Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ളാഗില് എത്തിയപ്പോള് അമാലേക്യര് തെക്കെദേശവും സിക്ളാഗും ആക്രമിച്ചു സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
1. On the third day, when David and his men arrived at Ziklag, he found that the Amalekites had raided southern Judah and Ziklag, attacking Ziklag and burning it.
2. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
2. They captured the women and everyone, young and old, but they had not killed anyone. They had only taken them away.
3. ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള് അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
3. When David and his men came to Ziklag, they found the town had been burned and their wives, sons, and daughters had been taken as prisoners.
4. അപ്പോള് ദാവീദും കൂടെയുള്ള ജനവും കരവാന് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
4. Then David and his army cried loudly until they were too weak to cry anymore.
5. യിസ്രെയേല്ക്കാരത്തി അഹീനോവം, കര്മ്മേല്ക്കാരന് നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില് എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവര് പിടിച്ചു കൊണ്ടുപോയിരുന്നു.
5. David's two wives had also been taken -- Ahinoam of Jezreel and Abigail the widow of Nabal from Carmel.
6. ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില് ഔരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില് ധൈര്യപ്പെട്ടു.
6. The men in the army were threatening to kill David with stones, which greatly upset David. Each man was sad and angry because his sons and daughters had been captured, but David found strength in the Lord his God.
7. ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാര്പുരോഹിതനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര് ഏഫോദ് ദാവീദിന്റെ അടുക്കല് കൊണ്ടുവന്നു.
7. David said to Abiathar the priest, 'Bring me the holy vest.'
8. എന്നാറെ ദാവീദ് യഹോവയോടുഞാന് ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
8. Then David asked the Lord, 'Should I chase the people who took our families? Will I catch them?' The Lord answered, 'Chase them. You will catch them, and you will succeed in saving your families.'
9. അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോര്തോട്ടിങ്കല് എത്തി; ശേഷമുള്ളവര് അവിടെ താമസിച്ചു.
9. David and the six hundred men with him came to the Besor Ravine, where some of the men stayed.
10. ബെസോര്തോടു കടപ്പാന് കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേര് പുറകില് താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടര്ന്നുചെന്നു.
10. David and four hundred men kept up the chase. The other two hundred men stayed behind because they were too tired to cross the ravine.
11. അവര് വയലില്വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല് കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന് തിന്നു; അവന്നു കുടിപ്പാന് വെള്ളവും കൊടുത്തു.
11. They found an Egyptian in a field and brought him to David. They gave the Egyptian some water to drink and some food to eat.
12. അവര് അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള് അവന്നു ഉയിര്വീണു; മൂന്നു രാവും മൂന്നു പകലും അവന് ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
12. And they gave him a piece of a fig cake and two clusters of raisins. Then he felt better, because he had not eaten any food or drunk any water for three days and nights.
13. ദാവീദ് അവനോടുനീ ആരുടെ ആള്? എവിടുത്തുകാരന് എന്നു ചോദിച്ചതിന്നു അവന് ഞാന് ഒരു മിസ്രയീമ്യബാല്യക്കാരന് ; ഒരു അമാലേക്യന്റെ ഭൃത്യന് . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനന് എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
13. David asked him, 'Who is your master? Where do you come from?' He answered, 'I'm an Egyptian, the slave of an Amalekite. Three days ago my master left me, because I was sick.
14. ഞങ്ങള് ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങള് തീവെച്ചു ചുട്ടുകളഞ്ഞു.
14. We had raided the southern area of the Kerethites, the land of Judah, and the southern area of Caleb. We burned Ziklag, as well.
15. ദാവീദ് അവനോടുഅപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവന് നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യില് ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തില് എന്നോടു സത്യം ചെയ്താല് അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.
15. David asked him, 'Can you lead me to the people who took our families?' He answered, 'Yes, if you promise me before God that you won't kill me or give me back to my master. Then I will take you to them.'
16. അങ്ങനെ അവന് അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള് അവര് ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
16. So the Egyptian led David to the Amalekites. They were lying around on the ground, eating and drinking and celebrating with the things they had taken from the land of the Philistines and from Judah.
17. ദാവീദ് അവരെ സന്ധ്യ മുതല് പിറ്റെന്നാള് വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര് അല്ലാതെ അവരില് ഒരുത്തനും ഒഴിഞ്ഞുപോയില്ല.
17. David fought them from sunset until the evening of the next day. None of them escaped, except four hundred young men who rode off on their camels.
18. അമാലേക്യര് അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.
18. David got his two wives back and everything the Amalekites had taken.
19. അവര് അപഹരിച്ചു കൊണ്ടുപോയതില് ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
19. Nothing was missing. David brought back everyone, young and old, sons and daughters. He recovered the valuable things and everything the Amalekites had taken.
20. ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര് തങ്ങളുടെ നാല്ക്കാലികള്ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടുഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
20. David took all the sheep and cattle, and his men made these animals go in front, saying, 'They are David's prize.'
21. ദാവീദിനോടുകൂടെ പോകുവാന് കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്തോട്ടിങ്കല് താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല് ദാവീദ് എത്തിയപ്പോള് അവര് ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.
21. Then David came to the two hundred men who had been too tired to follow him, who had stayed at the Besor Ravine. They came out to meet David and the people with him. When he came near, David greeted the men at the ravine.
22. എന്നാല് ദാവീദിനോടു കൂടെ പോയിരുന്നവരില് ദുഷ്ടരും നീചരുമായ ഏവരുംഇവര് നമ്മോടുകൂടെ പോരാഞ്ഞതിനാല് നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില് ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്ക്കും ഒന്നും കൊടുക്കരുതു, അവരെ അവര് കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
22. But the evil men and troublemakers among those who followed David said, 'Since these two hundred men didn't go with us, we shouldn't give them any of the things we recovered. Just let each man take his wife and children and go.'
23. അപ്പോള് ദാവീദ്എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യില് ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങള് ഇങ്ങനെ ചെയ്യരുതു.
23. David answered, 'No, my brothers. Don't do that after what the Lord has given us. He has protected us and given us the enemy who attacked us.
24. ഈ കാര്യത്തില് നിങ്ങളുടെ വാക്കു ആര് സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഔഹരിയും സാമാനങ്ങള്ക്കരികെ താമസിക്കുന്നവന്റെ ഔഹരിയും ഒരുപോലെ ആയിരിക്കേണം; അവര് സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.
24. Who will listen to what you say? The share will be the same for the one who stayed with the supplies as for the one who went into battle. All will share alike.'
25. അന്നുമുതല് കാര്യം അങ്ങനെ തന്നേ നടപ്പായി; അവന് അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
25. David made this an order and rule for Israel, which continues even today.
26. ദാവീദ് സിക്ളാഗില് വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്ക്കും കൊള്ളയില് ഒരംശം കൊടുത്തയച്ചുഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്നിന്നു നിങ്ങള്ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
26. When David arrived in Ziklag, he sent some of the things he had taken from the Amalekites to his friends, the leaders of Judah. He said, 'Here is a present for you from the things we took from the Lord's enemies.'
27. ബേഥേലില് ഉള്ളവര്ക്കും തെക്കെ രാമോത്തിലുള്ളവര്ക്കും യത്ഥീരില് ഉള്ളവര്ക്കും
27. David also sent some things to the leaders in Bethel, Ramoth in the southern part of Judah, Jattir,
28. അരോവേരില് ഉള്ളവര്ക്കും സിഫ്മോത്തിലുള്ളവര്ക്കും എസ്തെമോവയിലുള്ളവര്ക്കും
28. Aroer, Siphmoth, Eshtemoa,
29. രാഖാലിലുള്ളവര്ക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവര്ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്ക്കും
29. Racal, the cities of the Jerahmeelites and the Kenites,
30. ഹൊര്മ്മയിലുള്ളവര്ക്കും കോര്-ആശാനില് ഉള്ളവര്ക്കും അഥാക്കിലുള്ളവര്ക്കും ഹെബ്രോനിലുള്ളവര്ക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
30. Hormah, Bor Ashan, Athach,