Deuteronomy - ആവർത്തനം 27 | View All

1. മോശെ യിസ്രായേല് മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്ഞാന് ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന് .

1. And Moses with ye Elders of Israel, commaunded the people, & sayde: Kepe all the commaundementes which I commaunde you this daye.

2. നിങ്ങള് യോര്ദ്ദാന് കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകള് നാട്ടി അവേക്കു കുമ്മായം തേക്കേണം

2. And what time as ye go ouer Iordane, in to the londe yt ye LORDE thy God shal geue the, thou shalt set vp greate stones, and playster them with playster,

3. നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന് കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയില് എഴുതേണം.

3. and wryte vpon them all the wordes of this lawe: (whan thou art come ouer) yt thou mayest come in to the londe, which the LORDE thy God shall geue the, a londe yt floweth with milke and hony, as ye LORDE God of thy fathers hath promysed the.

4. ആകയാല് നിങ്ങള് യോര്ദ്ദാന് കടന്നിട്ടു ഞാന് ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള് ഏബാല് പര്വ്വത്തില് നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.

4. Now whan ye go ouer Iordane, ye shall set vp these stones (wherof I comaunde you this daye) vpon mount Eball, and playster them with playster:

5. അവിടെ നിന്റെ ദൈവമായ യഹോവേക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേല് ഇരിമ്പു തൊടുവിക്കരുതു.

5. and there shalt thou buylde vnto the LORDE thy God an altare of stone, whervpon thou shalt lifte no yron.

6. ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേല് നിന്റെ ദൈവമായ യഹോവേക്കു ഹോമയാഗങ്ങള് അര്പ്പിക്കേണം.

6. Of whole stones shalt thou builde this altare vnto the LORDE thy God, and offre burntofferinges theron vnto the LORDE thy God:

7. സമാധാനയാഗങ്ങളും അര്പ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് സന്തോഷിക്കയും വേണം;

7. and thou shalt offre healthofferinges, and eate there, and reioyse before the LORDE thy God:

8. ആ കല്ലുകളില് ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

8. and vpon the stones thou shalt wryte all the wordes of this lawe manyfestly and well.

9. മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേള്ക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീര്ന്നിരിക്കുന്നു.

9. And Moses with the prestes and Leuites spake vnto all Israel, and sayde: Take hede and heare O Israel: This daye art thou become the people of the LORDE thy God,

10. ആകയാല് നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന് ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

10. that thou mayest be obedient vnto the voyce of the LORDE thy God, and do acordinge vnto all his commaundementes and ordinaunces, which I comaunde the this daye.

11. അന്നു മേശെ ജനത്തോടു കല്പിച്ചതു എന്തെന്നാല്

11. And Moses charged the people the same daye, and sayde:

12. നിങ്ങള് യോര്ദ്ദാന് കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന് ഗെരിസീംപര്വ്വതത്തില് നില്ക്കേണ്ടുന്നവര്ശിമെയോന് , ലേവി, യെഹൂദാ, യിസ്സാഖാര്, യോസേഫ്, ബേന്യാമീന് .

12. These shal stonde vpon mount Grisim to blesse the people, whan ye are gone ouer Iordane: Simeon, Leui, Iuda, Isachar, Ioseph, and Ben Iamin.

13. ശപിപ്പാന് ഏബാല് പര്വ്വതത്തില് നില്ക്കേണ്ടന്നവരോരൂബേന് , ഗാദ്, ആശേര്, സെബൂലൂന് , ദാന് , നഫ്താലി.

13. And these shal stonde vpon mount Eball to curse: Ruben, Gad, Asser, Zabulon, Dan & Nephtali.

14. അപ്പോള് ലേവ്യര് എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാല്

14. And the Leuites shal begynne, and saye vnto euery man of Israel, wt a loude voyce:

15. ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്ത്തോ ഉണ്ടാക്കി രഹസ്യത്തില് പ്രതിഷ്ഠിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു ഉത്തരം പറയേണം.

15. Cursed be he, that maketh eny carued Idoll or molten ymage (an abhominacion of the LORDE, a worke of the handes of ye craftesman) and putteth it in a secrete place. And all the people shal answere and saye, Amen.

16. അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

16. Cursed be he, that curseth his father and mother. And all the people shall saye, Amen.

17. കൂട്ടുകാരന്റെ അതിര് നീക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

17. Cursed be he, yt remoueth his neghbours mark. And all the people shal saye, Amen.

18. കുരുടനെ വഴി തെറ്റിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

18. Cursed be he, that maketh a blynde man go out of his waye. And all the people shal saye, Amen.

19. പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

19. Cursed be he, that wresteth ye righte of ye straunger, of the fatherlesse, & wedowe. And all the people shal saye, Amen.

20. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.
1 കൊരിന്ത്യർ 5:1

20. Cursed be he, that lyeth with his fathers wife, to vncouer his fathers couerynge. And all the people shal saye, Amen.

21. വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

21. Cursed be he, yt lyeth wt eny maner beest. And all the people shal saye, Amen.

22. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാം ആമേന് എന്നു പറയേണം.

22. Cursed be he, yt lyeth wt his sister, which is the doughter of his father or of his mother. And all the people shal saye, Amen.

23. അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

23. Cursed be he, yt lyeth with his mother in lawe. And all the people shal saye, Amen.

24. കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

24. Cursed be he that slayeth his neghboure secretly. And all the people shal saye, Amen.

25. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.

25. Cursed be he, that receaueth giftes to slaye the soule of innocent bloude. And all the people shal saye, Amen.

26. ഈ ന്യായപ്രമാണത്തിലെ വചനങ്ങള് പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന് ശപിക്കപ്പെട്ടവന് . ജനമെല്ലാംആമേന് എന്നു പറയേണം.
2 കൊരിന്ത്യർ 3:9, ഗലാത്യർ ഗലാത്തിയാ 3:10

26. Cursed be he, that contynueth not in all ye wordes of this lawe, to do them. And all ye people shal saye, Amen.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |