന് ; എന്നാല് നിങ്ങളുടെ സന്തോഷം പൂര്ണ്ണമാകുംവണ്ണം നിങ്ങള്ക്കു ലഭിക്കും.

24. Hitherto ye have asked nothing in my name: ask, and ye shall receive, that your joy may be full.

25. ഇതു ഞാന് സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന് ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.

25. These things have I spoken to you in proverbs: but the time cometh when I shall no more speak to you in proverbs, but I shall show you plainly concerning the Father.

26. അന്നു നിങ്ങള് എന്റെ നാമത്തില് അപേക്ഷിക്കും; ഞാന് നിങ്ങള്ക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാന് പറയുന്നില്ല.

26. At that day ye will ask in my name: and I say not to you, that I will pray the Father for you:

27. നിങ്ങള് എന്നെ സ്നേഹിച്ചു, ഞാന് പിതാവിന്റെ അടുക്കല്നിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.

27. For the Father himself loveth you, because ye have loved me, and have believed that I came from God.

28. ഞാന് പിതാവിന്റെ അടുക്കല് നിന്നു പുറപ്പെട്ടു ലോകത്തില് വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കല് പോകുന്നു.

28. I came forth from the Father, and am come into the world: again, I leave the world, and go to the Father.

29. അതിന്നു അവന്റെ ശിഷ്യന്മാര്ഇപ്പോള് നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

29. His disciples said to him, Lo, now speakest thou plainly, and speakest no proverb.

30. നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന് നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള് ഇപ്പോള് അറിയുന്നു; ഇതിനാല് നീ ദൈവത്തിന്റെ അടുക്കല്നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള് വിശ്വസിക്കുന്നു എന്നു പറഞ്ഞു.

30. Now are we sure that thou knowest all things, and needest not that any man should ask thee: by this we believe that thou camest from God.

31. യേശു അവരോടുഇപ്പോള് നിങ്ങള് വിശ്വസിക്കുന്നുവോ?

31. Jesus answered them, Do ye now believe?

32. നിങ്ങള് ഔരോരുത്തന് താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന് ഏകനല്ല താനും.
സെഖർയ്യാവു 13:7

32. Behold, the hour cometh, and is even now come, that ye shall be scattered every man to his own, and shall leave me alone: and yet I am not alone, because the Father is with me.

33. നിങ്ങള്ക്കു എന്നില് സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില് നിങ്ങള്ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന് ; ഞാന് ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

33. These things I have spoken to you, that in me ye may have peace. In the world ye will have tribulation, but be of good cheer: I have overcome the world.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |