Genesis - ഉല്പത്തി 48 | View All

1. അനന്തരം യോസേഫിന്നുനിന്റെ അപ്പന് ദീനമായി കിടക്കുന്നു എന്നു വര്ത്തമാനം വന്നു; ഉടനെ അവന് മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു

1. After this it was tolde Ioseph: Beholde, yi father is sicke. And he toke with him his two sonnes Manasses and Ephraim.

2. നിന്റെ മകന് യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള് യിസ്രായേല് തന്നെത്താന് ഉറപ്പിച്ചു കട്ടിലിന്മേല് ഇരുന്നു.

2. Then was it tolde Iacob: beholde, yi sonne Ioseph cometh vnto ye. And Israel toke a corage vnto him, & sat vp vpo ye bed,

3. യാക്കോബ് യോസേഫിനോടു പറഞ്ഞതുസര്വ്വശക്തിയുള്ള ദൈവം കനാന് ദേശത്തിലെ ലൂസ്സില്വെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,

3. & sayde vnto Ioseph: The Allmightye God appeared vnto me at Lus in ye lade of Canaan, & blessed me,

4. എന്നോടുഞാന് നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:3-5-45

4. & saide vnto me: Beholde, I wil cause ye to growe & increase & wyll make a multitude of people of ye, & wil geue this lade vnto yi sede after ye for an euerlastinge possession.

5. മിസ്രയീമില് നിന്റെ അടുക്കല് ഞാന് വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര് ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര് എനിക്കുള്ളവരായിരിക്കട്ടെ.

5. Therfore shal now thy two sonnes Manasses & Ephraim (which were borne vnto the in Egipte, before I came hither vnto the) be myne, like as Ruben & Simeon.

6. ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര് തങ്ങളുടെ അവകാശത്തില് തങ്ങളുടെ സഹോദരന്മാരുടെ പേരിന് പ്രകാരം വിളിക്കപ്പെടട്ടെ.

6. As for those that thou begettest after the, they shal be thine owne. But these shalbe named with the names of their brethren in their inheritaunce.

7. ഞാന് പദ്ദനില്നിന്നു വരുമ്പോള്, കനാന് ദേശത്തു എഫ്രാത്തില് എത്തുവാന് അല്പം ദൂരം മാത്രമുള്ളപ്പോള് വഴിയില്വെച്ചു റാഹേല് മരിച്ചു; ഞാന് അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.

7. And wha I came out of Mesopotamia, Rachel dyed by me in the lande of Canaan, by the waye, whan there was yet but a feldes brede vnto Eprath: and I buryed her in the waye towarde Ephrath, which now is called Bethleem.

8. യിസ്രായേല് യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോള്ഇവര് ആരെന്നു ചോദിച്ചു.

8. And Israel loked vpon Iosephs sonnes, & sayde: What are these?

9. ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര് എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല് കൊണ്ടുവരിക; ഞാന് അവരെ അനുഗ്രഹിക്കും എന്നു അവന് പറഞ്ഞു.

9. Ioseph answered: They are my sonnes, which God hath geuen me here. He sayde: Brynge the hither to me, yt I maye blesse the.

10. എന്നാല് യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന് വഹിയാതിരുന്നു; അവരെ അടുക്കല് കൊണ്ടുചെന്നപ്പോള് അവന് അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.

10. (For Israels eyes were heuy for age, & he coude not well se.) And he brought the vnto him. So he kyssed them, & enbraced the,

11. യിസ്രായേല് യോസേഫിനോടുനിന്റെ മുഖം കാണുമെന്നു ഞാന് വിചാരിച്ചിരുന്നില്ല; എന്നാല് നിന്റെ സന്തതിയെയും കാണ്മാന് ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.

11. & saide vnto Ioseph: Beholde, I haue sene yi face, which I thought not: & lo, God hath caused me to se yi sede also.

12. യോസേഫ് അവരെ അവന്റെ മുഴങ്കാലുകള്ക്കിടയില് നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.

12. And Ioseph toke them from his lappe, and they fell downe to the grounde vpon their face.

13. പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈകൂ നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈകൂ നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കല് കൊണ്ടുചെന്നു.

13. Then Ioseph toke them both, Ephraim in his right hande towarde Israels left hade, and Manasses in his left hande towarde Israels right hade, & brought the vnto him.

14. യിസ്രായേല് വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.

14. But Israel stretched out his right hande, & layed it vpo ye heade of Ephraim ye yogest & his left hande vpo Manasses heade, & did so wyttingly wt his handes, for Manasses was ye firstborne.

15. പിന്നെ അവന് യോസേഫിനെ അനുഗ്രഹിച്ചുഎന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന് ജനിച്ച നാള്മുതല് ഇന്നുവരെയും എന്നെ പുലര്ത്തിയിരിക്കുന്ന ദൈവം,
എബ്രായർ 11:21

15. And he blessed Ioseph, & saide: The God before who my fathers Abraha & Isaac haue walked: ye God yt hath fed me my lyfe longe vnto this daye:

16. എന്നെ സകലദോഷങ്ങളില്നിന്നും വിടുവിച്ച ദൂതന് ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില് നിലനിലക്കുമാറാകട്ടെ; അവര് ഭൂമിയില് കൂട്ടമായി വര്ദ്ധിക്കട്ടെ എന്നു പറഞ്ഞു.
എബ്രായർ 11:21

16. the angell which hath delyuered me fro all euell, blesse these laddes, yt they maye be called after my name, & after ye name of my fathers Abraha & Isaac, yt they maye growe & multiplye vpon earth.

17. അപ്പന് വലങ്കൈ എഫ്രയീമിന്റെ തലയില്വെച്ചു എന്നു യോസേഫ് കണ്ടപ്പോള് അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്നിന്നു മനശ്ശെയുടെ തലയില് മാറ്റിവെപ്പാന് പിടിച്ചു.

17. But wha Ioseph sawe yt his father layed ye right hade vpo Ephraims heade, it displeased him, & he lift vp his fathers hande, to remoue it fro Ephraims heade vnto ye heade of Manasses,

18. യോസേഫ് അപ്പനോടുഅങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന് ; ഇവന്റെ തലയില് വലങ്കൈ വെക്കേണം എന്നു പറഞ്ഞു.

18. & sayde vnto him: Not so my father, this is ye firstborne, laye yi right hade vpo his heade.

19. എന്നാല് അവന്റെ അപ്പന് സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്ദ്ധിക്കും; എങ്കിലും അനുജന് അവനെക്കാള് അധികം വര്ദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.

19. Neuertheles his father wolde not, & saide: I knowe it well my sonne, I knowe it well, this shall be a people also, & shalbe greate: but his yonger brother shal be greater the he, & his sede shal be full of people.

20. അങ്ങനെ അവന് അന്നു അവരെ അനുഗ്രഹിച്ചുദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര് നിന്റെ പേര് ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.

20. So he blessed them the same daye & saide: In ye shal Israel blesse, so yt it shal be sayde: God set the as Ephraim & Manasses. And so he set Ephraim aboue Manasses.

21. യോസേഫിനോടു യിസ്രായേല് പറഞ്ഞതുഇതാ, ഞാന് മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.

21. And Israel saide vnto Ioseph: Beholde, I dye, & God shall be wt you, & brynge you agayne in to ye lande of youre fathers.

22. എന്റെ വാളും വില്ലുംകൊണ്ടു ഞാന് അമോര്യ്യരുടെ കയ്യില് നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാന് നിന്റെ സഹോദരന്മാരുടെ ഔഹരിയില് കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
യോഹന്നാൻ 4:5

22. I haue geuen the a pece of londe, without ye brethren, which I gat with my swerde and my bowe out of the hande of the Amorites.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |