1 Corinthians - 1 കൊരിന്ത്യർ 3 | View All

1. എന്നാല് സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില് ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന് കഴിഞ്ഞുള്ളു.

1. And Y, britheren, myyte not speke to you as to spiritual men, but as to fleischli men;

2. ഭക്ഷണമല്ല, പാല് അത്രേ ഞാന് നിങ്ങള്ക്കു തന്നതു; ഭക്ഷിപ്പാന് നിങ്ങള്ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള് ജഡികന്മാരല്ലോ.

2. as to litle children in Crist, Y yaf to you mylk drynke, not mete; for ye myyten not yit, nether ye moun now, for yit ye ben fleischli.

3. നിങ്ങളുടെ ഇടയില് ഈര്ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള് ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

3. For while strijf is among you, whether ye ben not fleischli, and ye gon aftir man?

4. ഒരുത്തന് ഞാന് പൌലൊസിന്റെ പക്ഷക്കാരന് എന്നും മറ്റൊരുത്തന് ഞാന് അപ്പൊല്ലോസിന്റെ പക്ഷക്കാരന് എന്നും പറയുമ്പോള് നിങ്ങള് സാധാരണമനുഷ്യരല്ലയോ?

4. For whanne summe seith, Y am of Poul, another, But Y am of Apollo, whethir ye ben not men? What therfor is Apollo, and what Poul?

5. അപ്പൊല്ലോസ് ആര്? പൌലൊസ് ആര്? തങ്ങള്ക്കു കര്ത്താവു നല്കിയതുപോലെ നിങ്ങള് വിശ്വസിപ്പാന് കാരണമായിത്തീര്ന്ന ശുശ്രൂഷക്കാരത്രേ.

5. Thei ben mynystris of hym, to whom ye han bileuyd; and to ech man as God hath youun.

6. ഞാന് നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.

6. Y plauntide, Apollo moystide, but God yaf encreessyng.

7. ആകയാല് വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

7. Therfor nether he that plauntith is ony thing, nethir he that moistith, but God that yiueth encreessyng.

8. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഔരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.

8. And he that plauntith, and he that moistith, ben oon; and ech schal take his owne mede, aftir his trauel.

9. ഞങ്ങള് ദൈവത്തിന്റെ കൂട്ടുവേലക്കാര്; നിങ്ങള് ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്മ്മാണം.

9. For we ben the helperis of God; ye ben the erthetiliyng of God, ye ben the bildyng of God.

10. എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന് ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന് മീതെ പണിയുന്നു; താന് എങ്ങനെ പണിയുന്നു എന്നു ഔരോരുത്തനും നോക്കിക്കൊള്ളട്ടെ.

10. Aftir the grace `of God that is youun to me, as a wise maistir carpenter Y settide the foundement; and another bildith aboue. But ech man se, hou he bildith aboue.

11. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന് ആര്ക്കും കഴികയില്ല.
യെശയ്യാ 28:16

11. For no man may sette another foundement, outtakun that that is sett, which is Crist Jhesus.

12. ആ അടിസ്ഥാനത്തിന്മേല് ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല് എന്നിവ പണിയുന്നു എങ്കില് അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;

12. For if ony bildith ouer this foundement, gold, siluer, preciouse stoonys, stickis, hey, or stobil, euery mannus werk schal be open;

13. ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഔരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.

13. for the dai of the Lord schal declare, for it schal be schewid in fier; the fier schal preue the werk of ech man, what maner werk it is.

14. ഒരുത്തന് പണിത പ്രവൃത്തി നിലനിലക്കും എങ്കില് അവന്നു പ്രതിഫലം കിട്ടും.

14. If the werk of ony man dwelle stille, which he bildide aboue, he schal resseyue mede.

15. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കില് അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല് തീയില്കൂടി എന്നപോലെ അത്രേ.

15. If ony mannus werk brenne, he schal suffre harm; but he schal be saaf, so netheles as bi fier.

16. നിങ്ങള് ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില് വസിക്കുന്നു എന്നും അറിയുന്നില്ലയോ?

16. Witen ye not, that ye ben the temple of God, and the spirit of God dwellith in you?

17. ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

17. And if ony defoulith the temple of God, God schal leese hym; for the temple of God is hooli, which ye ben.

18. ആരും തന്നെത്താന് വഞ്ചിക്കരുതു; താന് ഈ ലോകത്തില് ജ്ഞാനി എന്നു നിങ്ങളില് ആര്ക്കെങ്കിലും തോന്നിയാല് അവന് ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.

18. No man disseyue hym silf. If ony man among you is seyn to be wiys in this world, be he maad a fool, that he be wijs.

19. ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയില് ഭോഷത്വമത്രേ. “അവന് ജ്ഞാനികളെ അവരുടെ കൌശലത്തില് പിടിക്കുന്നു” എന്നും
ഇയ്യോബ് 5:13

19. For the wisdom of this world is foli anentis God; for it is writun, Y schal catche wise men in her fel wisdom;

20. “കര്ത്താവു ജ്ഞാനികളുടെ വിചാരം വ്യര്ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 94:11

20. and eft, The Lord knowith the thouytis of wise men, for tho ben veyn.

21. ആകയാല് ആരും മനുഷ്യരില് പ്രശംസിക്കരുതു; സകലവും നിങ്ങള്ക്കുള്ളതല്ലോ.

21. Therfor no man haue glorie in men.

22. പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്ക്കുള്ളതു.

22. For alle thingis ben youre, ethir Poul, ether Apollo, ether Cefas, ether the world, ether lijf, ether deth, ether thingis present, ethir thingis to comynge; for alle thingis ben youre,

23. നിങ്ങളോ ക്രിസ്തുവിന്നുള്ളവര്; ക്രിസ്തു ദൈവത്തിന്നുള്ളവന് .

23. and ye ben of Crist, and Crist is of God.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |