Hebrews - എബ്രായർ 1 | View All

1. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു

1. God, who at various times and in various ways spoke in time past to the fathers by the prophets,

2. ഈ അന്ത്യകാലത്തു പുത്രന് മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താന് സകലത്തിന്നും അവകാശിയാക്കി വെച്ചു; അവന് മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
ആവർത്തനം 32:18, സങ്കീർത്തനങ്ങൾ 2:8

2. has in these last days spoken to us by [His] Son, whom He has appointed heir of all things, through whom also He made the worlds;

3. അവന് അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താല് വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില് മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
സങ്കീർത്തനങ്ങൾ 45:2, സങ്കീർത്തനങ്ങൾ 110:1

3. who being the brightness of [His] glory and the express image of His person, and upholding all things by the word of His power, when He had by Himself purged our sins, sat down at the right hand of the Majesty on high,

4. അവന് ദൈവദൂതന്മാരെക്കാള് വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാള് ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 45:2

4. having become so much better than the angels, as He has by inheritance obtained a more excellent name than they.

5. “നീ എന്റെ പുത്രന് ; ഞാന് ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന് അവന്നു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
2 ശമൂവേൽ 7:14, 1 ദിനവൃത്താന്തം 17:13, സങ്കീർത്തനങ്ങൾ 2:7

5. For to which of the angels did He ever say: 'You are My Son, Today I have begotten You'? And again: 'I will be to Him a Father, And He shall be to Me a Son'?

6. ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്“ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന് അരുളിച്ചെയ്യുന്നു.
ആവർത്തനം 32:43, സങ്കീർത്തനങ്ങൾ 97:7

6. But when He again brings the firstborn into the world, He says: 'Let all the angels of God worship Him.'

7. “അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
സങ്കീർത്തനങ്ങൾ 104:4

7. And of the angels He says: 'Who makes His angels spirits And His ministers a flame of fire.'

8. പുത്രനോടോ“ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോല് നേരുള്ള ചെങ്കോല്.
സങ്കീർത്തനങ്ങൾ 45:6-7

8. But to the Son [He says:] 'Your throne, O God, [is] forever and ever; A scepter of righteousness [is] the scepter of Your Kingdom.

9. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല് ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില് പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
സങ്കീർത്തനങ്ങൾ 45:6-7

9. You have loved righteousness and hated lawlessness; Therefore God, Your God, has anointed You With the oil of gladness more than Your companions.'

10. “കര്ത്താവേ, നീ പൂര്വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
ഉല്പത്തി 1:1, സങ്കീർത്തനങ്ങൾ 102:25-26

10. And: 'You, LORD, in the beginning laid the foundation of the earth, And the heavens are the work of Your hands.

11. അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

11. They will perish, but You remain; And they will all grow old like a garment;

12. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന് ; നിന്റെ സംവത്സരങ്ങള് അവസാനിക്കയുമില്ല” എന്നും പറയുന്നു.

12. Like a cloak You will fold them up, And they will be changed. But You are the same, And Your years will not fail.'

13. “ഞാന് നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
സങ്കീർത്തനങ്ങൾ 110:1

13. But to which of the angels has He ever said: 'Sit at My right hand, Till I make Your enemies Your footstool'?

14. അവര് ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
സങ്കീർത്തനങ്ങൾ 33:6, സങ്കീർത്തനങ്ങൾ 33:9, സങ്കീർത്തനങ്ങൾ 34:7, സങ്കീർത്തനങ്ങൾ 91:11-12

14. Are they not all ministering spirits sent forth to minister for those who will inherit salvation?



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |