1 Samuel - 1 ശമൂവേൽ 9 | View All

1. ബെന്യാമീന് ഗോത്രത്തില് കീശ് എന്നു പേരുള്ള ഒരു ധനികന് ഉണ്ടായിരുന്നു; അവന് ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകന് ആയിരുന്നു.

1. There was a man of Beniamin named Cis the sonne of Abiel, the sonne of Zeror, ye sonne of Bechorath, the sonne of Aphiah, the sonne of a man that was a Ieminite, mightie in power.

2. അവന്നു ശൌല് എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകന് ഉണ്ടായിരുന്നു; യിസ്രായേല്മക്കളില് അവനെക്കാള് കോമളനായ പുരുഷന് ഇല്ലായിരുന്നു; അവന് എല്ലാവരെക്കാളും തോള്മുതല് പൊക്കമേറിയവന് ആയിരുന്നു.

2. And the same had a sonne called Saul, a goodly young man and a faire, so that among the children of Israel there was none goodlier then he: From the shoulders vpwarde he was hygher then all the other people.

3. ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകള് കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടുനീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.

3. And the asses of this Cis Sauls father were lost, and Cis sayd to Saul his sonne: Take one of the laddes with thee, and arise, go and seke the asses.

4. അവന് എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര് ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന് ബെന്യാമീന് ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.

4. And he went through mount Ephraim, and passed through the lande of Salisa: but they founde them not. Then they went through the lande of Salim, and there they were not. When they went also through the land of Iemini, they found them not.

5. സൂഫ് ദേശത്തു എത്തിയപ്പോള് ശൌല് കൂടെയുള്ള ഭൃത്യനോടുവരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില് അപ്പന് കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.

5. At the last, when they were come to the lande of Zuph, Saul sayde to his lad that was with him: Come, let vs returne, lest my father leaue caring for the asses, and take thought for vs.

6. അതിന്നു അവന് ഈ പട്ടണത്തില് ഒരു ദൈവപുരുഷന് ഉണ്ടു; അവന് മാന്യന് ആകുന്നു; അവന് പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന് പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.

6. He sayde vnto him: Behold, there is in this citie a man of God, & he is an honorable man, all that he sayth, commeth suerly to passe: Now then let vs go thyther, if so be he can shewe vs what way we may go.

7. ശൌല് തന്റെ ഭൃത്യനോടുനാം പോകുന്നു എങ്കില് ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്ന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന് ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.

7. Then sayde Saul to his lad: If we will go, what shall we bring the man? For the bread is spent in our vessels, & there is no other present to bring the man of God: what haue we?

8. ഭൃത്യന് ശൌലിനോടുഎന്റെ കയ്യില് കാല്ശേക്കെല് വെള്ളിയുണ്ടു; ഇതു ഞാന് ദൈവപുരുഷന്നു കൊടുക്കാം; അവന് നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--

8. And the lad aunswered Saul againe, and sayde: Behold I haue found about me the fourth part of a sicle of siluer, that will I geue the man of God, to tell vs our way.

9. പണ്ടു യിസ്രായേലില് ഒരുത്തന് ദൈവത്തോടു ചോദിപ്പാന് പോകുമ്പോള്വരുവിന് ; നാം ദര്ശകന്റെ അടുക്കല് പോക എന്നു പറയും; ഇപ്പോള് പ്രവാചകന് എന്നു പറയുന്നവനെ അന്നു ദര്ശകന് എന്നു പറഞ്ഞുവന്നു.--

9. (Before time in Israel when a man went to seke an aunswere of God, thus wyse he spake, Come and let vs go to the Seer: For he that is now called a prophete, was in the olde tyme called a Seer.

10. ശൌല് ഭൃത്യനോടുനല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര് ദൈവപുരുഷന് താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.

10. Then sayde Saul to his lad, wel sayd of thee: Come, let vs go. And so they wet vnto the citie where the man of God was.

11. അവര് പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള് വെള്ളംകോരുവാന് പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടുദര്ശകന് ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.

11. And as they went their way vp the hil to the citie, they met with damosels that came out to drawe water, and sayd vnto them: Is there here a Seer?

12. അവര് അവരോടുഉണ്ടു; അതാ, നിങ്ങളുടെ മുമ്പില്; വേഗം ചെല്ലുവിന് ; ഇന്നു പൂജാഗിരിയില് ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവന് ഇന്നു പട്ടണത്തില് വന്നിട്ടുണ്ടു.

12. And the maydens aunswered them, and sayd: yea, beholde he is before you, make hast nowe, for he came this day to the citie, for ther is an offring of the people this day in the hill.

13. നിങ്ങള് പട്ടണത്തില് കടന്ന ഉടനെ അവന് പൂജാഗിരിയില് ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള് അവനെ കാണേണം; അവന് യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന് ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര് ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന് ; ഇപ്പോള് അവനെ കാണാം എന്നുത്തരം പറഞ്ഞു.

13. When ye be come into the citie, ye shall finde him strayghtway yer he go vp to the hil to eate: for ye people wil not eate vntil he come, because he doth blesse the offring, and then eate they that be bydden to the feast: Nowe therfore get you vp, for this day shal ye finde him.

14. അങ്ങനെ അവര് പട്ടണത്തില് ചെന്നു; പട്ടണത്തില് കടന്നപ്പോള് ഇതാ, ശമൂവേല് പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.

14. And they went vp into the citie: And when they were come into the middes of the citie, beholde Samuel came out agaynst them, for to go vp to the hill.

15. എന്നാല് ശൌല് വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി

15. But the Lorde had tolde Samuel in his eare (a day before Saul came) saying:

16. നാളെ ഇന്നേരത്തു ബെന്യാമീന് ദേശക്കാരനായ ഒരാളെ ഞാന് നിന്റെ അടുക്കല് അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന് എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില് നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കല് എത്തിയിരിക്കകൊണ്ടു ഞാന് അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.

16. To morowe this tyme I wyll sende thee a man out of the lande of Beniamin, him shalt thou annoynt to be captaine ouer my people Israel, that he may saue my people out of ye handes of the Philistines: for I haue loked vpon my people, and their crie is come vnto me.

17. ശമൂവേല് ശൌലിനെ കണ്ടപ്പോള് യഹോവ അവനോടുഞാന് നിന്നോടു അരുളിച്ചെയ്ത ആള് ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവന് എന്നു കല്പിച്ചു.

17. When Samuel therfore sawe Saul, the Lorde aunswered him: See, this is the man whom I spake to thee of, this same shall raigne ouer my people.

18. അന്നേരം ശൌല് പടിവാതില്ക്കല് ശമൂവേലിന്റെ അടുക്കല് എത്തിദര്ശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.

18. Then went Saul to Samuel in the middle of the gate, and sayd: Tell me I pray thee where the sears house is?

19. ശമൂവേല് ശൌലിനോടുദര്ശകന് ഞാന് തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിന് ; നിങ്ങള് ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന് നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തില് ഉള്ളതൊക്കെയും പറഞ്ഞുതരാം.

19. Samuel aunswered Saul and sayd, I am the sear: Go vp before me vnto the hil, for ye shall eate with me to day, and to morowe I wil let thee go, and wil tel thee all that is in thyne heart.

20. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാല് യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേല്? നിന്റെമേലും നിന്റെ സര്വ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.

20. And as for thyne asses that were lost three dayes ago, care not for them, for they are founde: And whose shall the beawtiful thinges of Israel be? Belong they not to thee, and vnto all thy fathers house?

21. അതിന്നു ശൌല്ഞാന് യിസ്രായേല്ഗോത്രങ്ങളില് ഏറ്റവും ചെറുതായ ബെന്യാമീന് ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന് ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.

21. But Saul aunswered and sayde: Am not I the sonne of a Ieminite, of the smallest tribe of Israel? and my kinred is the lest of all the kinredes of the tribe of Beniamin? Wherfore then speakest thou so to me?

22. പിന്നെ ശമൂവേല് ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയില് കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയില് അവര്ക്കും പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര് ഏകദേശം മുപ്പതുപേര് ഉണ്ടായിരുന്നു.

22. And Samuel toke Saul and his lad, and brought them into the parler, and made the sit in the chiefest place among them that were bidden, whiche were vpon a thirtie persons.

23. ശമൂവേല് വെപ്പുകാരനോടുനിന്റെ പക്കല് വെച്ചുകൊള്ക എന്നു പറഞ്ഞു ഞാന് തന്നിട്ടുള്ള ഔഹരി കൊണ്ടുവരിക എന്നു പറഞ്ഞു.

23. And Samuel sayde vnto the cooke: Bring foorth the portion which I gaue thee, and of which I said vnto thee, kepe it with thee.

24. വെപ്പുകാരന് കൈക്കുറകും അതിന്മേല് ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പില്വെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊള്ക; ഞാന് ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേല് പറഞ്ഞു. അങ്ങനെ ശൌല് അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.

24. And the cooke toke vp the shoulder, & that which was vpon it, and set it before Saul. And Samuel sayd: Behold that which is left, put it before thee and eate: for hytherto hath it ben kept for thee, saying: Also I called the people. And so Saul dyd eate with Samuel that day.

25. അവര് പൂജാഗിരിയില്നിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവന് വീട്ടിന്റെ മുകളില് വെച്ചു ശൌലുമായി സംസാരിച്ചു.

25. And when they were come downe fro the hyghe place into the citie, Samuel communed with Saul vpon the top of the house.

26. അവര് അതികാലത്തു അരുണോദയത്തിങ്കല് എഴുന്നേറ്റു; ശമൂവേല് മുകളില്നിന്നു ശൌലിനെ വിളിച്ചുഎഴുന്നേല്ക്ക, ഞാന് നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല് എഴുന്നേറ്റു, അവര് രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.

26. And when they arose earely about the spring of the day, Samuel called Saul vpon the toppe of the house, saying: Up, that I may send thee away. And Saul arose, and they went out, both he and Samuel.

27. പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോള് ശമൂവേല് ശൌലിനോടുഭൃത്യന് മുമ്പെ കടന്നു പോകുവാന് പറക; - അവന് കടന്നുപോയി;-- ഞാന് നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു.

27. And when they were come almost out of the towne, Samuel sayde to Saul: Bid the lad go before vs (and he went before) but stande thou stil a whyle, that I may shewe thee the worde of God.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |