Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മില് യുദ്ധം കൂടാതെ പാര്ത്തു.
1. There was peace between Israel and Syria for the next two years,
2. മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്രാജാവിന്റെ അടുക്കല് ചെന്നു.
2. but in the third year King Jehoshaphat of Judah went to see King Ahab of Israel.
3. യിസ്രായേല്രാജാവു തന്റെ ഭൃത്യന്മാരോടുഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള് അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യില് നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
3. Ahab asked his officials, 'Why is it that we have not done anything to get back Ramoth in Gilead from the king of Syria? It belongs to us!'
4. അവന് യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തില് യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേല്രാജാവിനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
4. And Ahab asked Jehoshaphat, 'Will you go with me to attack Ramoth?' 'I am ready when you are,' Jehoshaphat answered, 'and so are my soldiers and my cavalry.
5. എന്നാല് യെഹോശാഫാത്ത് യിസ്രായേല്രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
5. But first let's consult the LORD.'
6. അങ്ങനെ യിസ്രായേല്രാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടുഞാന് ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര് പുറപ്പെടുക; കര്ത്താവു അതു രാജാവിന്റെ കയ്യില് ഏല്പിക്കും എന്നു പറഞ്ഞു.
6. So Ahab called in the prophets, about four hundred of them, and asked them, 'Should I go and attack Ramoth, or not?' 'Attack it,' they answered. 'The Lord will give you victory.'
7. എന്നാല് യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
7. But Jehoshaphat asked, 'Isn't there another prophet through whom we can consult the LORD?'
8. അതിന്നു യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന് തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന് ഉണ്ടു. എന്നാല് അവന് എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
8. Ahab answered, 'There is one more, Micaiah son of Imlah. But I hate him because he never prophesies anything good for me; it's always something bad.' 'You shouldn't say that!' Jehoshaphat replied.
9. അങ്ങനെ യിസ്രായേല്രാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തില് കൂട്ടിക്കൊണ്ടുവരുവാന് കല്പിച്ചു.
9. Then Ahab called in a court official and told him to go and get Micaiah at once.
10. യിസ്രായേല് രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതില് പ്രവേശനത്തിങ്കല് ഒരു വിശാലസ്ഥലത്തു സിംഹാസനത്തില് ഇരുന്നു; പ്രവാചകന്മാര് ഒക്കെയും അവരുടെ സന്നിധിയില് പ്രവചിച്ചുകൊണ്ടിരുന്നു.
10. The two kings, dressed in their royal robes, were sitting on their thrones at the threshing place just outside the gate of Samaria, and all the prophets were prophesying in front of them.
11. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കിഇവകൊണ്ടു നീ അരാമ്യരെ അവര് ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
11. One of them, Zedekiah son of Chenaanah, made iron horns and said to Ahab, 'This is what the LORD says: 'With these you will fight the Syrians and totally defeat them.' '
12. പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില് ഏല്പിക്കും എന്നു പറഞ്ഞു.
12. All the other prophets said the same thing. 'March against Ramoth and you will win,' they said. 'The LORD will give you victory.'
13. മീഖായാവെ വിളിപ്പാന് പോയ ദൂതന് അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള് ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില് ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
13. Meanwhile, the official who had gone to get Micaiah said to him, 'All the other prophets have prophesied success for the king, and you had better do the same.'
14. അതിന്നു മീഖായാവുയഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാന് പ്രസ്താവിക്കും എന്നു പറഞ്ഞു.
14. But Micaiah answered, 'By the living LORD I promise that I will say what he tells me to!'
15. അവന് രാജാവിന്റെ അടുക്കല് വന്നപ്പോള് രാജാവു അവനോടുമീഖായാവേ, ഞങ്ങള് ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന് പുറപ്പെടുവിന് ; നിങ്ങള് കൃതാര്ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില് ഏല്പിക്കും എന്നു പറഞ്ഞു.
15. When he appeared before King Ahab, the king asked him, 'Micaiah, should King Jehoshaphat and I go and attack Ramoth, or not?' 'Attack!' Micaiah answered. 'Of course you'll win. The LORD will give you victory.'
16. രാജാവു അവനോടുനീ യഹോവയുടെ നാമത്തില് സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന് നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
16. But Ahab replied, 'When you speak to me in the name of the LORD, tell the truth! How many times do I have to tell you that?'
17. അതിന്നു അവന് ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേല് ഒക്കെയും പര്വ്വതങ്ങളില് ചിതറിയിരിക്കുന്നതു ഞാന് കണ്ടു; അപ്പോള് യഹോവഇവര്ക്കും നാഥനില്ല; അവര് ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.മത്തായി 9:36, മർക്കൊസ് 6:34
17. Micaiah answered, 'I can see the army of Israel scattered over the hills like sheep without a shepherd. And the LORD said, 'These men have no leader; let them go home in peace.' '
18. അപ്പോള് യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുഇവന് എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാന് നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
18. Ahab said to Jehoshaphat, 'Didn't I tell you that he never prophesies anything good for me? It's always something bad!'
19. അതിന്നു അവന് പറഞ്ഞതുഎന്നാല് നീ യഹോവയുടെ വചനം കേള്ക്കയഹോവ തന്റെ സിംഹാസനത്തില് ഇരിക്കുന്നതും സ്വര്ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കല് വലത്തും ഇടത്തും നിലക്കുന്നതും ഞാന് കണ്ടു.വെളിപ്പാടു വെളിപാട് 4:2, വെളിപ്പാടു വെളിപാട് 4:9-10, വെളിപ്പാടു വെളിപാട് 5:1-7-13, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 7:10, വെളിപ്പാടു വെളിപാട് 7:15, വെളിപ്പാടു വെളിപാട് 19:4, വെളിപ്പാടു വെളിപാട് 21:5
19. Micaiah went on: 'Now listen to what the LORD says! I saw the LORD sitting on his throne in heaven, with all his angels standing beside him.
20. ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര് വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന് ഇങ്ങനെയും ഒരുത്തന് അങ്ങനെയും പറഞ്ഞു.
20. The LORD asked, 'Who will deceive Ahab so that he will go and be killed at Ramoth?' Some of the angels said one thing, and others said something else,
21. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില് നിന്നുഞാന് അവനെ വശീകരിക്കും എന്നു പറഞ്ഞു.
21. until a spirit stepped forward, approached the LORD, and said, 'I will deceive him.'
22. ഏതിനാല് എന്നു യഹോവ ചോദിച്ചതിന്നു അവന് ഞാന് പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില് ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന് കല്പിച്ചു.
22. 'How?' the LORD asked. The spirit replied, 'I will go and make all of Ahab's prophets tell lies.' The LORD said, 'Go and deceive him. You will succeed.' '
23. ആകയാല് ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായില് കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
23. And Micaiah concluded: 'This is what has happened. The LORD has made these prophets of yours lie to you. But he himself has decreed that you will meet with disaster!'
24. അപ്പോള് കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചുനിന്നോടു അരുളിച്ചെയ്വാന് യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
24. Then the prophet Zedekiah went up to Micaiah, slapped his face, and asked, 'Since when did the LORD's spirit leave me and speak to you?'
25. അതിന്നു മീഖായാവുനീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില് നീ കാണും എന്നു പറഞ്ഞു.
25. You will find out when you go into some back room to hide,' Micaiah replied.
26. അപ്പോള് യിസ്രായേല്രാജാവു പറഞ്ഞതുമീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല് കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തില് ആക്കി,എബ്രായർ 11:36
26. Then King Ahab ordered one of his officers, 'Arrest Micaiah and take him to Amon, the governor of the city, and to Prince Joash.
27. ഞാന് സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.എബ്രായർ 11:36
27. Tell them to throw him in prison and to put him on bread and water until I return safely.'
28. അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില് യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്വിന് എന്നും അവന് പറഞ്ഞു.
28. 'If you return safely,' Micaiah exclaimed, 'then the LORD has not spoken through me!' And he added, 'Listen, everyone, to what I have said!'
29. അങ്ങനെ യിസ്രായേല്രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
29. Then King Ahab of Israel and King Jehoshaphat of Judah went to attack the city of Ramoth in Gilead.
30. യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുഞാന് വേഷംമാറി പടയില് കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്രാജാവു വോഷംമാറി പടയില് കടന്നു.
30. Ahab said to Jehoshaphat, 'As we go into battle, I will disguise myself, but you wear your royal garments.' So the king of Israel went into battle in disguise.
31. എന്നാല് അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടുനിങ്ങള് യിസ്രായേല് രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
31. The king of Syria had ordered his thirty-two chariot commanders to attack no one else except the king of Israel.
32. ആകയാല് രഥനായകന്മാര് യെഹോശാഥാത്തിനെ കണ്ടപ്പോള്ഇവന് തന്നേ യിസ്രായേല്രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന് തിരിഞ്ഞു. എന്നാല് യെഹോശാഫാത്ത് നിലവിളിച്ചു.
32. So when they saw King Jehoshaphat, they all thought that he was the king of Israel, and they turned to attack him. But when he cried out,
33. അവന് യിസ്രായേല്രാജവല്ല എന്നു രഥനായകന്മാര് കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
33. they realized that he was not the king of Israel, and they stopped their attack.
34. എന്നാല് ഒരുത്തന് യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന് തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില് നിന്നു കൊണ്ടുപോക; ഞാന് കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
34. By chance, however, a Syrian soldier shot an arrow which struck King Ahab between the joints of his armor. 'I'm wounded!' he cried out to his chariot driver. 'Turn around and pull out of the battle!'
35. അന്നു പട കഠിനമായി തീര്ന്നതുകൊണ്ടു രാജാവു അരാമ്യര്ക്കും എതിരെ രഥത്തില് നിവിര്ന്നുനിന്നു; സന്ധ്യാസമയത്തു അവന് മരിച്ചുപോയി. മുറിവില്നിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
35. While the battle raged on, King Ahab remained propped up in his chariot, facing the Syrians. The blood from his wound ran down and covered the bottom of the chariot, and at evening he died.
36. സൂര്യന് അസ്തമിക്കുമ്പോള് ഔരോരുത്തന് താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തില് ഒരു പരസ്യം പുറപ്പെട്ടു.
36. Near sunset the order went out through the Israelite ranks: 'Each of you go back to your own country and city!'
37. അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവര് രാജാവിനെ ശമര്യയില് അടക്കം ചെയ്തു.
37. So died King Ahab. His body was taken to Samaria and buried.
38. രഥം ശമര്യയിലെ കുളത്തില് കഴുകിയപ്പോള് യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള് അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
38. His chariot was cleaned up at the pool of Samaria, where dogs licked up his blood and prostitutes washed themselves, as the LORD had said would happen.
39. ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന് ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന് പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.
39. Everything else that King Ahab did, including an account of his palace decorated with ivory and of all the cities he built, is recorded in The History of the Kings of Israel.
40. ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
40. At his death his son Ahaziah succeeded him as king.
41. ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേല്രാജാവായ ആഹാബിന്റെ നാലാം ആണ്ടില് യെഹൂദയില് രാജാവായി.
41. In the fourth year of the reign of King Ahab of Israel, Jehoshaphat son of Asa became king of Judah
42. യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോള് അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവന് ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേര്; അവള് ശില്ഹിയുടെ മകള് ആയിരുന്നു.
42. at the age of thirty-five, and he ruled in Jerusalem for twenty-five years. His mother was Azubah, the daughter of Shilhi.
43. അവന് തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികള്ക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളില് യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
43. Like his father Asa before him, he did what was right in the sight of the LORD; but the places of worship were not destroyed, and the people continued to offer sacrifices and burn incense there.
44. യെഹോശാഫാത്ത് യിസ്രായേല്രാജാവിനോടു സഖ്യത ചെയ്തു.
44. Jehoshaphat made peace with the king of Israel.
45. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന് ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.
45. Everything else that Jehoshaphat did, all his bravery and his battles, are recorded in The History of the Kings of Judah.
46. തന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവന് ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
46. He got rid of all the male and female prostitutes serving at the pagan altars who were still left from the days of his father Asa.
47. ആ കാലത്തു എദോമില് രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
47. The land of Edom had no king; it was ruled by a deputy appointed by the king of Judah.
48. ഔഫീരില് പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല് കപ്പലുകള് എസ്യോന് -ഗേബരല്വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന് കഴിഞ്ഞില്ല.
48. King Jehoshaphat had ocean-going ships built to sail to the land of Ophir for gold; but they were wrecked at Eziongeber and never sailed.
49. അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടുഎന്റെ ദാസന്മാര് നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളില് പോരട്ടെ എന്നു പറഞ്ഞു. എന്നാല് യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.
49. Then King Ahaziah of Israel offered to let his men sail with Jehoshaphat's men, but Jehoshaphat refused the offer.
50. യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
50. Jehoshaphat died and was buried in the royal tombs in David's City, and his son Jehoram succeeded him as king.
51. ആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടില് ശമര്യയില് യിസ്രായേലിന്നു രാജാവായി; യിസ്രായേലില് രണ്ടു സംവത്സരം വാണു.
51. In the seventeenth year of the reign of King Jehoshaphat of Judah, Ahaziah son of Ahab became king of Israel, and he ruled in Samaria for two years.
52. അവന് തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
52. He sinned against the LORD, following the wicked example of his father Ahab, his mother Jezebel, and King Jeroboam, who had led Israel into sin.
53. അവന് ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പന് ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
53. He worshiped and served Baal, and like his father before him, he aroused the anger of the LORD, the God of Israel.