Philippians - ഫിലിപ്പിയർ ഫിലിപ്പി 4 | View All

1. അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്ത്താവില് നിലനില്പിന് , പ്രിയമുള്ളവരേ.

1. So that, my brethren, beloved and longed for, my joy and crown, thus stand fast in [the] Lord, beloved.

2. കര്ത്താവില് ഏകചിന്തയോടിരിപ്പാന് ഞാന് യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.

2. I exhort Euodia, and exhort Syntyche, to be of the same mind in [the] Lord;

3. സാക്ഷാല് ഇണയാളിയായുള്ളോവേ, അവര്ക്കും തുണനില്ക്കേണം എന്നു ഞാന് നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില് പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള് എന്നോടുകൂടെ സുവിശേഷഘോഷണത്തില് പോരാടിയിരിക്കുന്നു.
പുറപ്പാടു് 32:33, സങ്കീർത്തനങ്ങൾ 69:28, ദാനീയേൽ 12:1

3. yea, I ask thee also, true yokefellow, assist them, who have contended along with me in the glad tidings, with Clement also, and my other fellow-labourers, whose names [are] in [the] book of life.

4. കര്ത്താവില് എപ്പോഴും സന്തോഷിപ്പിന് ; സന്തോഷിപ്പിന് എന്നു ഞാന് പിന്നെയും പറയുന്നു.

4. Rejoice in [the] Lord always: again I will say, Rejoice.

5. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്ത്താവു വരുവാന് അടുത്തിരിക്കുന്നു.

5. Let your gentleness be known of all men. The Lord [is] near.

6. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള് സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.

6. Be careful about nothing; but in everything, by prayer and supplication with thanksgiving, let your requests be made known to God;

7. എന്നാല് സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല് കാക്കും.
യെശയ്യാ 26:3

7. and the peace of God, which surpasses every understanding, shall guard your hearts and your thoughts by Christ Jesus.

8. ഒടുവില് സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിര്മ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീര്ത്തിയായതു ഒക്കെയും സല്ഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊള്വിന് .

8. For the rest, brethren, whatsoever things [are] true, whatsoever things [are] noble, whatsoever things [are] just, whatsoever things [are] pure, whatsoever things [are] amiable, whatsoever things [are] of good report; if [there be] any virtue and if any praise, think on these things.

9. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവര്ത്തിപ്പിന് ; എന്നാല് സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

9. What ye have both learned, and received, and heard, and seen in me, these things do; and the God of peace shall be with you.

10. നിങ്ങള് പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാന് തുടങ്ങിയതിനാല് ഞാന് കര്ത്താവില് വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങള്ക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.

10. But I rejoiced in [the] Lord greatly, that now however at length ye have revived your thinking of me, though surely ye did also think [of me], but lacked opportunity.

11. ബുദ്ധിമുട്ടു നിമിത്തമല്ല ഞാന് പറയുന്നതു; ഉള്ള അവസ്ഥയില് അലംഭാവത്തോടിരിപ്പാന് ഞാന് പഠിച്ചിട്ടുണ്ടു.

11. Not that I speak as regards privation, for as to me *I* have learnt in those circumstances in which I am, to be satisfied in myself.

12. താഴ്ചയില് ഇരിപ്പാനും സമൃദ്ധിയില് ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന് ശീലിച്ചിരിക്കുന്നു.

12. I know both how to be abased and I know how to abound. In everything and in all things I am initiated both to be full and to be hungry, both to abound and to suffer privation.

13. എന്നെ ശക്തനാക്കുന്നവന് മുഖാന്തരം ഞാന് സകലത്തിന്നും മതിയാകുന്നു.

13. I have strength for all things in him that gives me power.

14. എങ്കിലും എന്റെ കഷ്ടതയില് നിങ്ങള് കൂട്ടായ്മ കാണിച്ചതു നന്നായി.

14. But ye have done well in taking part in my affliction.

15. ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തില് ഞാന് മക്കദോന്യയില്നിന്നു പുറപ്പെട്ടാറെ നിങ്ങള് മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തില് എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.

15. And know also *ye*, O Philippians, that in [the] beginning of the gospel, when I came out of Macedonia, no assembly communicated [anything] to me in [the] way of giving and receiving save *ye* alone;

16. തെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീര്പ്പാന് നിങ്ങള് ഒന്നുരണ്ടുവട്ടം അയച്ചു തന്നുവല്ലോ.

16. for also in Thessalonica once and even twice ye sent to me for my need.

17. ഞാന് ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.

17. Not that I seek gift, but I seek fruit abounding to your account.

18. ഇപ്പോള് എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങള് അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാല് ഞാന് പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.
ഉല്പത്തി 8:21, പുറപ്പാടു് 29:18, യേഹേസ്കേൽ 20:41

18. But I have all things in full supply and abound; I am full, having received of Epaphroditus the things [sent] from you, an odour of sweet savour, an acceptable sacrifice, agreeable to God.

19. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില് പൂര്ണ്ണമായി തീര്ത്തുതരും.

19. But my God shall abundantly supply all your need according to his riches in glory in Christ Jesus.

20. നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേന് .

20. But to our God and Father [be] glory to the ages of ages. Amen.

21. ക്രിസ്തുയേശുവില് ഔരോ വിശുദ്ധനെയും വന്ദനം ചെയ്വിന് . എന്നോടുകൂടെയുള്ള സഹോദരന്മാര് നിങ്ങളെ വന്ദനം ചെയ്യുന്നു.

21. Salute every saint in Christ Jesus. The brethren who [are] with me salute you.

22. വിശുദ്ധന്മാര് എല്ലാവരും വിശേഷാല് കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.

22. All the saints salute you, and specially those of the household of Caesar.

23. കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.

23. The grace of the Lord Jesus Christ [be] with your spirit. Amen.



Shortcut Links
ഫിലിപ്പിയർ ഫിലിപ്പി - Philippians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |