1 Chronicles - 1 ദിനവൃത്താന്തം 21 | View All

1. അനന്തരം സാത്താന് യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന് ദാവീദിന്നു തോന്നിച്ചു.

1. The Adversary now rose up against Isra'el and incited David to take a census of Isra'el.

2. ദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടുംനിങ്ങള് ചെന്നു ബേര്-ശേബമുതല് ദാന് വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന് അറിയേണ്ടതിന്നു കൊണ്ടുവരുവിന് എന്നു പറഞ്ഞു.

2. David said to Yo'av and the leaders of the people, 'Go, take a census of Isra'el from Be'er-Sheva to Dan; then report to me, so that I can know how many of them there are.'

3. അതിന്നു യോവാബ്യഹോവ തന്റെ ജനത്തെ ഉള്ളതില് നൂറിരട്ടിയായി വര്ദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവര് ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനന് ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.

3. Yo'av said, 'May ADONAI make his people a hundred times as many as they are now! But, my lord the king, aren't they all my lord's servants in any case? Why does my lord the king require this? Why should he bring guilt upon Isra'el?'

4. എന്നാല് യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.

4. Nevertheless, the king's word prevailed against Yo'av. So Yo'av left and went through all Isra'el, after which he came to Yerushalayim.

5. യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തുയിസ്രായേലില് ആയുധപാണികള് എല്ലാംകൂടി പതിനൊന്നുലക്ഷംപേര്. യെഹൂദയില് ആയുധപാണികള് നാലുലക്ഷത്തെഴുപതിനായിരം പേര്.

5. Yo'av reported the results of the census to David: in Isra'el were 1,100,000 men who could handle a sword, while Y'hudah had 470,000 men who could handle a sword.

6. എന്നാല് രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവന് ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തില് എണ്ണിയില്ല.

6. But he didn't count Levi and Binyamin among them, because the king's order was hateful to Yo'av.

7. ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവന് യിസ്രായേലിനെ ബാധിച്ചു.

7. God was displeased with this and therefore punished Isra'el.

8. അപ്പോള് ദാവീദ് ദൈവത്തോടുഈ കാര്യം ചെയ്തതിനാല് ഞാന് മഹാപാപം ചെയ്തിരിക്കുന്നുഎന്നാല് അടിയന്റെ അകൃത്യം ക്ഷമിക്കേണമേഞാന് വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.

8. David said to God, 'I have greatly sinned by doing this. But now, please! Put aside your servant's sin, for I have done a very foolish thing.'

9. യഹോവ ദാവീദിന്റെ ദര്ശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാല്

9. ADONAI spoke to Gad, David's seer:

10. നീ ചെന്നു ദാവീദിനോടുഞാന് മൂന്നു കാര്യം നിന്റെ മുമ്പില് വെക്കുന്നു; അവയില് ഒന്നു തിരഞ്ഞെടുത്തുകൊള്ക; അതു ഞാന് നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

10. 'Go and tell David that ADONAI says, 'I am offering you a choice of three punishments: choose one of them, and I will execute it against you.''

11. അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കല് ചെന്നു അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

11. Gad came to David and said to him, 'Take your choice:

12. മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള് നിന്നെ തുടര്ന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല് നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്ദേശത്തൊക്കെയും യഹോവയുടെ ദൂതന് സംഹാരം ചെയ്കയോ ഇവയില് ഒന്നു തിരഞ്ഞെടുത്തുകൊള്ക. എന്നെ അയച്ചവനോടു ഞാന് എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.

12. three years of famine; or three months of being swept away by your enemies, while your enemies' sword overwhelms you; or three days of ADONAI's sword- plague in the land, with the angel of ADONAI destroying everywhere in Isra'el's territory. Now think about what answer I should give to the one who sent me.'

13. ദാവീദ് ഗാദിനോടുഞാന് വലിയ വിഷമത്തിലായിരിക്കുന്നു; ഞാന് ഇപ്പോള് യഹോവയുടെ കയ്യില് തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില് ഞാന് വീഴരുതേ എന്നു പറഞ്ഞു.

13. David said to Gad, 'This is very hard for me. Let me fall into the hand of ADONAI, because his mercies are very great, rather than have me fall into the hand of man.'

14. അങ്ങനെ യഹോവ ഇസ്രായേലില് മഹാമാരി അയച്ചു; യിസ്രായേലില് എഴുപതിനായിരംപേര് വീണുപോയി.

14. So ADONAI sent a plague on Isra'el; 70,000 of the people of Isra'el died.

15. ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന് നശിപ്പിപ്പാന് ഭാവിക്കുമ്പോള് യഹോവ കണ്ടു ആ അനര്ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന് വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന് യെബൂസ്യനായ ഒര്ന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.

15. God also sent an angel to destroy Yerushalayim, but when he was about to carry out the destruction, ADONAI saw it and changed his mind about causing such distress; so he said to the destroying angel, 'Enough! Now withdraw your hand.' The angel of ADONAI was standing at the threshing-floor of Ornan the Y'vusi.

16. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന് വാള് ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.

16. David raised his eyes and saw the angel of ADONAI standing between the earth and the sky, and in his hand was a drawn sword stretched out over Yerushalayim. Then David and the leaders, wearing sackcloth, fell on their faces.

17. ദാവീദ് ദൈവത്തോടുജനത്തെ എണ്ണുവാന് പറഞ്ഞവന് ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന് ആകുന്നു; ഈ ആടുകള് എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേല് അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.

17. David said to God, 'Wasn't it I who ordered the census of the people? Yes, I am the one who has sinned and done something very wicked. But these sheep, what have they done? Please! Let your hand be against me and my father's family, but not against your people, striking them with this plague!'

18. അപ്പോള് യഹോവയുടെ ദൂതന് ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്ന്നാന്റെ കളത്തില് യഹോവേക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന് കല്പിച്ചു.

18. Then the angel of ADONAI ordered Gad to tell David to go and set up an altar to ADONAI on the threshing-floor of Ornan the Y'vusi.

19. യഹോവയുടെ നാമത്തില് ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.

19. David went up at Gad's word, spoken in ADONAI's name.

20. ഒര്ന്നാന് തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്ന്നാന് കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.

20. Ornan turned back and saw the angel, and his four sons who were with him hid themselves. As Ornan was threshing wheat,

21. ദാവീദ് ഒര്ന്നാന്റെ അടുക്കല് വന്നപ്പോള് ഒര്ന്നാന് നോക്കി ദാവീദിനെ കണ്ടു കളത്തില്നിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പില് സാഷ്ടാംഗം വീണു നമസ്കരിച്ചു.

21. David approached Ornan. When Ornan looked and saw David, he went out from the threshing-floor and prostrated himself before David with his face to the ground.

22. ദാവീദ് ഒര്ന്നാനോടുഈ കളത്തിന്റെ സ്ഥലത്തു ഞാന് യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.

22. Then David said to Ornan, 'Let me have the parcel with this threshing-floor, so that I can build on it an altar to ADONAI- I will pay you its full value- so that the plague will be lifted from the people.'

23. അതിന്നു ഒര്ന്നാന് ദാവീദിനോടുഅതു എടുത്തുകൊള്ക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന് ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന് തരുന്നു എന്നു പറഞ്ഞു.

23. Ornan said to David, 'Take it for yourself, and let my lord the king do what seems good to him. I'm giving you the oxen for the burnt offerings, the threshing-sledges for firewood and the wheat for the grain offering- I'm giving it all.'

24. ദാവീദ് രാജാവു ഒര്ന്നാനോടുഅങ്ങനെ അല്ല; ഞാന് മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന് യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.

24. But King David said to Ornan, 'No; I insist on buying it from you at the full price. I refuse to take what is yours for ADONAI or offer a burnt offering that costs me nothing.'

25. അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെല് പൊന്നു ഒര്ന്നാന്നു കൊടുത്തു.

25. So David bought the place from Ornan for 600 [shekel]s of gold by weight [[fifteen pounds]].

26. ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്ത്ഥിച്ചു; അവന് ആകാശത്തില്നിന്നു ഹോമപീഠത്തിന്മേല് തീ ഇറക്കി അവന്നു ഉത്തരം അരുളി.

26. Then David built an altar to ADONAI there and offered burnt offerings and peace offerings. He called on ADONAI, who answered him from heaven by fire on the altar for burnt offerings.

27. യഹോവ ദൂതനോടു കല്പിച്ചു; അവന് തന്റെ വാള് വീണ്ടും ഉറയില് ഇട്ടു.

27. ADONAI gave an order to the angel, and he put his sword back in its sheath.

28. ആ കാലത്തു യെബൂസ്യനായ ഒര്ന്നാന്റെ കളത്തില്വെച്ചു യഹോവ തന്റെ പ്രാര്ത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.

28. When David saw that ADONAI had answered him at the threshing-floor of Ornan the Y'vusi, he sacrificed there.

29. മോശെ മരുഭൂമിയില് വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയില് ആയിരുന്നു.

29. For at that time the tabernacle of ADONAI, which Moshe had made in the desert, together with the altar for burnt offerings, were in the high place at Giv'on.

30. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാന് ദാവീദിന്നു കഴിഞ്ഞില്ല.

30. But David could not go into its presence to consult God, because the sword of the angel of ADONAI had struck him with terror.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |