Joshua - യോശുവ 8 | View All

1. അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതുഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാന് ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യില് തന്നിരിക്കുന്നു.

1. Yahweh then said to Joshua, 'Be fearless and undaunted. Take all your fighting men with you. Up! March against Ai. Look, I have put the king of Ai, his people, his town and his territory at your mercy.

2. യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല് അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന് ഭാഗത്തു പതിയിരിപ്പു ആക്കേണം.

2. You must treat Ai and its king as you treated Jericho and its king. The only booty you will take are the spoils and the cattle. Take up a concealed position by the town, to the rear of it.'

3. അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാന് പുറപ്പെട്ടുപരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയില് അയച്ചു,

3. Joshua set out to march against Ai with all the fighting men. Joshua chose thirty thousand of the bravest and sent them out under cover of dark,

4. അവരോടു കല്പിച്ചതു എന്തെന്നാല്നിങ്ങള് പട്ടണത്തിന്റെ പിന് ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന് .

4. having given them these orders, 'Pay attention! You must take up a concealed position by the town, at the rear, not very far from the town, and be sure you all keep alert!

5. ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവര് മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോള് ഞങ്ങള് അവരുടെ മുമ്പില്നിന്നു ഔടും.

5. I, and the whole people with me, shall advance on the town, and when the people of Ai come out to engage us as they did the first time, we shall run away from them.

6. അവര് ഞങ്ങളെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്താകും. അവര് മുമ്പെപ്പോലെ നമ്മുടെ മുമ്പില്നിന്നു ഔടിപ്പോകുന്നു എന്നു അവര് പറയും; അങ്ങനെ ഞങ്ങള് അവരുടെ മുമ്പില്നിന്നു ഔടും.

6. They will then give chase, and we shall draw them away from the town, since they will think, 'They are running away from us as they did the first time.'

7. ഉടനെ നിങ്ങള് പതിയിരിപ്പില്നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില് ഏല്പിക്കും.

7. You will then burst out of your concealed position and seize the town; Yahweh your God will put it at your mercy.

8. പട്ടണം പിടിച്ചശേഷം നിങ്ങള് അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങള് ചെയ്യേണം; സൂക്ഷിച്ചുകൊള്വിന് ; ഞാന് നിങ്ങളോടു കല്പിച്ചിരിക്കുന്നു.

8. When you have captured the town, set fire to it, in obedience to Yahweh's command. Well then, these are my orders.'

9. അങ്ങനെ യോശുവ അവരെ അയച്ചു അവര് പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമര്ന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയില് താമസിച്ചു.

9. Joshua sent them off, and they made their way to the place of ambush and took up position between Bethel and Ai, to the west of Ai. Joshua spent the night with the people,

10. യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേല് മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.

10. then, getting up early next morning, reviewed the people and, with the elders of Israel, marched on Ai at their head.

11. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പില് എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവര്ക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

11. All the warriors marching with him advanced on the front of the town and pitched camp north of Ai, with the valley between them and the town.

12. അവന് ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.

12. Joshua took about five thousand men and concealed these between Bethel and Ai, to the west of the town.

13. അവര് പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.

13. The people pitched the main camp to the north of the town and set up its ambush to the west of the town. Joshua went that night into the middle of the plain.

14. ഹായിരാജാവു അതു കണ്ടപ്പോള് അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പില് യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിന് വശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവന് അറിഞ്ഞില്ല.

14. The king of Ai had seen this; the people of the town got up early and hurried out, so that he and all his people could engage Israel in battle on the slope facing the Arabah; but he did not know that an ambush had been laid for him to the rear of the town.

15. യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തില് മരുഭൂമിവഴിയായി ഔടി.

15. Joshua and all Israel pretended to be beaten by them and took to their heels along the road to the desert.

16. അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവര് യോശുവയെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്തായി.

16. All the people in the town joined in the pursuit and, in pursuing Joshua, were drawn away from the town.

17. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര് പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്ന്നു.

17. Not a man was left in Ai (nor in Bethel), who had not gone in pursuit of Israel; and in pursuing Israel they left the town undefended.

18. അപ്പോള് യഹോവ യോശുവയോടുനിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാന് അതു നിന്റെ കയ്യില് ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.

18. Yahweh then said to Joshua, 'Point the sabre in your hand at Ai; for I am about to put the town at your mercy.' Joshua pointed the sabre in his hand towards the town.

19. അവന് കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാര് തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഔടി പട്ടണത്തില് കയറി അതു പിടിച്ചു ക്ഷണത്തില് പട്ടണത്തിന്നു തീവെച്ചു.

19. No sooner had he stretched out his hand than the men in ambush burst from their position, ran forward, entered the town, captured it and quickly set it on fire.

20. ഹായിപട്ടണക്കാര് പുറകോട്ടു നോക്കിയപ്പോള് പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന് കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.

20. When the men of Ai looked back, they saw smoke rising from the town into the sky. None of them had the courage to run in any direction, for the people fleeing towards the desert turned back on their pursuers.

21. പതിയിരിപ്പുകാര് പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള് മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.

21. For, once Joshua and all Israel saw that the town had been seized by the men in ambush, and that smoke was rising from the town, they turned about and attacked the men of Ai.

22. മറ്റവരും പട്ടണത്തില്നിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേല് ഇപ്പുറത്തും അപ്പുറത്തും അവര് നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.

22. The others came out from the town to engage them too, and the men of Ai were thus surrounded by Israelites, some on this side and some on that. The Israelites struck them down until not one was left alive and none to flee;

23. ഹായിരാജാവിനെ അവര് ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കല് കൊണ്ടുവന്നു.

23. but the king of Ai was taken alive, and brought to Joshua.

24. യിസ്രായേല് തങ്ങളെ പിന് തുടര്ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിന് പ്രദേശത്തു മരുഭൂമിയില്വെച്ചു കൊന്നുതീര്ക്കയും അവര് ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാല് വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര് ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാല് അതിനെ സംഹരിച്ചു.

24. When Israel had finished killing all the inhabitants of Ai in the open ground, and in the desert where they had pursued them, and when every single one had fallen to the sword, all Israel returned to Ai and slaughtered its remaining population.

25. അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവര് ആകെ പന്തീരായിരം പേര്; ഹായിപട്ടണക്കാര് എല്ലാവരും തന്നേ.

25. The number of those who fell that day, men and women together, was twelve thousand, all people of Ai.

26. ഹായിപട്ടണക്കാരെ ഒക്കെയും നിര്മ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിന് വലിച്ചില്ല.

26. Joshua did not draw back the hand with which he had pointed the sabre until he had subjected all the inhabitants of Ai to the curse of destruction.

27. യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യര് പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങള്ക്കായിട്ടു തന്നേ എടുത്തു.

27. For booty, Israel took only the cattle and the spoils of this town, in accordance with the order that Yahweh had given to Joshua.

28. പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മണ്ക്കുന്നും ശൂന്യഭൂമിയുമാക്കിത്തീര്ത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.

28. Joshua then burned Ai, making it a ruin for evermore, a desolate place even today.

29. ഹായിരാജാവിനെ അവന് സന്ധ്യവരെ ഒരു മരത്തില് തൂക്കി; സൂര്യന് അസ്തമിച്ചപ്പോള് യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്നിന്നു ഇറക്കി പട്ടണവാതില്ക്കല് ഇടുകയും അതിന്മേല് ഇന്നുവരെ നിലക്കുന്ന ഒരു വലിയ കല്ക്കുന്നു കൂട്ടുകയും ചെയ്തു.

29. He hanged the king of Ai from a tree till evening; but at sunset Joshua ordered his body to be taken down from the tree. It was then thrown down at the entrance to the town gate and on top of it was raised a great mound of stones, which is still there today.

30. അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഏബാല്പര്വ്വതത്തില് ഒരു യാഗപീഠം പണിതു.

30. Joshua then built an altar to Yahweh, God of Israel, on Mount Ebal,

31. യഹോവയുടെ ദാസനായ മോശെ യിസ്രായേല്മക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തില് എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവര് അതിന്മേല് യഹോവേക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു.

31. as Moses, servant of Yahweh, had ordered the Israelites, as is written in the law of Moses: an altar of undressed stones, on which no iron has been used. On this they presented burnt offerings to Yahweh and communion sacrifices as well.

32. മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകര്പ്പു അവന് അവിടെ യിസ്രായേല്മക്കള് കാണ്കെ ആ കല്ലുകളില് എഴുതി.

32. There, Joshua wrote on the stones a copy of the Law of Moses, which Moses had written in the presence of the Israelites.

33. എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരില് പാതിപേര് ഗെരിസീംപര്വ്വതത്തിന്റെ വശത്തും പാതിപേര് ഏബാല്പര്വ്വതത്തിന്റെ വശത്തും നിന്നു; അവര് യിസ്രായേല്ജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
യോഹന്നാൻ 4:20

33. All Israel, with their elders, their officials and their judges, stood on either side of the ark, facing the levitical priests who were carrying the ark of the covenant of Yahweh, foreigners with the native-born, half of them on the upper slopes of Mount Gerizim, and half of them on the upper slopes of Mount Ebal, as Moses, servant of Yahweh, had originally ordered for the blessing of the people of Israel.

34. അതിന്റെ ശേഷം അവര് ന്യായപ്രമാണപുസ്തകത്തില് എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.

34. After this, Joshua read all the words of the Law -- the blessing and the cursing -- exactly as it stands written in the Book of the Law.

35. മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്പ്പെടെ യിസ്രായേല്സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

35. Of every word laid down by Moses, not one was left unread by Joshua in the presence of the whole assembly of Israel, including the women and children, and the foreigners living with them.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |