Psalms - സങ്കീർത്തനങ്ങൾ 104 | View All

1. എന് മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന് ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

1. Praise the Lord, O my soul! O Lord my God, You are very great. You are dressed with great honor and wonderful power.

2. വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
1 തിമൊഥെയൊസ് 6:16

2. He covers Himself with light as with a coat. He spreads out the heavens like a tent.

3. അവന് തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല് നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന് ചിറകിന്മേല് സഞ്ചരിക്കുന്നു.

3. He makes His home on the waters. He makes the clouds His wagon. He rides on the wings of the wind.

4. അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
എബ്രായർ 1:7

4. He makes the winds carry His news. He makes His helpers a burning fire.

5. അവന് ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല് സ്ഥാപിച്ചരിക്കുന്നു.

5. He set the earth in its place so that it will stay that way forever.

6. നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്വ്വതങ്ങള്ക്കു മീതെ നിന്നു.

6. You covered it with the sea as with a coat. The waters stood above the mountains.

7. അവ നിന്റെ ശാസനയാല് ഔടിപ്പോയി; നിന്റെ ഇടിമുഴക്കത്താല് അവ ബദ്ധപ്പെട്ടു -

7. The waters left at Your strong words. They went away in a hurry at the sound of Your thunder.

8. മലകള് പൊങ്ങി, താഴ്വരകള് താണു - നീ അവേക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

8. The mountains went up and the valleys went down to the place that You made for them.

9. ഭൂമിയെ മൂടുവാന് മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര് ഇട്ടു.

9. You set a place that they may not pass over. The waters will never cover the earth again.

10. അവന് ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്കൂടി ഒലിക്കുന്നു.

10. He sends rivers into the valleys. They flow between the mountains.

11. അവയില്നിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്ക്കുംന്നു;

11. They give water to all the animals of the field. The wild donkeys drink until they are no longer thirsty.

12. അവയുടെ തീരങ്ങളില് ആകാശത്തിലെ പറവകള് വസിക്കയും കൊമ്പുകളുടെ ഇടയില് പാടുകയും ചെയ്യുന്നു.
മത്തായി 13:32

12. The birds of the sky nest beside them. They sing among the branches.

13. അവന് തന്റെ മാളികകളില് നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല് തൃപ്തിവരുന്നു.

13. He waters the mountains from His home above. The earth is filled with the fruit of His works.

14. അവന് മൃഗങ്ങള്ക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;

14. He makes the grass grow for the cattle, and plants for man to use. So He may bring food from the earth,

15. അവന് ഭൂമിയില്നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന് എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

15. wine that makes man's heart glad, oil to make his face shine, and food to make his heart strong.

16. യഹോവയുടെ വൃക്ഷങ്ങള്ക്കു തൃപ്തിവരുന്നു; അവന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്ക്കു തന്നേ.

16. The tall cedar trees that the Lord planted in Lebanon drink their fill.

17. അവിടെ പക്ഷികള് കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള് പാര്പ്പിടമാകുന്നു.

17. The birds make their nests there. The stork has its nest in the green trees.

18. ഉയര്ന്നമലകള് കാട്ടാടുകള്ക്കും പാറകള് കുഴിമുയലുകള്ക്കും സങ്കേതമാകുന്നു.

18. The high mountains are for the wild goats. The rocks are a safe place for the badgers.

19. അവന് കാലനിര്ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന് തന്റെ അസ്തമാനത്തെ അറിയുന്നു.

19. He made the moon to mark the time of year. And the sun knows when to go down.

20. നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള് കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

20. You make darkness and it becomes night. Then all the wild animals among the trees come out.

21. ബാലസിംഹങ്ങള് ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.

21. The young lions make a loud noise as they go after meat. And they get their food from God.

22. സൂര്യന് ഉദിക്കുമ്പോള് അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില് ചെന്നു കിടക്കുന്നു.

22. They go to their homes and lie down when the sun rises.

23. മനുഷ്യന് തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.

23. Then man goes out to his work and works until evening.

24. യഹോവേ, നിന്റെ പ്രവൃത്തികള് എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല് നിറെഞ്ഞിരിക്കുന്നു.

24. O Lord, how many are Your works! You made them all in wisdom. The earth is full of what You have made.

25. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില് സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള് ഉണ്ടു.

25. There is the wide sea full of both large and small animals. There are too many for us to number.

26. അതില് കപ്പലുകള് ഔടുന്നു; അതില് കളിപ്പാന് നീ ഉണ്ടാക്കിയ ലിവ്യാഥാന് ഉണ്ടു.

26. The ships sail there. And the very large sea animal You have made plays in it.

27. തക്കസമയത്തു തീന് കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

27. They all wait for You to give them their food at the right time.

28. നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള് അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.

28. You give it to them and they gather it up. You open Your hand and they are filled with good things.

29. തിരുമുഖത്തെ മറെക്കുമ്പോള് അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള് അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;

29. They are troubled and afraid when You hide Your face. And when You take away their breath, they die and return to the dust.

30. നീ നിന്റെ ശ്വാസം അയക്കുമ്പോള് അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.

30. They are made when You send Your Spirit. And You make the land of the earth new again.

31. യഹോവയുടെ മഹത്വം എന്നേക്കും നിലക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില് സന്തോഷിക്കട്ടെ.

31. May the shining-greatness of the Lord last forever. May the Lord be glad in His works.

32. അവന് ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന് മലകളെ തൊടുന്നു, അവ പുകയുന്നു.

32. He looks at the earth and it shakes with fear. He touches the mountains and they smoke.

33. എന്റെ ആയുഷ്കാലത്തൊക്കെയും ഞാന് യഹോവേക്കു പാടും; ഞാന് ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്ത്തനം പാടും.

33. I will sing to the Lord all my life. I will sing praise to my God as long as I live.

34. എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന് യഹോവയില് സന്തോഷിക്കും.

34. May the words of my heart be pleasing to Him. As for me, I will be glad in the Lord.

35. പാപികള് ഭൂമിയില്നിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര് ഇല്ലാതെയാകട്ടെ; എന് മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന് .
വെളിപ്പാടു വെളിപാട് 19:1-6

35. Let sinners be destroyed from the earth. And let the sinful be no more. Honor the Lord, O my soul! Praise the Lord!



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |