Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 | View All

1. അവന് ദെര്ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന് ഉണ്ടായിരുന്നു. അവന്റെ അപ്പന് യവനനായിരുന്നു.

1. And he arrived in Derbe and Lystra. And behold, a certain disciple named Timothy was there, the son of a certain believing Jewish woman, but his father was a Greek.

2. അവന് ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല് നല്ല സാക്ഷ്യം കൊണ്ടവന് ആയിരുന്നു.

2. This one was being testified of by the brothers in Lystra and Iconium.

3. അവന് തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന് യവനന് എന്നു അവിടങ്ങളിലുള്ള യഹൂദന്മാര് എല്ലാവരും അറിഞ്ഞിരുന്നതിനാല് അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.

3. Paul desired this one to go forth with him, and taking him he circumcised him, because of the Jews being in those places. For they all knew his father, that he was a Greek.

4. അവര് പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്ണ്ണയങ്ങള് പ്രമാണിക്കേണ്ടതിന്നു അവര്ക്കും ഏല്പിച്ചുകൊടുത്തു.

4. And as they went through the cities, they delivered to them the need to keep the decrees that had been determined by the apostles and the elders in Jerusalem.

5. അങ്ങനെ സഭകള് വിശ്വാസത്തില് ഉറെക്കയും എണ്ണത്തില് ദിവസേന പെരുകുകയും ചെയ്തു.

5. Then indeed the assemblies were being made stronger in the faith, and increased in number day by day.

6. അവര് ആസ്യയില് വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല് ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,

6. And passing through the Phrygian and the Galatian country, being forbidden by the Holy Spirit to speak the Word in Asia,

7. മുസ്യയില് എത്തി ബിഥുന്യെക്കു പോകുവാന് ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.

7. coming against Mysia, they attempted to go along Bithynia, and the Spirit did not allow them.

8. അവര് മുസ്യ കടന്നു ത്രോവാസില് എത്തി.

8. And passing by Mysia, they came down into Troas.

9. അവിടെവെച്ചു പൌലൊസ് രാത്രിയില് മക്കെദോന്യക്കാരനായൊരു പുരുഷന് അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്ശനം കണ്ടു.

9. And a vision appeared to Paul during the night: a certain man of Macedonia was standing, entreating him and saying, Passing over into Macedonia, help us!

10. ഈ ദര്ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന് ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള് ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന് ശ്രമിച്ചു.

10. And when he saw the vision, we immediately sought to go forth into Macedonia, concluding that the Lord had called us to announce the gospel to them.

11. അങ്ങനെ ഞങ്ങള് ത്രോവാസില്നിന്നു കപ്പല് നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള് നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.

11. Then having set sail from Troas, we ran a straight course into Samothrace, and on the morrow into Neapolis,

12. ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര് കുടിയേറിപ്പാര്ത്തതും ആകുന്നു. ആ പട്ടണത്തില് ഞങ്ങള് ചില ദിവസം പാര്ത്തു.

12. and from there into Philippi, which is the first city of that part of Macedonia, a colony. And we were in this city, staying some days.

13. ശബ്ബത്തുനാളില് ഞങ്ങള് ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള് വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.

13. And on the day of the sabbaths, we went outside the city beside a river, where it was customary for prayer to be made. And sitting down, we spoke to the women who came together there.

14. തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്ത്താവു അവളുടെ ഹൃദയം തുറന്നു

14. And a certain woman named Lydia, a seller of purple of the city of Thyatira, one reverencing God, listened, whose heart the Lord opened thoroughly to pay attention to the things being spoken by Paul.

15. അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള് എന്നെ കര്ത്താവില് വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില് എന്റെ വീട്ടില് വന്നു പാര്പ്പിന് എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്ബ്ബന്ധിച്ചു.

15. And as she and her household were baptized, she entreated Paul, saying, If you have judged me to be believing in the Lord, entering into my house, remain. And she strongly urged us.

16. ഞങ്ങള് പ്രാര്ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള് വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.

16. And it happened, as we went into a place of prayer, a certain girl slave having a Pythonic spirit met us, whose divining brought much gain to her lords.

17. അവള് പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര് അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്, രക്ഷാമാര്ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര് എന്നു വിളിച്ചുപറഞ്ഞു.

17. Following after Paul and us, she cried out, saying, These men are slaves of the Most High God, who are announcing to us a way of salvation!

18. ഇങ്ങനെ അവള് പലനാള് ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന് ഞാന് യേശുക്രിസ്തുവിന്റെ നാമത്തില് നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില് തന്നേ അതു അവളെ വിട്ടുപോയി.

18. And she did this over many days. But becoming distressed, and turning to the demonic spirit, Paul said, In the name of Jesus Christ I command you to come out from her! And it came out in that same hour.

19. അവളുടെ യജമാനാന്മാര് തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

19. And seeing that the hope of their gain went out, having seized Paul and Silas, her lords dragged them to the market before the rulers.

20. അധിപതികളുടെ മുമ്പില് നിര്ത്തി; യെഹൂദന്മാരായ ഈ മനുഷ്യര് നമ്മുടെ പട്ടണത്തെ കലക്കി,
1 രാജാക്കന്മാർ 18:17

20. And bringing them near to the magistrates, they said, These men are very much troubling our city, being Jews,

21. റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

21. and announce customs which it is not lawful for us to receive, nor to do, being Romans.

22. പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള് അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്കൊണ്ടു അവരെ അടിപ്പാന് കല്പിച്ചു.

22. And the crowd rose up against them. And tearing off their clothes, the magistrates ordered men to flog them.

23. അവരെ വളരെ അടിപ്പിച്ചശേഷം തടവില് ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന് കല്പിച്ചു.

23. And laying on them many stripes, they threw them into prison, charging the jailer to keep them securely,

24. അവന് ഇങ്ങനെയുള്ള കല്പന കിട്ടുകയാല് അവരെ അകത്തെ തടവില് ആക്കി അവരുടെ കാല് ആമത്തില് ഇട്ടു പൂട്ടി.

24. who, receiving such a charge, threw them into the inner prison, and locked their feet in the stocks.

25. അര്ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര് ശ്രദ്ധിച്ചുകൊണ്ടിരുന്നു.

25. And having prayed, toward midnight Paul and Silas praised God in a hymn. And the prisoners listened to them.

26. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില് ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -

26. And suddenly there was a great earthquake, so that the foundations of the jail were shaken. And immediately all the doors were opened, and all of the bonds were loosened.

27. കരാഗൃഹ പ്രമാണി ഉറക്കുണര്ന്നു കാരാഗൃഹത്തിന്റെ വാതിലുകള് ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര് ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന് കൊല്ലുവാന് ഭാവിച്ചു.

27. And having been awakened, and seeing that the doors of the prison had been opened, having drawn a sword, the jailer was about to do away with himself, supposing the prisoners to have escaped.

28. അപ്പോള് പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള് എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

28. But Paul called out with a loud voice, saying, Do no harm to yourself! For we are all here.

29. അവന് വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില് വീണു.

29. And asking for lights, he rushed in. And becoming trembly, he fell before Paul and Silas.

30. അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന് ഞാന് എന്തു ചെയ്യേണം എന്നു ചോദിച്ചു.

30. And leading them outside, he said, Sirs, what must I do that I may be saved?

31. കര്ത്താവായ യേശുവില് വിശ്വസിക്ക; എന്നാല് നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര് പറഞ്ഞു.

31. And they said, Believe on the Lord Jesus Christ, and you will be saved, you and your household.

32. പിന്നെ അവര് കര്ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

32. And they spoke the Word of the Lord to him, and to all those in his house.

33. അവന് രാത്രിയില്, ആ നാഴികയില് തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

33. And taking them in that hour of the night, he washed from their stripes. And he and all those belonging to him were baptized at once.

34. പിന്നെ അവരെ വീട്ടില് കൈക്കൊണ്ടു അവര്ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില് വിശ്വസിച്ചതില് വീടടക്കം ആനന്ദിച്ചു.

34. And bringing them up to the house, he set a table before them, and exulted whole-housely, believing God.

35. നേരം പുലര്ന്നപ്പോള് അധിപതികള് കോല്ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.

35. And day having come, the magistrates sent the floggers, saying, let those men go.

36. കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന് അധിപതികള് ആളയിച്ചിരിക്കുന്നു; ആകയാല് സമാധാനത്തോടെ പോകുവിന് എന്നു പറഞ്ഞു.

36. And the jailer announced these words to Paul, The magistrates have sent that you be let go. Now, then, going out, proceed in peace.

37. പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര് വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള് രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര് തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

37. But Paul said to them, Having beaten us publicly, being Romans and uncondemned men, they threw us into prison. And now do they throw us out secretly? No, indeed! But coming themselves, let them bring us out.

38. കോല്ക്കാര് ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര് റോമ പൌരന്മാര് എന്നു കേട്ടു അവര് ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.

38. And the floggers reported these words to the magistrates. And hearing that they were Romans, they were afraid.

39. അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.

39. And coming, they begged them. And bringing them out, they asked them to go out of the city.

40. അവര് തടവു വിട്ടു ലുദിയയുടെ വീട്ടില് ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

40. And going out from the prison, they went into the house of Lydia. And seeing the brothers, they exhorted them, and went out.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |