2 Samuel - 2 ശമൂവേൽ 8 | View All

1. അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്നിന്നു കരസ്ഥമാക്കി.

1. And it fortuned after this, yt Dauid smote ye Philistynes, and discomfited them, and toke the brydell of bondage out of the Philistynes hande.

2. അവന് മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന് രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന് ഒരു ചരടുമായി അവന് അളന്നു. അങ്ങനെ മോവാബ്യര് ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.

2. He smote the Moabites also to the grounde, so that he broughte two partes of them to death, and let one parte lyue. Thus the Moabites were subdued vnto Dauid, so yt they broughte him giftes.

3. രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര് നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന് പോയപ്പോള് ദാവീദ് അവനെ തോല്പിച്ചു.

3. Dauid smote Hadad Eser also the sonne of Rehob kynge of Zoba, whan he wete to fetch his power agayne at ye water Euphrates.

4. അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില് നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

4. And of them toke Dauid a thousande & seuen hundreth horsmen, and twenty thousande fote men, and lamed all the charettes, saue an hundreth which he kepte behynde.

5. സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന് ദമ്മേശെക്കിനോടു ചേര്ന്ന അരാമ്യര് വന്നപ്പോള് ദാവീദ് അരാമ്യരില് ഇരുപത്തീരായിരംപേരെ സംഹരിച്ചു.

5. But the Siryans came from Damascon to helpe Hadad Eser kynge of Zoba. And Dauid smote two and twentye thousande men of the Syrians,

6. പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്ന്ന അരാമില് കാവല്പട്ടാളങ്ങളെ പാര്പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

6. and layed people vnto Damascus in Syria. Thus was Syria subdued vnto Dauid, so that they broughte him giftes: for ye LORDE helped Dauid whither so euer he wente.

7. ഹദദേസെരിന്റെ ഭൃധത്യന്മാര്ക്കും ഉണ്ടായിരുന്ന പൊന് പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

7. And Dauid toke ye shyldes of golde, which Hadad Esers seruauntes had, and broughte them to Ierusalem.

8. ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്നിന്നും ബെരോതായില്നിന്നും ദാവീദ്രാജാവു അനവധി താമ്രവും കൊണ്ടുവന്നു.

8. But from Bethah & Berothai ye cities of Hadad Eser toke Dauid very moch brasse.

9. ദാവീദ് ഹദദേസെരിന്റെ സര്വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്

9. Whan Thoi the kynge of Hemath herde, that Dauid had smytten all the power of Hadad Eser,

10. ദാവീദ്രാജാവിനോടു കുശലം ചോദിപ്പാനും അവന് ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന് യോരാമിനെ രാജാവിന്റെ അടുക്കല് അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.

10. he sent his sonne Ioram vnto Dauid to salute him frendly, & to blesse him, because he had foughten with Adad Eser and smytten him (for Thoi had warre with Hadad Eser) and had Iewels with him of syluer, of golde, and of brasse:

11. ദാവീദ്രാജാവു ഇവയെ അരാമ്യര്, മോവാബ്യര്, അമ്മോന്യര്, ഫെലിസ്ത്യര്, അമാലേക്യര് എന്നിങ്ങനെ താന് കീഴടക്കിയ സകല ജാതികളുടെയും പക്കല്നിന്നും

11. which kynge Dauid halowed also vnto ye LORDE, with the syluer and golde which he sanctified vnto the LORDE from all the Heythe, whom he subdued,

12. രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയില്നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

12. from Siria, fro Moab, from the childre of Ammon, from the Philistynes, fro Amalek, from the spoyle of Hadad Eser ye sonne of Rehob kynge of Zoba.

13. പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള് തനിക്കു കീര്ത്തി സമ്പാദിച്ചു.

13. Dauid gat him selfe a name also whan he came, and smote eightene thousande of ye Sirians in ye Salt valley.

14. അവന് എദോമില് കാവല്പട്ടാളങ്ങളെ ആക്കി; എദോമില് എല്ലാടത്തും അവന് കാവല്പട്ടാളങ്ങളെ പാര്പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

14. And he layed people in all Edomea, and all Edem was subdued vnto Dauid: for the LORDE helped Dauid, whither so euer he wente.

15. ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.

15. Thus was Dauid kynge ouer all Israel. And he executed iudgmente and righteousnes vnto all ye people.

16. സെരൂയയുടെ മകന് യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന് യെഹോശാഫാത് മന്ത്രിയും ആയിരുന്നു.

16. Ioab ye sonne of Zeru Ia was captayne ouer the hoost. Iosaphat the sonne of Ahilud was Chaunceler.

17. അഹീതൂബിന്റെ മകന് സാദോക്കും അബ്യാഥാരിന്റെ മകന് അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.

17. Zadok the sonne of Achitob, & Ahimelech the sonne of Abiathar were prestes. Seraia was Scrybe.

18. യഹോയാദയുടെ മകന് ബെനായാവു ക്രേത്യര്ക്കും പ്ളേത്യര്ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.

18. Benaia the sonne of Ioiada was ouer ye Chrethians & Plethians. And the sonnes of Dauid were prestes.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |