Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേല് മുഴുവനും വംശാവലിയായി ചാര്ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
1. So all Israel was listed in the genealogical records in [The Book of the Kings of Israel.] The people of Judah were exiled to Babylon because they were unfaithful to the LORD.
2. അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള് യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
2. The first of the exiles to return to their property in their former towns were priests, Levites, Temple servants, and other Israelites.
3. യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്ത്തു.
3. Some of the people from the tribes of Judah, Benjamin, Ephraim, and Manasseh came and settled in Jerusalem.
4. അവരാരെന്നാല്യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളില് ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകന് ഊഥായി;
4. One family that returned was that of Uthai son of Ammihud, son of Omri, son of Imri, son of Bani, a descendant of Perez son of Judah.
5. ശീലോന്യരില് ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
5. Others returned from the Shilonite clan, including Asaiah (the oldest) and his sons.
6. സേരഹിന്റെ പുത്രന്മാരില് യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
6. From the Zerahite clan, Jeuel returned with his relatives. In all, 690 families from the tribe of Judah returned.
7. ബെന്യാമീന് പുത്രന്മാരില് ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
7. From the tribe of Benjamin came Sallu son of Meshullam, son of Hodaviah, son of Hassenuah;
8. യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന് ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകന് മെശുല്ലാമും
8. Ibneiah son of Jeroham; Elah son of Uzzi, son of Micri; and Meshullam son of Shephatiah, son of Reuel, son of Ibnijah.
9. തലമുറതലമുറയായി അവരുടെ സഹോദരന്മാര് ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില് കുടുംബത്തലവന്മാരായിരുന്നു.
9. These men were all leaders of clans, and they were listed in their genealogical records. In all, 956 families from the tribe of Benjamin returned.
10. പുരോഹിതന്മാരില് യെദയാവും യെഹോയാരീബും യാഖീനും
10. Among the priests who returned were Jedaiah, Jehoiarib, Jakin,
11. അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
11. Azariah son of Hilkiah, son of Meshullam, son of Zadok, son of Meraioth, son of Ahitub. Azariah was the chief officer of the house of God.
12. അസര്യ്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന് അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന് മയശായിയും
12. Other returning priests were Adaiah son of Jeroham, son of Pashhur, son of Malkijah, and Maasai son of Adiel, son of Jahzerah, son of Meshullam, son of Meshillemith, son of Immer.
13. പിതൃഭവനങ്ങള്ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്. ഇവര് ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര് ആയിരുന്നു.
13. In all, 1,760 priests returned. They were heads of clans and very able men. They were responsible for ministering at the house of God.
14. ലേവ്യരിലോ മെരാര്യ്യരില് ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
14. The Levites who returned were Shemaiah son of Hasshub, son of Azrikam, son of Hashabiah, a descendant of Merari;
15. ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന് മത്ഥന്യാവും
15. Bakbakkar; Heresh; Galal; Mattaniah son of Mica, son of Zicri, son of Asaph;
16. യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന് ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില് പാര്ത്ത എല്ക്കാനയുടെ മകനായ
16. Obadiah son of Shemaiah, son of Galal, son of Jeduthun; and Berekiah son of Asa, son of Elkanah, who lived in the area of Netophah.
17. ആസയുടെ മകന് ബെരെഖ്യാവും വാതില്കാവല്ക്കാര്ശല്ലൂമും അക്കൂബും തല്മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
17. The gatekeepers who returned were Shallum, Akkub, Talmon, Ahiman, and their relatives. Shallum was the chief gatekeeper.
18. ലേവ്യപാളയത്തില് വാതില്കാവല്ക്കാരായ ഇവര് കിഴക്കു വശത്തു രാജപടിവാതില്ക്കല് ഇന്നുവരെ കാവല്ചെയ്തുവരുന്നു.
18. Prior to this time, they were responsible for the King's Gate on the east side. These men served as gatekeepers for the camps of the Levites.
19. കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന് ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല് കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
19. Shallum was the son of Kore, a descendant of Abiasaph, from the clan of Korah. He and his relatives, the Korahites, were responsible for guarding the entrance to the sanctuary, just as their ancestors had guarded the Tabernacle in the camp of the LORD.
20. എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
20. Phinehas son of Eleazar had been in charge of the gatekeepers in earlier times, and the LORD had been with him.
21. മെശേലെമ്യാവിന്റെ മകനായ സെഖര്യ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കാവല്ക്കാരനായിരുന്നു.
21. And later Zechariah son of Meshelemiah was responsible for guarding the entrance to the Tabernacle.
22. ഉമ്മരപ്പടിക്കല് കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര് ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്. അവര് തങ്ങളുടെ ഗ്രാമങ്ങളില് വംശാവലിപ്രകാരം ചാര്ത്തപ്പെട്ടിരുന്നു; ദാവീദും ദര്ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
22. In all, there were 212 gatekeepers in those days, and they were listed according to the genealogies in their villages. David and Samuel the seer had appointed their ancestors because they were reliable men.
23. ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്ക്കു കാവല്മുറപ്രകാരം കാവല്ക്കാരായിരുന്നു.
23. These gatekeepers and their descendants, by their divisions, were responsible for guarding the entrance to the house of the LORD when that house was a tent.
24. കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
24. The gatekeepers were stationed on all four sides-- east, west, north, and south.
25. ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര് ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
25. Their relatives in the villages came regularly to share their duties for seven-day periods.
26. വാതില് കാവല്ക്കാരില് പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്ക്കും ഭണ്ഡാരത്തിന്നും മേല്വിചാരം നടത്തി.
26. The four chief gatekeepers, all Levites, were trusted officials, for they were responsible for the rooms and treasuries at the house of God.
27. കാവലും രാവിലെതോറും വാതില് തുറക്കുന്ന മുറയും അവര്ക്കുംള്ളതുകൊണ്ടു അവര് ദൈവാലയത്തിന്റെ ചുറ്റും രാപാര്ത്തുവന്നു.
27. They would spend the night around the house of God, since it was their duty to guard it and to open the gates every morning.
28. അവരില് ചിലര്ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
28. Some of the gatekeepers were assigned to care for the various articles used in worship. They checked them in and out to avoid any loss.
29. അവരില് ചിലരെ ഉപകരണങ്ങള്ക്കും സകലവിശുദ്ധപാത്രങ്ങള്ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്ഗ്ഗം എന്നിവേക്കും മേല്വിചാരകരായി നിയമിച്ചിരുന്നു.
29. Others were responsible for the furnishings, the items in the sanctuary, and the supplies, such as choice flour, wine, olive oil, frankincense, and spices.
30. പുരോഹിതപുത്രന്മാരില് ചിലര് സുഗന്ധതൈലം ഉണ്ടാക്കും.
30. But it was the priests who blended the spices.
31. ലേവ്യരില് ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന് മത്ഥിഥ്യാവിന്നു ചട്ടികളില് ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്വിചാരണ ഉണ്ടായിരുന്നു.
31. Mattithiah, a Levite and the oldest son of Shallum the Korahite, was entrusted with baking the bread used in the offerings.
32. കെഹാത്യരായ അവരുടെ സഹോദരന്മാരില് ചിലര്ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
32. And some members of the clan of Kohath were in charge of preparing the bread to be set on the table each Sabbath day.
33. ലേവ്യരുടെ പിതൃഭവനങ്ങളില് പ്രധാനന്മാരായ ഇവര് സംഗീതക്കാരായി ആഗാരങ്ങളില് പാര്ത്തിരുന്നു. അവര് രാവും പകലും തങ്ങളുടെ വേലയില് ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്നിന്നു ഒഴിവുള്ളവരായിരുന്നു.
33. The musicians, all prominent Levites, lived at the Temple. They were exempt from other responsibilities since they were on duty at all hours.
34. ഈ പ്രധാനികള് ലേവ്യരുടെ പിതൃഭവനങ്ങള്ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര് യെരൂശലേമില് പാര്ത്തുവന്നു.
34. All these men lived in Jerusalem. They were the heads of Levite families and were listed as prominent leaders in their genealogical records.
35. ഗിബെയോനില് ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്--
35. Jeiel (the father of Gibeon) lived in the town of Gibeon. His wife's name was Maacah,
36. അവന്റെ മൂത്തമകന് അബ്ദോന് , സൂര്, കീശ്, ബാല്, നേര്,
36. and his oldest son was named Abdon. Jeiel's other sons were Zur, Kish, Baal, Ner, Nadab,
37. നാദാബ്, ഗെദോര്, അഹ്യോ, സെഖര്യ്യാവു, മിക്ളോത്ത് എന്നിവരും പാര്ത്തു.
37. Gedor, Ahio, Zechariah, and Mikloth.
38. മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര് തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില് തങ്ങളുടെ സഹോദരന്മാര്ക്കും എതിരെ പാര്ത്തു.
38. Mikloth was the father of Shimeam. All these families lived near each other in Jerusalem.
39. നേര് കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല് യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
39. Ner was the father of Kish. Kish was the father of Saul. Saul was the father of Jonathan, Malkishua, Abinadab, and Esh-baal.
40. യോനാഥാന്റെ മകന് മെരീബ്ബാല്; മെരീബ്ബാല് മീഖയെ ജനിപ്പിച്ചു.
40. Jonathan was the father of Merib-baal. Merib-baal was the father of Micah.
41. മീഖയുടെ പുത്രന്മാര്പീഥോന് , മേലെക്, തഹ്രേയ, ആഹാസ്.
41. The sons of Micah were Pithon, Melech, Tahrea, and Ahaz.
42. ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
42. Ahaz was the father of Jadah. Jadah was the father of Alemeth, Azmaveth, and Zimri. Zimri was the father of Moza.
43. മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകന് രെഫയാവു; അവന്റെ മകന് എലാസാ; അവന്റെ മകന് ആസേല്.
43. Moza was the father of Binea. Binea's son was Rephaiah. Rephaiah's son was Eleasah. Eleasah's son was Azel.
44. ആസേലിന്നു ആറു മക്കള് ഉണ്ടായിരുന്നു; അവരുടെ പേരുകള്അസ്രീക്കാം, ബെക്രൂ, യിശ്മായേല്, ശെയര്യ്യാവു, ഔബദ്യാവു, ഹാനാന് ; ഇവര് ആസേലിന്റെ മക്കള്.
44. Azel had six sons, whose names were Azrikam, Bokeru, Ishmael, Sheariah, Obadiah, and Hanan. These were the sons of Azel.