1 Corinthians - 1 കൊരിന്ത്യർ 8 | View All

1. വിഗ്രഹാര്പ്പിതങ്ങളുടെ കാര്യ്യം പറഞ്ഞാലോ നമുക്കെല്ലാവര്ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്പ്പിക്കുന്നു; സ്നേഹമോ ആത്മികവര്ദ്ധന വരുത്തുന്നു.

1. With regard to food sacrificed to idols, we know that 'we all have knowledge.' Knowledge puffs up, but love builds up.

2. താന് വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില് അറിയേണ്ടതുപോലെ അവന് ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.

2. If someone thinks he knows something, he does not yet know to the degree that he needs to know.

3. ഒരുത്തന് ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

3. But if someone loves God, he is known by God.

4. വിഗ്രഹാര്പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില് വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
ആവർത്തനം 4:35, ആവർത്തനം 4:39, ആവർത്തനം 6:5

4. With regard then to eating food sacrificed to idols, we know that 'an idol in this world is nothing,' and that 'there is no God but one.'

5. എന്നാല് ആകാശത്തിലോ ഭൂമിയിലോ ദേവന്മാര് എന്നു പേരുള്ളവര് ഉണ്ടെന്നുവരികിലും

5. If after all there are so-called gods, whether in heaven or on earth (as there are many gods and many lords),

6. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന് സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്ത്താവും നമുക്കു ഉണ്ടു; അവന് മുഖാന്തരം സകലവും അവന് മുഖാന്തരം നാമും ആകുന്നു.
മലാഖി 2:10

6. yet for us there is one God, the Father, from whom are all things and for whom we live, and one Lord, Jesus Christ, through whom are all things and through whom we live.

7. എന്നാല് എല്ലാവരിലും ഈ അറിവില്ല. ചിലര് ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്പ്പിതം എന്നുവെച്ചു തിന്നുന്നു;

7. But this knowledge is not shared by all. And some, by being accustomed to idols in former times, eat this food as an idol sacrifice, and their conscience, because it is weak, is defiled.

8. അവരുടെ മനസ്സാക്ഷി ബലഹീനമാകയാല് മലിനമായിത്തീരുന്നു. എന്നാല് ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല് നമുക്കു നഷ്ടമില്ല; തിന്നാല് ആദായവുമില്ല.

8. Now food will not bring us close to God. We are no worse if we do not eat and no better if we do.

9. എന്നാല് നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്ക്കും യാതൊരു വിധത്തിലും തടങ്ങല് ആയി വരാതിരിപ്പാന് നോക്കുവിന് .

9. But be careful that this liberty of yours does not become a hindrance to the weak.

10. അറിവുള്ളവനായ നീ ക്ഷേത്രത്തില് ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന് കണ്ടാല്, ബലഹീനനെങ്കില് അവന്റെ മനസ്സാക്ഷി വിഗ്രഹാര്പ്പിതങ്ങളെ തിന്നുവാന് തക്കവണ്ണം ഉറെക്കയില്ലയോ?

10. For if someone weak sees you who possess knowledge dining in an idol's temple, will not his conscience be 'strengthened' to eat food offered to idols?

11. ആര്ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന് ഇങ്ങനെ നിന്റെ അറിവിനാല് നശിച്ചു പോകുന്നു.

11. So by your knowledge the weak brother or sister, for whom Christ died, is destroyed.

12. ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള് നിങ്ങള് ക്രിസ്തുവിനോടു പാപം ചെയ്യുന്നു.

12. If you sin against your brothers or sisters in this way and wound their weak conscience, you sin against Christ.

13. ആകയാല് ആഹാരം എന്റെ സഹോദരന്നു ഇടര്ച്ചയായിത്തീരും എങ്കില് എന്റെ സഹോദരന്നു ഇടര്ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന് ഒരുനാളും മാംസം തിന്നുകയില്ല.

13. For this reason, if food causes my brother or sister to sin, I will never eat meat again, so that I may not cause one of them to sin.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |