1 Kings - 1 രാജാക്കന്മാർ 12 | View All

1. രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമില് വന്നിരുന്നതുകൊണ്ടു അവനും ശെഖേമില് ചെന്നു.

1. Rehoboam went to Shechem where everyone was waiting to crown him king.

2. നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമില് അതു കേട്ടാറെ ശലോമോന് രാജാവിന്റെ സന്നിധിയില്നിന്നു യൊരോബെയാം മിസ്രയീമില് ഔടിപ്പോയി അവിടെ പാര്ത്തിരിക്കുമ്പോള്

2. Jeroboam son of Nebat heard what was happening, and he stayed in Egypt, where he had gone to hide from Solomon.

3. അവര് ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേല്സഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു

3. But the people from the northern tribes of Israel sent for him. Then together they went to Rehoboam and said,

4. നിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെമേല് വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവന് ഞങ്ങളുടെമേല് വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല് ഞങ്ങള് നിന്നെ സേവിക്കാം എന്നു പറഞ്ഞു.

4. 'Your father Solomon forced us to work very hard. But if you make our work easier, we will serve you and do whatever you ask.'

5. അവന് അവരോടുനിങ്ങള് പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല് വരുവിന് എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.

5. Give me three days to think about it,' Rehoboam replied, 'then come back for my answer.' So the people left.

6. രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയില് നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള് എന്താലോചന പറയുന്നു എന്നു ചോദിച്ചു.

6. Rehoboam went to some leaders who had been his father's senior officials, and he asked them, 'What should I tell these people?'

7. അതിന്നു അവര് അവനോടുനീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാല് അവര് എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

7. They answered, 'If you want them to serve and obey you, then you should do what they ask today. Tell them you will make their work easier.'

8. എന്നാല് വൃദ്ധന്മാര് തന്നോടു പറഞ്ഞ ആലോചന അവന് ത്യജിച്ചു, തന്നോടുകൂടെ വളര്ന്നവരായി തന്റെ മുമ്പില് നിലക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു

8. But Rehoboam refused their advice and went to the younger men who had grown up with him and were now his officials.

9. നിന്റെ അപ്പന് ഞങ്ങളുടെ മേല് വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള് എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.

9. He asked, 'What do you think I should say to these people who asked me to make their work easier?'

10. അവനോടുകൂടെ വളര്ന്നിരുന്ന യൌവ്വനക്കാര് അവനോടുനിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെമേല് വെച്ചു; നീ അതു ഞങ്ങള്ക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടുഎന്റെ ചെറുവിരല് എന്റെ അപ്പന്റെ അരയെക്കാള് വണ്ണമുള്ളതായിരിക്കും.

10. His younger advisors said: Here's what we think you should say to them: 'Compared to me, my father was weak.

11. എന്റെ അപ്പന് നിങ്ങളുടെമേല് ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന് നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

11. He made you work hard, but I'll make you work even harder. He punished you with whips, but I'll use whips with pieces of sharp metal!'

12. മൂന്നാം ദിവസം എന്റെ അടുക്കല് വീണ്ടും വരുവിന് എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല് ചെന്നു.

12. Three days later, Jeroboam and the others came back.

13. എന്നാല് രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര് തന്നോടു പറഞ്ഞ ആലോചനയെ അവന് ത്യജിച്ചു.

13. Rehoboam ignored the advice of the older advisors.

14. യൌവ്വനക്കാരുടെ ആലോചനപോലെ അവരോടുഎന്റെ അപ്പന് ഭാരമുള്ള നുകം നിങ്ങളുടെമേല് വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.

14. He spoke bluntly and told them exactly what his own advisors had suggested: 'My father made you work hard, but I'll make you work even harder. He punished you with whips, but I'll use whips with pieces of sharp metal!'

15. ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല് സംഭവിച്ചു.

15. When the people realized that Rehoboam would not listen to them, they shouted: 'We don't have to be loyal to David's family. We can do what we want. Come on, people of Israel, let's go home! Rehoboam can rule his own people.' Adoniram was in charge of the forced labor, and Rehoboam sent him to talk to the people. But they stoned him to death. Then Rehoboam ran to his chariot and hurried back to Jerusalem. So the people from the northern tribes of Israel went home, leaving Rehoboam to rule only the people from the towns in Judah. Ever since that day, the people of Israel have opposed David's family in Judah. All of this happened just as the LORD's prophet Ahijah had told Jeroboam.

16. രാജാവു തങ്ങളുടെ അപേക്ഷ കേള്ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള് ജനം രാജാവിനോടുദാവീദിങ്കല് ഞങ്ങള്ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല് ഞങ്ങള്ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്വിന് ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്ക എന്നുത്തരം പറഞ്ഞു, യിസ്രായേല് തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.

16. (SEE 12:15)

17. യെഹൂദാനഗരങ്ങളില് പാര്ത്തിരുന്ന യിസ്രായേല്യര്ക്കോ രെഹബെയാം രാജാവായ്തീര്ന്നു.

17. (SEE 12:15)

18. പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേല്വിചാരകനായ അദോരാമിനെ അയച്ചു; എന്നാല് യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തില് രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോന്നു.

18. (SEE 12:15)

19. ഇങ്ങനെ യിസ്രായേല് ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നിലക്കുന്നു.

19. (SEE 12:15)

20. യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോള് അവര് ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേര്ന്നില്ല.

20. When the Israelites heard that Jeroboam was back, they called everyone together. Then they sent for Jeroboam and made him king of Israel. Only the people from the tribe of Judah remained loyal to David's family.

21. രെഹബെയാം യെരൂശലേമില് വന്നശേഷം യിസ്രായേല്ഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവന് യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.

21. After Rehoboam returned to Jerusalem, he decided to attack Israel and take control of the whole country. So he called together one hundred eighty thousand soldiers from the tribes of Judah and Benjamin.

22. എന്നാല് ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്

22. Meanwhile, God told Shemaiah the prophet

23. നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങള് പുറപ്പെടരുതു;

23. to give Rehoboam and everyone from Judah and Benjamin this warning:

24. നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്മക്കളോടു യുദ്ധം ചെയ്കയുമരുതു; ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന് ; ഈ കാര്യം എന്റെ ഹിതത്താല് ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര് യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.

24. 'Don't go to war against the people from Israel--they are your relatives. Go home! I am the LORD, and I made these things happen.' Rehoboam and his army obeyed the LORD and went home.

25. അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടില് ശെഖേം പണിതു അവിടെ പാര്ത്തു. അവന് അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.

25. Jeroboam rebuilt Shechem in Ephraim and made it a stronger town, then he moved there. He also fortified the town of Penuel.

26. എന്നാല് യൊരോബെയാം തന്റെ മനസ്സില്രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;

26. One day, Jeroboam started thinking, 'Everyone in Israel still goes to the temple in Jerusalem to offer sacrifices to the LORD. What if they become loyal to David's family again? They will kill me and accept Rehoboam as their king.'

27. ഈ ജനം യെരൂശലേമില് യഹോവയുടെ ആലയത്തില് യാഗം കഴിപ്പാന് ചെന്നാല് ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര് എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.

27. (SEE 12:26)

28. ആകയാല് രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളകൂട്ടിയെ ഉണ്ടാക്കി; നിങ്ങള് യെരൂശലേമില് പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.

28. Jeroboam asked for advice and then made two gold statues of calves. He showed them to the people and said, 'Listen everyone! You won't have to go to Jerusalem to worship anymore. Here are your gods who rescued you from Egypt.'

29. അവന് ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.

29. Then he put one of the gold calves in the town of Bethel. He put the other one in the town of Dan, and the crowd walked out in front as the calf was taken there. What Jeroboam did was a terrible sin.

30. ഈ കാര്യം പാപഹേതുവായിത്തീര്ന്നു; ജനം ഒന്നിന്റെ മുമ്പില് നമസ്കരിപ്പാന് ദാന് വരെ ചെന്നു.

30. (SEE 12:29)

31. അവന് പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്വ്വജനത്തില്നിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.

31. Jeroboam built small places of worship at the shrines and appointed men who were not from the tribe of Levi to serve as priests.

32. യെഹൂദയില് ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കല് ചെന്നു; താന് ഉണ്ടാക്കിയ കാളകൂട്ടികള്ക്കു യാഗം കഴിക്കേണ്ടതിന്നു അവന് ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താന് നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന് ബേഥേലില് ആക്കി.

32. He also decided to start a new festival for the Israelites on the fifteenth day of the eighth month, just like the one in Judah. On that day, Jeroboam went to Bethel and offered sacrifices on the altar to the gold calf he had put there. Then he assigned the priests their duties.

33. അവന് സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താന് ബേഥേലില് ഉണ്ടാക്കിയ യാഗപീഠത്തിങ്കല് ചെന്നു യിസ്രായേല്മക്കള്ക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.

33. (SEE 12:32)



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |