1 John - 1 യോഹന്നാൻ 3 | View All

1. കാണ്മിന് , നാം ദൈവമക്കള് എന്നു വിളിക്കപ്പെടുവാന് പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.

1. See what great love the Father has given us in naming us the children of God; and such we are. For this reason the world does not see who we are, because it did not see who he was.

2. പ്രിയമുള്ളവരേ, നാം ഇപ്പോള് ദൈവമക്കള് ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവന് പ്രത്യക്ഷനാകുമ്പോള് നാം അവനെ താന് ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാര് ആകും എന്നു നാം അറിയുന്നു.
ഇയ്യോബ് 19:25

2. My loved ones, now we are children of God, and at present it is not clear what we are to be. We are certain that at his revelation we will be like him; for we will see him as he is.

3. അവനില് ഈ പ്രത്യാശയുള്ളവന് എല്ലാം അവന് നിര്മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്മ്മലീകരിക്കുന്നു.

3. And everyone who has this hope in him makes himself holy, even as he is holy.

4. പാപം ചെയ്യുന്നവന് എല്ലാം അധര്മ്മവും ചെയ്യുന്നു; പാപം അധര്മ്മം തന്നേ.

4. Everyone who is a sinner goes against the law, for sin is going against the law.

5. പാപങ്ങളെ നീക്കുവാന് അവന് പ്രത്യക്ഷനായി എന്നു നിങ്ങള് അറിയുന്നു; അവനില് പാപം ഇല്ല.
യെശയ്യാ 53:9

5. And you have knowledge that he came to take away sin: and in him there is no sin.

6. അവനില് വസിക്കുന്നവന് ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന് ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

6. Anyone who is in him does no sin; anyone who is a sinner has not seen him and has no knowledge of him.

7. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവന് നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന് നീതിമാന് ആകുന്നു.

7. My little children, let no man take you out of the true way: he who does righteousness is upright, even as he is upright;

8. പാപം ചെയ്യുന്നവന് പിശാചിന്റെ മകന് ആകുന്നു. പിശാചു ആദിമുതല് പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന് തന്നേ ദൈവപുത്രന് പ്രത്യക്ഷനായി.

8. The sinner is a child of the Evil One; for the Evil One has been a sinner from the first. And the Son of God was seen on earth so that he might put an end to the works of the Evil One.

9. ദൈവത്തില്നിന്നു ജനിച്ചവന് ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനില് വസിക്കുന്നു; ദൈവത്തില്നിന്നു ജനിച്ചതിനാല് അവന്നു പാപം ചെയ്വാന് കഴികയുമില്ല.

9. Anyone who is a child of God does no sin, because he still has God's seed in him; he is not able to be a sinner, because God is his Father.

10. ദൈവത്തിന്റെ മക്കള് ആരെന്നും പിശാചിന്റെ മക്കള് ആരെന്നും ഇതിനാല് തെളിയുന്നു; നീതി പ്രവര്ത്തിക്കാത്തവന് ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്നിന്നുള്ളവനല്ല.

10. In this way it is clear who are the children of God and who are the children of the Evil One; anyone who does not do righteousness or who has no love for his brother, is not a child of God.

11. നിങ്ങള് ആദിമുതല് കേട്ട ദൂതുനാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.

11. Because this is the word which was given to you from the first, that we are to have love for one another;

12. കയീന് ദുഷ്ടനില്നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന് സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
ഉല്പത്തി 4:8

12. Not being of the Evil One like Cain, who put his brother to death. And why did he put him to death? Because his works were evil and his brother's works were good.

13. സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കില് ആശ്ചര്യ്യപ്പെടരുതു.

13. Do not be surprised, my brothers, if the world has no love for you.

14. നാം മരണം വിട്ടു ജീവനില് കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല് നമുക്കു അറിയാം. സ്നേഹിക്കാത്തവന് മരണത്തില് വസിക്കുന്നു.

14. We are conscious that we have come out of death into life because of our love for the brothers. He who has no love is still in death.

15. സഹോദരനെ പകെക്കുന്നവന് എല്ലാം കുലപാതകന് ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന് ഉള്ളില് വസിച്ചിരിപ്പില്ല എന്നു നിങ്ങള് അറിയുന്നു.

15. Anyone who has hate for his brother is a taker of life, and you may be certain that no taker of life has eternal life in him.

16. അവന് നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല് നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.

16. In this we see what love is, because he gave his life for us; and it is right for us to give our lives for the brothers.

17. എന്നാല് ഈ ലോകത്തിലെ വസ്തുവകയുള്ളവന് ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല് ദൈവത്തിന്റെ സ്നേഹം അവനില് എങ്ങനെ വസിക്കും?
ആവർത്തനം 15:7-8

17. But if a man has this world's goods, and sees that his brother is in need, and keeps his heart shut against his brother, how is it possible for the love of God to be in him?

18. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.

18. My little children, do not let our love be in word and in tongue, but let it be in act and in good faith.

19. നാം സത്യത്തിന്റെ പക്ഷത്തു നിലക്കുന്നവര് എന്നു ഇതിനാല് അറിയും;

19. In this way we may be certain that we are true, and may give our heart comfort before him,

20. ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില് ദൈവം നമ്മുടെ ഹൃദയത്തെക്കാള് വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയില് ഉറപ്പിക്കാം.

20. When our heart says that we have done wrong; because God is greater than our heart, and has knowledge of all things.

21. പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കില് നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.

21. My loved ones, if our heart does not say that we have done wrong, we have no fear before him;

22. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കല്നിന്നു ലഭിക്കും.

22. And he gives us all our requests, because we keep his laws and do the things which are pleasing in his eyes.

23. അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില് നാം വിശ്വസിക്കയും അവന് നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.

23. And this is his law, that we have faith in the name of his Son Jesus Christ, and love for one another, even as he said to us.

24. അവന്റെ കല്പനകളെ പ്രമാണിക്കുന്നവന് അവനിലും അവന് ഇവനിലും വസിക്കുന്നു. അവന് നമ്മില് വസിക്കുന്നു എന്നു അവന് നമുക്കു തന്ന ആത്മാവിനാല് നാം അറിയുന്നു.

24. He who keeps his laws is in God and God is in him. And the Spirit which he gave us is our witness that he is in us.



Shortcut Links
1 യോഹന്നാൻ - 1 John : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |