Romans - റോമർ 4 | View All

1. എന്നാല് നമ്മുടെ പൂര്വ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?

1. What shall we then say that Abraham our father, as pertaining to the flesh, hath found?

2. അബ്രാഹാം പ്രവൃത്തിയാല് നീതീകരിക്കപ്പെട്ടു എങ്കില് അവന്നു പ്രശംസിപ്പാന് സംഗതി ഉണ്ടു; ദൈവസന്നിധിയില് ഇല്ലതാനും,
ഉല്പത്തി 15:6

2. For if Abraham were justified by works, he hath [something] to glory [about]; but not before God.

3. തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
ഉല്പത്തി 15:6

3. For what saith the scripture? Abraham believed God, and it was counted to him for righteousness.

4. എന്നാല് പ്രവര്ത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.

4. Now to him that worketh is the reward not reckoned of grace, but of debt.

5. പ്രവര്ത്തിക്കാത്തവന് എങ്കിലും അഭക്തനെ നിതീകരിക്കുന്നവനില് വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.

5. But to him that worketh not, but believeth on him that justifieth the ungodly, his faith is counted for righteousness.

6. ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വര്ണ്ണിക്കുന്നതു

6. Even as David also describeth the blessedness of the man, to whom God imputeth righteousness apart from works,

7. “അധര്മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര് ഭാഗ്യവാന്മാര്.
സങ്കീർത്തനങ്ങൾ 32:1-2

7. [Saying], Blessed [are] they whose iniquities are forgiven, and whose sins are covered.

8. കര്ത്താവു പാപം കണക്കിടാത്ത മനുഷ്യന് ഭാഗ്യവാന് .”
സങ്കീർത്തനങ്ങൾ 32:1-2

8. Blessed [is] the man to whom the Lord will not impute sin.

9. ഈ ഭാഗ്യവര്ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
ഉല്പത്തി 15:6

9. [Cometh] this blessedness then upon the circumcision [only], or upon the uncircumcision also? for we say that faith was reckoned to Abraham for righteousness.

10. എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചര്മ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചര്മ്മത്തിലത്രേ.

10. How then was it reckoned? when he was in circumcision, or in uncircumcision? Not in circumcision, but in uncircumcision.

11. അഗ്രചര്മ്മത്തില്വെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചര്മ്മത്തോട വിശ്വസിക്കുന്നവര്ക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താന് അവര്ക്കും എല്ലാവര്ക്കും പിതാവായിരിക്കേണ്ടതിന്നും
ഉല്പത്തി 17:11

11. And he received the sign of circumcision, a seal of the righteousness of the faith which [he had yet] being uncircumcised: that he might be the father of all them that believe, though they are not circumcised; that righteousness might be imputed to them also:

12. പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചര്മ്മത്തില്വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്ക്കും പിതാവായിരിക്കേണ്ടതിന്നും തന്നേ.

12. And the father of circumcision to them who are not of the circumcision only, but who also walk in the steps of that faith of our father Abraham, which [he had] being [yet] uncircumcised.

13. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
ഉല്പത്തി 18:18, ഉല്പത്തി 22:17-18

13. For the promise, that he should be the heir of the world, [was] not to Abraham, or to his seed, through the law, but through the righteousness of faith.

14. എന്നാല് ന്യായപ്രമാണമുള്ളവര് അവകാശികള് എങ്കില് വിശ്വാസം വ്യര്ത്ഥവും വാഗ്ദത്തം ദുര്ബ്ബലവും എന്നു വരും.

14. For if they who are of the law [are] heirs, faith is made void, and the promise made of no effect:

15. ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.

15. Because the law worketh wrath: for where no law is, [there is] no transgression.

16. അതു കൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികള് ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവര്ക്കും മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവര്ക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.

16. Therefore [it is] of faith, that [it might be] by grace; to the end the promise might be sure to all the seed; not to that only which is of the law, but to that also which is of the faith of Abraham; who is the father of us all,

17. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന് വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയില് അവന് നമുക്കെല്ലാവര്ക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാന് നിന്നെ ബഹുജാതികള്ക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ഉല്പത്തി 17:15, യെശയ്യാ 48:13

17. (As it is written, I have made thee a father of many nations,) before him whom he believed, [even] God, who giveth life to the dead, and calleth those things which are not as though they were.

18. “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താന് ബഹുജാതികള്ക്കു പിതാവാകും എന്നു അവന് ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
ഉല്പത്തി 15:5

18. Who against hope believed with hope, that he should become the father of many nations, according to that which was spoken, So shall thy seed be.

19. അവന് ഏകദേശം നൂറു വയസ്സുള്ളവനാകയാല് തന്റെ ശരീരം നിര്ജ്ജീവമായിപ്പോയതും സാറയുടെ ഗര്ഭപാത്രത്തിന്റെ നിര്ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില് ക്ഷീണിച്ചില്ല.
ഉല്പത്തി 17:17

19. And being not weak in faith, he considered not his own body now dead, when he was about an hundred years old, neither yet the deadness of Sarah's womb:

20. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കല് അവിശ്വാസത്താല് സംശയിക്കാതെ വിശ്വാസത്തില് ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,

20. He staggered not at the promise of God through unbelief; but was strong in faith, giving glory to God;

21. അവന് വാഗ്ദത്തം ചെയ്തതു പ്രവര്ത്തിപ്പാനും ശക്തന് എന്നു പൂര്ണ്ണമായി ഉറെച്ചു.

21. And being fully persuaded that, what he had promised, he was able also to perform.

22. അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
ഉല്പത്തി 15:6

22. And therefore it was imputed to him for righteousness.

23. അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,

23. Now it was not written for his sake alone, that it was imputed to him;

24. നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങള് നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിര്പ്പിച്ചുമിരിക്കുന്ന

24. But for us also, to whom it shall be imputed, if we believe on him that raised Jesus our Lord from the dead;

25. നമ്മുടെ കര്ത്താവായ യേശുവിനെ മരിച്ചവരില്നിന്നു ഉയര്പ്പിച്ചവനില് വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല് തന്നേ.
യെശയ്യാ 53:5, യെശയ്യാ 53:12

25. Who was delivered for our offences, and raised again for our justification.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |