Romans - റോമർ 11 | View All

1. എന്നാല് ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന് ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയില് ബെന്യാമീന് ഗോത്രത്തില് ജനിച്ചവന് തന്നേ.
1 ശമൂവേൽ 12:22, സങ്കീർത്തനങ്ങൾ 94:14

1. Therfor Y seie, Whether God hath put awei his puple? God forbede. For Y am an Israelite, of the seed of Abraham, of the lynage of Beniamyn.

2. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില് തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
1 ശമൂവേൽ 12:22, സങ്കീർത്തനങ്ങൾ 94:14

2. God hath not put awei his puple, which he bifor knew. Whether ye witen not, what the scripture seith in Elie? Hou he preieth God ayens Israel,

3. അവന് യിസ്രായേലിന്നു വിരോധമായി“കര്ത്താവേ, അവര് നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന് ഒരുത്തന് മാത്രം ശേഷിച്ചിരിക്കുന്നു; അവര് എനിക്കും ജീവഹാനി വരുത്തുവാന് നോക്കുന്നു”
1 രാജാക്കന്മാർ 19:10, 1 രാജാക്കന്മാർ 19:14

3. Lord, thei han slayn thi prophetis, thei han vndurdoluun thin auteris, and Y am lefte aloone, and thei seken my lijf.

4. എന്നു ദൈവത്തോടു വാദിക്കുമ്പോള് അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന് എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
1 രാജാക്കന്മാർ 19:18

4. But what seith Goddis answere to hym? Y haue left to me seuene thousyndes of men, that han not bowid her knees bifore Baal.

5. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന് പ്രകാരം ഒരു ശേഷിപ്പുണ്ടു.

5. So therfor also in this tyme, the relifs ben maad saaf, bi the chesyng of the grace of God.

6. കൃപയാല് എങ്കില് പ്രവൃത്തിയാലല്ല; അല്ലെങ്കില് കൃപ കൃപയല്ല.

6. And if it be bi the grace of God, it is not now of werkis; ellis grace is not now grace.

7. ആകയാല് എന്തു? യിസ്രായേല് താന് തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര് അതു പ്രാപിച്ചുശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

7. What thanne? Israel hath not getun this that he souyte, but eleccioun hath getun; and the othere ben blyndid.

8. “ദൈവം അവര്ക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേള്ക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ആവർത്തനം 29:4, യെശയ്യാ 6:9-10, യെശയ്യാ 29:10, യേഹേസ്കേൽ 12:2

8. As it is writun, God yaf to hem a spirit of compunccioun, iyen that thei se not, and eeris, that thei here not, in to this dai.

9. “അവരുടെ മേശ അവര്ക്കും കാണിക്കയും കുടുക്കും ഇടര്ച്ചയും പ്രതികാരവുമായിത്തീരട്ടെ;.
സങ്കീർത്തനങ്ങൾ 35:8, സങ്കീർത്തനങ്ങൾ 69:22-23

9. And Dauith seith, Be the boord of hem maad in to a gryn bifor hem, and in to catchyng, and in to sclaundre, and in to yeldyng to hem.

10. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
സങ്കീർത്തനങ്ങൾ 35:8, സങ്കീർത്തനങ്ങൾ 69:22-23

10. Be the iyen of hem maad derk, that thei se not; and bowe thou doun algatis the bak of hem.

11. എന്നാല് അവര് വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന് ചോദിക്കുന്നു. ഒരു നാളും അല്ല; അവര്ക്കും എരിവു വരുത്തുവാന് അവരുടെ ലംഘനം ഹേതുവായി ജാതികള്ക്കു രക്ഷ വന്നു എന്നേയുള്ളു.
ആവർത്തനം 32:21

11. Therfor Y seie, Whether thei offendiden so, that thei schulden falle doun? God forbede. But bi the gilt of hem helthe is maad to hethene men, that thei sue hem.

12. എന്നാല് അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്ക്കു സമ്പത്തും വരുവാന് കാരണമായി എങ്കില് അവരുടെ യഥാസ്ഥാനം എത്ര അധികം?

12. That if the gilt of hem ben richessis of the world, and the makyng lesse of hem ben richessis of hethene men, hou myche more the plente of hem?

13. എന്നാല് ജാതികളായ നിങ്ങളോടു ഞാന് പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല് ഞാന് എന്റെ

13. But Y seie to you, hethene men, for as longe as Y am apostle of hethene men, Y schal onoure my mynysterie,

14. സ്വജാതിക്കാര്ക്കും വല്ലവിധേനയും സ്പര്ദ്ധ ജനിപ്പിച്ചു, അവരില് ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന് എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.

14. if in ony maner Y stire my fleisch for to folowe, and that Y make summe of hem saaf.

15. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കില് അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്പ്പെന്നല്ലാതെ എന്താകും?

15. For if the loss of hem is the recouncelyng of the world, what is the takyng vp, but lijf of deede men?

16. ആദ്യഭാഗം വിശുദ്ധം എങ്കില് പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര് വിശുദ്ധം എങ്കില് കൊമ്പുകളും അങ്ങനെ തന്നേ.
സംഖ്യാപുസ്തകം 15:17-21, Neh-h 10 37, യേഹേസ്കേൽ 44:30

16. For if a litil part of that that is tastid be hooli, the hool gobet is hooli; and if the roote is hooli, also the braunchis.

17. കൊമ്പുകളില് ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില് ഒട്ടിച്ചു ചേര്ത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്ന്നു എങ്കിലോ,

17. What if ony of the braunchis ben brokun, whanne thou were a wielde olyue tre, art graffid among hem, and art maad felowe of the roote, and of the fatnesse of the olyue tre,

18. കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില് നീ വേരിനെ അല്ല വേര് നിന്നെയത്രേ ചുമക്കുന്നു എന്നു ഔര്ക്ക.

18. nyle thou haue glorie ayens the braunchis. For if thou gloriest, thou berist not the roote, but the roote thee.

19. എന്നാല് എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

19. Therfor thou seist, The braunchis ben brokun, that Y be graffid in.

20. ശരി; അവിശ്വാസത്താല് അവ ഒടിച്ചുപോയി; വിശ്വാസത്താല് നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.

20. Wel, for vnbileue the braunchis ben brokun; but thou stondist bi feith. Nyle thou sauere hiye thing,

21. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില് നിന്നെയും ആദരിക്കാതെ വന്നേക്കും.

21. but drede thou, for if God sparide not the kyndli braunchis, lest perauenture he spare not thee.

22. ആകയാല് ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്ക; വീണവരില് ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില് നിലനിന്നാല് ദയയും തന്നേ; അല്ലെങ്കില് നീയും ഛേദിക്കപ്പെടും.

22. Therfor se the goodnesse, and the fersnesse of God; yhe, the feersnesse in to hem that felden doun, but the goodnesse of God in to thee, if thou dwellist in goodnesse, ellis also thou schalt be kit doun.

23. അവിശ്വാസത്തില് നിലനില്ക്കാഞ്ഞാല് അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന് ദൈവം ശക്തനല്ലോ.

23. Yhe, and thei schulen be set yn, if thei dwellen not in vnbileue. For God is myyti, to sette hem in eftsoone.

24. സ്വഭാവത്താല് കാട്ടുമരമായതില്നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില് ഒട്ടിച്ചു എങ്കില്, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില് എത്ര അധികമായി ഒട്ടിക്കും.

24. For if thou art kit doun of the kyndeli wielde olyue tre, and ayens kynd art set in to a good olyue tre, hou myche more thei that ben bi kynde, schulen be set in her olyue tree?

25. സഹോദരന്മാരേ, നിങ്ങള് ബുദ്ധിമാന്മാരെന്നു നിങ്ങള്ക്കു തന്നേ തോന്നാതിരിപ്പാന് ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

25. But, britheren, Y wole not that ye vnknowen this mysterie, that ye be not wise to you silf; for blyndenesse hath feld a parti in Israel, til that the plente of hethene men entride,

26. ഇങ്ങനെ യിസ്രായേല് മുഴുവനും രക്ഷിക്കപ്പെടും.
സങ്കീർത്തനങ്ങൾ 14:7, യെശയ്യാ 59:20, യെശയ്യാ 59:20, യിരേമ്യാവു 31:33-34

26. and so al Israel schulde be maad saaf. As it is writun, He schal come of Syon, that schal delyuere, and turne awei the wickidnesse of Jacob.

27. “വിടുവിക്കുന്നവന് സീയോനില്നിന്നു വരും; അവന് യാക്കോബില് നിന്നു അഭക്തിയെ മാറ്റും. ഞാന് അവരുടെ പാപങ്ങളെ നീക്കുമ്പോള് ഇതു ഞാന് അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 27:9, യെശയ്യാ 59:21, സങ്കീർത്തനങ്ങൾ 14:7, സങ്കീർത്തനങ്ങൾ 14:7, യിരേമ്യാവു 31:33-34

27. And this testament to hem of me, whanne Y schal do awei her synnes.

28. സുവിശേഷം സംബന്ധിച്ചു അവര് നിങ്ങള് നിമിത്തം ശത്രുക്കള്; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്നിമിത്തം പ്രിയന്മാര്.

28. Aftir the gospel thei ben enemyes for you, but thei ben moost dereworthe bi the eleccioun for the fadris.

29. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.

29. And the yiftis and the cleping of God ben with outen forthenkyng.

30. നിങ്ങള് മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാല് ഇപ്പോള് കരുണ ലഭിച്ചതുപോലെ,

30. And as sum tyme also ye bileueden not to God, but now ye han gete mercy for the vnbileue of hem;

31. നിങ്ങള്ക്കു ലഭിച്ച കരുണയാല് അവര്ക്കും കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോള് അനുസരിക്കാതിരിക്കുന്നു.

31. so and these now bileueden not in to youre merci, that also thei geten merci.

32. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില് അടെച്ചുകളഞ്ഞു.

32. For God closide alle thingis togidere in vnbileue, that he haue mercy on alle.

33. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു.
യെശയ്യാ 45:15, യെശയ്യാ 55:8

33. O! the heiynesse of the ritchessis of the wisdom and of the kunnyng of God; hou incomprehensible ben hise domes, and hise weies ben vnserchable.

34. കര്ത്താവിന്റെ മനസ്സു അറിഞ്ഞവന് ആര്?
ഇയ്യോബ് 15:8, യെശയ്യാ 40:13-14, യെശയ്യാ 40:13-14, യിരേമ്യാവു 23:18

34. For whi who knew the wit of the Lord, or who was his counselour? or who formere yaf to hym,

35. അവന്നു മന്ത്രിയായിരുന്നവന് ആര്? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന് ആര്?
ഇയ്യോബ് 41:11, യെശയ്യാ 40:13-14

35. and it schal be quyt to hym?

36. സകലവും അവനില് നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന് .

36. For of hym, and bi hym, and in hym ben alle thingis. To hym be glorie in to worldis. Amen.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |