2 Peter - 2 പത്രൊസ് 1 | View All

1. യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോന് പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാല് ഞങ്ങള്ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്ക്കും എഴുതുന്നതു

1. Shim`on Rock, a servant and apostle of Yeshua the Messiah, to those who have obtained a like precious faith with us in the righteousness of our God and Savior, Yeshua the Messiah:

2. ദൈവത്തിന്റെയും നമ്മുടെ കര്ത്താവായ യേശുവിന്റെയും പരിജ്ഞാനത്തില് നിങ്ങള്ക്കു കൃപയും സമാധാനവും വര്ദ്ധിക്കുമാറാകട്ടെ.

2. Grace to you and shalom be multiplied in the knowledge of God and of Yeshua our Lord,

3. തന്റെ മഹത്വത്താലും വീര്യ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താല് അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.

3. seeing that his divine power has granted to us all things that pertain to life and godliness, through the knowledge of him who called us by his own glory and virtue;

4. അവയാല് അവന് നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല് നിങ്ങള് ലോകത്തില് മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാന് ഇടവരുന്നു.

4. by which he has granted to us his precious and exceedingly great promises; that through these you may become partakers of the divine nature, having escaped from the corruption that is in the world by lust.

5. അതുനിമിത്തം തന്നേ നിങ്ങള് സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യ്യവും വീര്യ്യത്തോടു പരിജ്ഞാനവും

5. Yes, and for this very cause adding on your part all diligence, in your faith supply moral excellence; and in moral excellence, knowledge;

6. പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും

6. and in knowledge, self-control; and in self-control patience; and in patience godliness;

7. ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്വിന് .

7. and in godliness brotherly affection; and in brotherly affection, love.

8. ഇവ നിങ്ങള്ക്കുണ്ടായി വര്ദ്ധിക്കുന്നു എങ്കില് നിങ്ങള് നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.

8. For if these things are yours and abound, they make you to be not idle nor unfruitful to the knowledge of our Lord Yeshua the Messiah.

9. അവയില്ലാത്തവനോ കുരുടന് അത്രേ; അവന് ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.

9. For he who lacks these things is blind, seeing only what is near, having forgotten the cleansing from his old sins.

10. അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന് അധികം ശ്രമിപ്പിന് .

10. Therefore, brothers, be more diligent to make your calling and election sure. For if you do these things, you will never stumble.

11. ഇങ്ങനെ ചെയ്താല് നിങ്ങള് ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.

11. For thus will be richly supplied to you the entrance into the eternal Kingdom of our Lord and Savior, Yeshua the Messiah.

12. അതുകൊണ്ടു നിങ്ങള് അറിഞ്ഞവരും ലഭിച്ച സത്യത്തില് ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഔര്പ്പിപ്പാന് ഞാന് ഒരുങ്ങിയിരിക്കും.

12. Therefore I will not be negligent to remind you of these things, though you know them, and are established in the present truth.

13. നമ്മുടെ കര്ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാന് അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്

13. I think it right, as long as I am in this tent, to stir you up by reminding you;

14. ഞാന് ഈ കൂടാരത്തില് ഇരിക്കുന്നേടത്തോളം നിങ്ങളെ ഔര്പ്പിച്ചുണര്ത്തുക യുക്തം എന്നു വിചാരിക്കുന്നു.

14. knowing that the putting off of my tent comes swiftly, even as our Lord Yeshua the Messiah made clear to me.

15. നിങ്ങള് അതു എന്റെ നിര്യ്യാണത്തിന്റെശേഷം എപ്പോഴും ഔര്ത്തു കൊള്വാന്തക്കവണ്ണം ഞാന് ഉത്സാഹിക്കും.

15. Yes, I will make every effort that you may always be able to remember these things even after my departure.

16. ഞങ്ങള് നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീര്ന്നിട്ടത്രേ.

16. For we did not follow cunningly devised fables, when we made known to you the power and coming of our Lord Yeshua the Messiah, but we were eyewitnesses of his majesty.

17. “ഇവന് എന്റെ പ്രിയപുത്രന് ; ഇവങ്കല് ഞാന് പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല് നിന്നു വന്നപ്പോള് പിതാവായ ദൈവത്താല് അവന്നു മാനവും തേജസ്സും ലഭിച്ചു.
സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1

17. For he received from God the Father honor and glory, when the voice came to him from the Majestic Glory, 'This is my beloved Son, in whom I am well pleased.'

18. ഞങ്ങള് അവനോടുകൂടെ വിശുദ്ധപര്വ്വതത്തില് ഇരിക്കുമ്പോള് സ്വര്ഗ്ഗത്തില് നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.

18. This voice we heard come out of heaven when we were with him in the holy mountain.

19. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില് ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല് നന്നു.

19. We have the more sure word of prophecy; whereunto you do well that you take heed, as to a lamp shining in a dark place, until the day dawns, and the day star arises in your hearts:

20. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല് ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.

20. knowing this first, that no prophecy of Scripture is of private interpretation.

21. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല് വന്നതല്ല, ദൈവകല്പനയാല് മനുഷ്യര് പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

21. For no prophecy ever came by the will of man: but holy men of God spoke, being moved by the Ruach HaKodesh.



Shortcut Links
2 പത്രൊസ് - 2 Peter : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |