2 Chronicles - 2 ദിനവൃത്താന്തം 10 | View All

1. രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമില് വന്നിരുന്നതുകൊണ്ടു അവനും ശെഖേമില് ചെന്നു.

1. Rechav'am went to Sh'khem, where all Isra'el had come in order to proclaim him king.

2. എന്നാല് ശലോമോന് രാജാവിന്റെ സന്നിധിയില്നിന്നു ഔടിപ്പോയി മിസ്രയീമില് പാര്ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്നിന്നു മടങ്ങിവന്നു.

2. When Yarov'am the son of N'vat heard of it, he returned from Egypt, where he had fled from Shlomo.

3. അവര് ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു

3. They sent and summoned him, so Yarov'am and all Isra'el came and said to Rechav'am,

4. നിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെ മേല് വെച്ചു; ആകയാല് നിന്റെ അപ്പന്റെ കഠിനവേലയും അവന് ഞങ്ങളുടെമേല് വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല് ഞങ്ങള് നിന്നെ സേവിക്കാം എന്നു പറഞ്ഞു.

4. Your father laid a harsh yoke on us. But if you will lighten the harsh service we had to render your father and ease his heavy yoke that he put on us, we will serve you.'

5. അവന് അവരോടുമൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല് വരുവിന് എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.

5. He said to them, 'Come back to me after three days.' So the people left.

6. രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന് ജീവനോടിരിക്കുമ്പോള് അവന്റെ സന്നിധിയില് നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള് എന്താലോചന പറയുന്നു എന്നു ചോദിച്ചു.

6. King Rechav'am consulted the older men who had been in attendance on Shlomo his father during his lifetime and asked, 'What advice would you give me as to how to answer these people?'

7. അതിന്നു അവര് അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാല് അവര് എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

7. They said to him, 'If you will treat these people kindly, pleasing them and giving them favorable consideration, they will be your servants forever.'

8. എന്നാല് വൃദ്ധന്മാര് തന്നോടു പറഞ്ഞ ആലോചന അവന് ത്യജിച്ചു, തന്നോടുകൂടെ വളര്ന്നവരായി തന്റെ മുമ്പില് നിലക്കുന്ന യൌവനക്കാരോടു ആലോചിച്ചു

8. But he didn't take the advice the older men gave him; instead he consulted the young men he had grown up with, who were now his attendants.

9. നിന്റെ അപ്പന് ഞങ്ങളുടെ മേല് വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള് എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.

9. He said to them, 'What advice would you give me, so that we can give an answer to these people who said to me, 'Lighten the yoke that your father laid on us'?'

10. അവനോടു കൂടെ വളര്ന്നിരുന്ന യൌവനക്കാര് അവനോടുനിന്റെ അപ്പന് ഭാരമുള്ള നുകം ഞങ്ങളുടെമേല് വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല് എന്റെ അപ്പന്റെ അരയേക്കാള് വണ്ണമുള്ളതായിരിക്കും.

10. The young men he had grown up with said to him, 'The people who said to you, 'Your father made our yoke heavy, but you, make it lighter for us'- here's the answer you should give them: 'My little finger is thicker than my father's waist!

11. എന്റെ അപ്പന് നിങ്ങളുടെമേല് ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന് നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

11. Yes, my father burdened you with a heavy yoke, but I will make it heavier! My father controlled you with whips, but I [[will control you]] with scorpions!''

12. മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കല് വരുവിന് എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്വന്നു.

12. So Yarov'am and all the people came to Rechav'am the third day, as the king had requested by saying, 'Come to me again the third day';

13. എന്നാല് രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു

13. and the king answered them harshly. Abandoning the advice of the older men, King Rechav'am

14. യൌവനക്കാരുടെ ആലോചനപ്രകാരം അവരോടുഎന്റെ അപ്പന് ഭാരമുള്ള നുകം നിങ്ങളുടെമേല് വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പന് നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.

14. addressed them according to the advice of the young men and said, 'I will make your yoke heavy, and I will add to it! My father controlled you with whips, but I will control you with scorpions!'

15. ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല് സംഭവിച്ചു.

15. So the king didn't listen to the people; and that was something God brought about, so that ADONAI could fulfill his word, which he had spoken through Achiyah from Shiloh to Yarov'am the son of N'vat.

16. രാജാവു തങ്ങളുടെ അപേക്ഷ കേള്ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള് ജനം രാജാവിനോടുദാവീദിങ്കല് ഞങ്ങള്ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല് ഞങ്ങള്ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന് താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്വിന് ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.

16. When all Isra'el [[saw]] that the king wasn't listening to them, the people answered the king, 'Do we have any share in David? We have no heritage in the son of Yishai! Everyone to your tents, Isra'el! Care for your own house, David!' So all Isra'el left for their tents.

17. യെഹൂദാനഗരങ്ങളില് പാര്ത്തിരുന്ന യിസ്രായേല്യര്ക്കോ രെഹബെയാം രാജാവായ്തീര്ന്നു.

17. But as for the people of Isra'el living in the cities of Y'hudah, Rechav'am ruled over them.

18. പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല് യിസ്രായേല്യര് അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില് രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.

18. King Rechav'am then sent Hadoram, who was in charge of forced labor; but the people of Isra'el stoned him to death. King Rechav'am managed to mount his chariot and flee to Yerushalayim.

19. ഇങ്ങനെ യിസ്രായേല് ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.

19. Isra'el has been in rebellion against the dynasty of David to this day.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |