Philippians - ഫിലിപ്പിയർ ഫിലിപ്പി 2 | View All

1. ക്രിസ്തുവില് വല്ല പ്രബോധനവും ഉണ്ടെങ്കില്, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കില്, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്, വല്ല ആര്ദ്രതയും മനസ്സലിവും ഉണ്ടെങ്കില്,

1. Yf there be amonge you eny consolacion in Christ, yf there be eny comforte of loue, yf there be eny fellishippe off the sprete, yf there be eny compassion and mercy,

2. നിങ്ങള് ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂര്ണ്ണമാക്കുവിന് .

2. fulfyll my ioye, that ye drawe one waye, hauynge one loue, beynge of one accorde, and of one mynde:

3. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന് മറ്റുള്ളവനെ തന്നെക്കാള് ശ്രേഷ്ഠന് എന്നു എണ്ണിക്കൊള്വിന് .

3. that there be nothinge done thorow stryfe and vayne glory, but that thorow mekenesse of mynde euery man esteme another better then himselfe:

4. ഔരോരുത്തന് സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

4. and let euery ma loke not for his awne profet, but for the profet of other.

5. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

5. Let the same mynde be in you, that was in Christ Iesu:

6. അവന് ദൈവരൂപത്തില് ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു

6. which beyinge in the shappe of God, thought it not robbery to be equall with God,

7. വിചാരിക്കാതെ ദാസരൂപം എടുത്തു
സെഖർയ്യാവു 3:8

7. but made him selfe of no reputacion, and toke vpon him the shappe of a seruaunt, became like another man,

8. മനുഷ്യസാദൃശ്യത്തിലായി തന്നെത്താല് ഒഴിച്ചു വേഷത്തില് മനുഷ്യനായി വിളങ്ങി തന്നെത്താന് താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്ന്നു.

8. and was founde in his apparell as a man: he humbled himselfe, and became obedient vnto the death, euen vnto the death of the crosse.

9. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്ത്തി സകലനാമത്തിന്നും മേലായ നാമം നല്കി;

9. Therfore hath God also exalted him, and geuen him a name, which is aboue all names,

10. അങ്ങനെ യേശുവിന്റെ നാമത്തില് സ്വര്ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല് ഒക്കെയും മടങ്ങുകയും
യെശയ്യാ 45:23

10. that in the name of Iesus euery kne shulde bowe, both of thinges in heauen of thinges vpo earth, and of thinges vnder the earth,

11. എല്ലാ നാവും “യേശുക്രിസ്തു കര്ത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
യെശയ്യാ 45:23

11. and that all tunges shulde confesse, that Iesus Christ is the LORDE vnto the prayse of God the father.

12. അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള് എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന് അരികത്തിരിക്കുമ്പോള് മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള് ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്ത്തിപ്പിന് .
സങ്കീർത്തനങ്ങൾ 2:11

12. Wherfore my dearly beloued, as ye haue allwayes obeyed (not onely in my presence, but now also moch more in my absence) euen so worke out youre awne saluacion with feare and tremblynge.

13. ഇച്ഛിക്ക എന്നതും പ്രവര്ത്തിക്ക എന്നതും നിങ്ങളില് ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്ത്തിക്കുന്നതു.

13. For it is God which worketh in you both the wyll and the deed, euen of his owne good wyll.

14. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില് നിങ്ങള് അനിന്ദ്യരും പരമാര്ത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിന് .

14. Do all thinges without murmurynges and disputinges,

15. അവരുടെ ഇടയില് നിങ്ങള് ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില് ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
ആവർത്തനം 32:5

15. that ye maye be fautles and pure, and the childre of God without rebuke, in the myddes of ye croked and peruerse nacion, amonge whom se that ye shyne as lightes in the worlde,

16. അങ്ങനെ ഞാന് ഔടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളില് എനിക്കു പ്രശംസ ഉണ്ടാകും.
യെശയ്യാ 49:4, യെശയ്യാ 65:23

16. holdinge fast the worde of life, vnto my reioysinge in the daye of Christ, that I haue not runne in vayne, nether laboured in vayne.

17. എന്നാല് നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്പ്പിക്കുന്ന ശുശ്രൂഷയില് എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന് സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.

17. Yee and though I be offred vp vpo the offerynge & sacrifice of youre faith, I am glad, and reioyce with you all:

18. അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിന് ; എന്നോടുകൂടെ സന്തോഷിപ്പിന് ;

18. be ye glad also, and reioyce ye with me.

19. എന്നാല് നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില് അങ്ങോട്ടു അയക്കാം എന്നു കര്ത്താവായ യേശുവില് ഞാന് ആശിക്കുന്നു.

19. I trust in the LORDE Iesus, to sende Timotheus shortly vnto you, that I also maye be of good comforte, whan I knowe what case ye stonde in.

20. നിങ്ങളെ സംബന്ധിച്ചു പരമാര്ത്ഥമായി കരുതുവാന് തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.

20. For I haue no man that is so like mynded to me, which with so pure affeccio careth for you:

21. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.

21. for all other seke their awne, not that which is Iesus Christes.

22. അവനോ മകന് അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില് സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങള് അറിയുന്നുവല്ലോ.

22. But ye knowe the profe of him: for as a childe vnto the father, so hath he mynistred vnto me in the Gospell.

23. ആകയാല് എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാന് അവനെ അയപ്പാന് ആശിക്കുന്നു.

23. Him I hope to sende, as soone as I knowe how it wyll go with me.

24. ഞാനും വേഗം വരും എന്നു കര്ത്താവില് അശ്രയിച്ചിരിക്കുന്നു.

24. But I trust in the LORDE, that I also my selfe shal come shortly.

25. എന്നാല് എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല് അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.

25. Neuertheles I thoughte it necessary to sende vnto you the brother Ephraditus, which is my companyon in laboure and felowe soudyer, and youre Apostell, and my mynister at my nede,

26. അവന് നിങ്ങളെ എല്ലാവരെയും കാണ്മാന് വാഞ്ഛിച്ചും താന് ദീനമായി കിടന്നു എന്നു നിങ്ങള് കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.

26. for so moch as he longed after you all, and was full of heuynes, because ye had herde that he was sicke.

27. അവന് ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല് ദുഃഖം വരാതിരിപ്പാന് എന്നോടും കരുണ ചെയ്തു.

27. And no doute he was sicke, and that nye vnto death: but God had mercy on him, and not on him onely, but on me also, lest I shulde haue had sorowe vpon sorowe.

28. ആകയാല് നിങ്ങള് അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന് അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.

28. I haue sent him therfore the more haistely, that ye mighte se him, and reioyce agayne, and that I also mighte haue the lesse sorowe.

29. അവനെ കര്ത്താവില് പൂര്ണ്ണസന്തോഷത്തോടെ കൈക്കൊള്വിന് ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന് .

29. Receaue him therfore in the LORDE with all gladnes, and make moch of soche:

30. എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്പ്പാനല്ലോ അവന് തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.

30. for because of the worke of Christ, he wente so farre, that he came nye vnto death, and regarded not his life, to fulfyll that seruyce which was lackynge on youre parte towarde me.



Shortcut Links
ഫിലിപ്പിയർ ഫിലിപ്പി - Philippians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |