Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 | View All

1. യെഹൂദ്യയില്നിന്നു ചിലര് വന്നുനിങ്ങള് മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാല് രക്ഷ പ്രാപിപ്പാന് കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
ലേവ്യപുസ്തകം 12:3

1. Then some men came down from Judaea and taught the brothers, 'Unless you have yourselves circumcised in the tradition of Moses you cannot be saved.'

2. പൌലൊസിന്നും ബര്ന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തര്ക്കവും ഉണ്ടായിട്ടു പൌലൊസും ബര്ന്നബാസും അവരില് മറ്റു ചിലരും ഈ തര്ക്കസംഗതിയെപ്പറ്റി യെരൂശലേമില് അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല് പോകേണം എന്നു നിശ്ചയിച്ചു.

2. This led to disagreement, and after Paul and Barnabas had had a long argument with these men it was decided that Paul and Barnabas and others of the church should go up to Jerusalem and discuss the question with the apostles and elders.

3. സഭ അവരെ യാത്ര അയച്ചിട്ടു അവര് ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്ക്കും മഹാസന്തോഷം വരുത്തി.

3. The members of the church saw them off, and as they passed through Phoenicia and Samaria they told how the gentiles had been converted, and this news was received with the greatest satisfaction by all the brothers.

4. അവര് യെരൂശലേമില് എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവര് അറിയിച്ചു.

4. When they arrived in Jerusalem they were welcomed by the church and by the apostles and elders, and gave an account of all that God had done through them.

5. എന്നാല് പരീശപക്ഷത്തില്നിന്നു വിശ്വസിച്ചവര് ചിലര് എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന് കല്പിക്കയും വേണം എന്നു പറഞ്ഞു.

5. But certain members of the Pharisees' party who had become believers objected, insisting that gentiles should be circumcised and instructed to keep the Law of Moses.

6. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന് അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തര്ക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു

6. The apostles and elders met to look into the matter,

7. സഹോദരന്മാരേ, കുറെ നാള് മുമ്പെ ദൈവം നിങ്ങളില് വെച്ചു ഞാന് മുഖാന്തരം ജാതികള് സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള് അറിയുന്നു വല്ലോ.

7. and after a long discussion, Peter stood up and addressed them. 'My brothers,' he said, 'you know perfectly well that in the early days God made his choice among you: the gentiles were to learn the good news from me and so become believers.

8. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്

8. And God, who can read everyone's heart, showed his approval of them by giving the Holy Spirit to them just as he had to us.

9. അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല് നമുക്കും അവര്ക്കും തമ്മില് ഒരു വ്യത്യാസവും വെച്ചിട്ടില്ല.

9. God made no distinction between them and us, since he purified their hearts by faith.

10. ആകയാല് നമ്മുടെ പിതാക്കന്മാര്ക്കും നമുക്കും ചുമപ്പാന് കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തില് വെപ്പാന് നിങ്ങള് ഇപ്പോള് ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?

10. Why do you put God to the test now by imposing on the disciples the very burden that neither our ancestors nor we ourselves were strong enough to support?

11. കര്ത്താവയ യേശുവിന്റെ കൃപയാല് രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു

11. But we believe that we are saved in the same way as they are: through the grace of the Lord Jesus.'

12. ജനസമൂഹം എല്ലാം മിണ്ടാതെ ബര്ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില് ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.

12. The entire assembly fell silent, and they listened to Barnabas and Paul describing all the signs and wonders God had worked through them among the gentiles.

13. അവര് പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു

13. When they had finished it was James who spoke. 'My brothers,' he said, 'listen to me.

14. സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊള്വിന് ; ദൈവം തന്റെ നാമത്തിന്നായി ജാതികളില്നിന്നു ഒരു ജനത്തെ എടുത്തുകൊള്വാന് ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോന് വിവരിച്ചുവല്ലോ.

14. Simeon has described how God first arranged to enlist a people for his name out of the gentiles.

15. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.

15. This is entirely in harmony with the words of the prophets, since the scriptures say:

16. “അനന്തരം ഞാന് ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിര്ത്തും;
യിരേമ്യാവു 12:15, ആമോസ് 9:9-12

16. After that I shall return and rebuild the fallen hut of David; I shall make good the gaps in it and restore it.

17. മനുഷ്യരില് ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന തദസകലജാതികളും കര്ത്താവിനെ അന്വേഷിക്കും എന്നു .

17. Then the rest of humanity, and of all the nations once called mine, will look for the Lord, says the Lord who made this

18. ഇതു പൂര്വകാലം മുതല് അറിയിക്കുന്ന കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 45:21

18. known so long ago.

19. ആകയാല് ജാതികളില്നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

19. 'My verdict is, then, that instead of making things more difficult for gentiles who turn to God,

20. അവര് വിഗ്രഹമാലിന്യങ്ങള്, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്ജ്ജിച്ചിരിപ്പാന് നാം അവര്ക്കും എഴുതേണം എന്നു ഞാന് അഭിപ്രായപ്പെടുന്നു.
ഉല്പത്തി 9:4, ലേവ്യപുസ്തകം 3:17, ലേവ്യപുസ്തകം 10:14

20. we should send them a letter telling them merely to abstain from anything polluted by idols, from illicit marriages, from the meat of strangled animals and from blood.

21. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില് വായിച്ചുവരുന്നതിനാല് പൂര്വകാലംമുതല് പട്ടണം തോറും അതു പ്രസംഗിക്കുന്നവര് ഉണ്ടല്ലോ.

21. For Moses has always had his preachers in every town and is read aloud in the synagogues every Sabbath.'

22. അപ്പോള് തങ്ങളില് ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബര്ന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്വസഭയും നിര്ണ്ണയിച്ചു, സഹോദരന്മാരില് പ്രമാണപ്പെട്ട പുരുഷന്മാരായ ബര്ശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.

22. Then the apostles and elders, with the whole church, decided to choose delegates from among themselves to send to Antioch with Paul and Barnabas. They chose Judas, known as Barsabbas, and Silas, both leading men in the brotherhood,

23. അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില് നിന്നു ചേര്ന്ന സഹോദരന്മാര്ക്കും വന്ദനം.

23. and gave them this letter to take with them: 'The apostles and elders, your brothers, send greetings to the brothers of gentile birth in Antioch, Syria and Cilicia.

24. ഞങ്ങള് കല്പന കൊടുക്കാതെ ചിലര് ഞങ്ങളുടെ ഇടയില്നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല് ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്ക്കകൊണ്ടു

24. We hear that some people coming from here, but acting without any authority from ourselves, have disturbed you with their demands and have unsettled your minds;

25. ഞങ്ങള് ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ

25. and so we have decided unanimously to elect delegates and to send them to you with our well-beloved Barnabas and Paul,

26. പ്രീയ ബര്ന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കല് അയക്കേണം എന്നു ഞങ്ങള് ഒരുമനപ്പെട്ടു നിശ്ചയിച്ചു.

26. who have committed their lives to the name of our Lord Jesus Christ.

27. ആകയാല് ഞങ്ങള് യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര് വാമൊഴിയായും ഇതുതന്നേ അറിയിക്കും.

27. Accordingly we are sending you Judas and Silas, who will confirm by word of mouth what we have written.

28. വിഗ്രഹാര്പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല് ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്ക്കും തോന്നിയിരിക്കുന്നു.

28. It has been decided by the Holy Spirit and by ourselves not to impose on you any burden beyond these essentials:

29. ഇവ വര്ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല് നന്നു; ശുഭമായിരിപ്പിന് .
ഉല്പത്തി 9:4, ലേവ്യപുസ്തകം 3:17, ലേവ്യപുസ്തകം 10:14

29. you are to abstain from food sacrificed to idols, from blood, from the meat of strangled animals and from illicit marriages. Avoid these, and you will do what is right. Farewell.'

30. അങ്ങനെ അവര് വിടവാങ്ങി അന്ത്യൊക്ക്യയില് ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.

30. The party left and went down to Antioch, where they summoned the whole community and delivered the letter.

31. അവര് ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.

31. The community read it and were delighted with the encouragement it gave them.

32. യൂദയും ശീലാസും പ്രവാചകന്മാര് ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.

32. Judas and Silas, being themselves prophets, spoke for a long time, encouraging and strengthening the brothers.

33. കുറെനാള് താമസിച്ചശേഷം സഹോദരന്മാര് അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.

33. These two spent some time there, and then the brothers wished them peace andwent back to those who had sent them.

34. എന്നാല് പൌലൊസും ബര്ന്നബാസും അന്ത്യൊക്ക്യയില് പാര്ത്തു മറ്റു പലരോടും കൂടി കര്ത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.

34.

35. കുറെനാള് കഴിഞ്ഞിട്ടു പൌലൊസ് ബര്ന്നബാസിനോടുനാം കര്ത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര് എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

35. Paul and Barnabas, however, stayed on in Antioch, and there with many others they taught and proclaimed the good news, the word of the Lord.

36. മര്ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന് ബര്ന്നബാസ് ഇച്ഛിച്ചു.

36. On a later occasion Paul said to Barnabas, 'Let us go back and visit the brothers in all the towns where we preached the word of the Lord, so that we can see how they are doing.'

37. പൌലൊസോ പംഫുല്യയില്നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.

37. Barnabas suggested taking John Mark,

38. അങ്ങനെ അവര് തമ്മില് ഉഗ്രവാദമുണ്ടായിട്ടു വേര് പിരിഞ്ഞു. ബര്ന്നബാസ് മര്ക്കൊസിനെ കൂട്ടി കപ്പല്കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.

38. but Paul was not in favour of taking along the man who had deserted them in Pamphylia and had refused to share in their work.

39. പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാല് കര്ത്താവിന്റെ കൃപയില് ഭരമേല്പിക്കപ്പെട്ടിട്ടു

39. There was sharp disagreement so that they parted company, and Barnabas sailed off with Mark to Cyprus.

40. യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില് കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.

40. Before Paul left, he chose Silas to accompany him and was commended by the brothers to the grace of God.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |