Deuteronomy - ആവർത്തനം 21 | View All

1. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലില് ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന് ആരെന്നു അറിയാതിരിക്കയും ചെയ്താല് നിന്റെ മൂപ്പന്മാരും

1. If one be founde slayne in the lande which the Lord thy God geueth thee to possesse it, and lyeth in the fielde, and it is not knowen who hath slayne hym:

2. ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.

2. Then thine elders and thy iudges shal come foorth, and measure vnto the cities that are rounde about hym that is slayne:

3. കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.

3. And let the elders of that citie which is next vnto the slayne man, take out of the droue an heyffer that hath not ben put to labour, nor hath drawen in the yoke:

4. ആ പട്ടണത്തിലെ മൂപ്പന്മാര് ഉഴവും വിതയും ഇല്ലാത്തതും നിരൊഴുകൂള്ളതുമായ ഒരു താഴ്വരയില് പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം.

4. And let the elders of that citie bring the heyffer vnto a harde & rough valley which is neither eared nor sowen, and stryke of the heyffers necke there in the valley:

5. പിന്നെ ലേവ്യരായ പുരോഹിതന്മാര് അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്വാനും യഹോവയുടെ നാമത്തില് അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിന് പ്രകാരം സകലവ്യവഹാരവും അടികലശലും തീര്ക്കേണ്ടതാകുന്നു.

5. And the priestes the sonnes of Leui (whom the Lord thy God hath chosen to minister, and to blesse in the name of the Lorde) shall come foorth: and by their worde shall all strife and plague be tryed.

6. കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര് എല്ലാവരും താഴ്വരയില്വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല് തങ്ങളുടെ കൈ കഴുകി
മത്തായി 27:24

6. And all the elders of the citie that come foorth to the slayne man, shall washe their handes ouer the heyffer that is beheaded in the valley,

7. ഞങ്ങളുടെ കൈകള് ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.

7. And shall aunswere, and say: Our handes haue not shed this blood, neither haue our eyes seene it.

8. യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന് ഇടവരുത്തരുതേ എന്നു പറയേണം; എന്നാല് ആ രക്തപാതകം അവരോടു മോചിക്കപ്പെടും.

8. Be mercifull Lorde vnto thy people Israel which thou hast deliuered, and lay no innocent blood vnto thy people of Israels charge. And the blood shalbe forgeuen them.

9. ഇങ്ങനെ യഹോവേക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയില്നിന്നു നീക്കിക്കളയേണം.

9. And so shalt thou put innocent blood from thee, when thou shalt haue done that which is ryght in the syght of the Lorde.

10. നീ ശത്രുക്കളോടു യുദ്ധം ചെയ്വാന് പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില് ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്

10. When thou goest to warre agaynst thine enemies, and the Lorde thy God hath deliuered them into thine handes, & thou hast taken the captiue,

11. ആ ബദ്ധന്മാരുടെ കൂട്ടത്തില് സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന് തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്

11. And seest among the captiues a beautifull woman, and hast a desire vnto her, that thou wouldest haue her to thy wyfe:

12. നീ അവളെ വീട്ടില് കൊണ്ടുപോകേണം; അവള് തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി

12. Thou shalt bryng her home to thine house, and she shall shaue her head, and shall pare her nayles,

13. നിന്റെ വീട്ടില് പാര്ത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല് ചെന്നു അവള്ക്കു ഭര്ത്താവായും അവള് നിനക്കു ഭാര്യയായും ഇരിക്കേണം.

13. And put her rayment that she was taken in, from her, and let her remayne in thine house, and beweepe her father & her mother a moneth long: and after that shalt thou go in vnto her, and mary her, and she shalbe thy wyfe.

14. എന്നാല് നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില് അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്ത്തിക്കരുതു.

14. And if thou haue no fauour vnto her, then let her go whither she lusteth, and sell her not for money, nor make marchaundize of her, because thou hast humbled her.

15. ഒരുത്തി ഇഷ്ടയായും മറ്റവള് അനിഷ്ടയായും ഇങ്ങനെ ഒരാള്ക്കു രണ്ടു ഭാര്യമാര് ഉണ്ടായിരിക്കയും അവര് ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന് അനിഷ്ടയുടെ മകന് ആയിരിക്കയും ചെയ്താല്

15. If a man haue two wyues, one beloued, and another hated, and they haue borne hym children, both the loued and also the hated: If the first borne be the sonne of the hated:

16. അവന് തന്റെ സ്വത്തു പുത്രന്മാര്ക്കും ഭാഗിച്ചു കൊടുക്കുമ്പോള് അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

16. Then when the tyme commeth that he dealeth his goodes among his children, he may not make the sonne of the beloued first borne, before the sonne of the hated, which is in deede the first borne:

17. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന് അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.

17. But he shall knowe the sonne of the hated for the first borne, and geue hym dowble portion of all that he hath: For he is the first of his strength, and to hym belongeth the ryght of the first borne.

18. അപ്പന്റെയോ അമ്മയുടെയോ വാക്കു കേള്ക്കാതെയും അവര് ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന് ഒരുത്തന്നു ഉണ്ടെങ്കില്

18. If any man haue a sonne that is stubburne and disobedient, that he wyll not hearken vnto the voyce of his father and voyce of his mother, and they haue chastened hym, and he woulde not hearken vnto them:

19. അമ്മയപ്പന്മാര് അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല് പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി

19. Then shall his father and his mother take hym, and bryng hym out vnto the elders of that citie, and vnto the gate of that same place,

20. ഞങ്ങളുടെ ഈ മകന് ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.

20. And say vnto the elders of the citie: This our sonne is stubburne and disobedient, and wyll not hearken vnto our voyce, he is a rioter & a drunkarde.

21. പിന്നെ അവന്റെ പട്ടണക്കാര് എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

21. And all the men of that citie shall stone hym with stones vnto death: And thou shalt put euyll away from thee, and all Israel shall heare, and feare.

22. ഒരുത്തന് മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില് തൂക്കിയാല് അവന്റെ ശവം മരത്തിന്മേല് രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന് ദൈവസന്നിധിയില് ശാപഗ്രസ്തന് ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.
മത്തായി 27:57-58, യോഹന്നാൻ 19:31, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 5:30, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:39

22. If a man haue committed a trespasse worthy of death, and is put to death for it, and thou hangest hym on tree.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |