Psalms - സങ്കീർത്തനങ്ങൾ 68 | View All

1. ദൈവം എഴുന്നേലക്കുന്നു; അവന്റെ ശത്രുക്കള് ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പില് നിന്നു ഔടിപ്പോകുന്നു.

1. To the chief music-maker. Of David. A Psalm. A Song. Let God be seen, and let his haters be put to flight; let those who are against him be turned back before him.

2. പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കല് മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാര് ദൈവസന്നിധിയില് നശിക്കുന്നു.

2. Let them be like smoke before the driving wind; as wax turning soft before the fire, so let them come to an end before the power of God.

3. എങ്കിലും നീതിമാന്മാര് സന്തോഷിച്ചു ദൈവ സന്നിധിയില് ഉല്ലസിക്കും; അതേ, അവര് സന്തോഷത്തോടെ ആനന്ദിക്കും.

3. But let the upright be glad; let them have delight before God; let them be full of joy.

4. ദൈവത്തിന്നു പാടുവിന് , അവന്റെ നാമത്തിന്നു സ്തുതി പാടുവിന് ; മരുഭൂമിയില്കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന് ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില് ഉല്ലസിപ്പിന് .

4. Make songs to God, make songs of praise to his name; make a way for him who comes through the waste lands; his name is Jah; be glad before him.

5. ദൈവം തന്റെ വിശുദ്ധനിവാസത്തില് അനാഥന്മാര്ക്കും പിതാവും വിധവമാര്ക്കും ന്യായപാലകനും ആകുന്നു.

5. A father to those who have no father, a judge of the widows, is God in his holy place.

6. ദൈവം ഏകാകികളെ കുടുംബത്തില് വസിക്കുമാറാക്കുന്നു; അവന് ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാല് മത്സരികള് വരണ്ട ദേശത്തു പാര്ക്കും.

6. Those who are without friends, God puts in families; he makes free those who are in chains; but those who are turned away from him are given a dry land.

7. ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്കൂടി നടകൊണ്ടപ്പോള് - സേലാ -

7. O God, when you went out before your people, wandering through the waste land; (Selah.)

8. ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില് പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില് കുലുങ്ങിപ്പോയി.
എബ്രായർ 12:26

8. The earth was shaking and the heavens were streaming, because God was present; even Sinai itself was moved before God, the God of Israel.

9. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.

9. You, O God, did freely send the rain, giving strength to the weariness of your heritage.

10. നിന്റെ കൂട്ടം അതില് പാര്ത്തു; ദൈവമേ, നിന്റെ ദയയാല് നീ അതു എളിയവര്ക്കുംവേണ്ടി ഒരുക്കിവെച്ചു.

10. Those whose resting-place was there, even the poor, were comforted by your good things, O God.

11. കര്ത്താവു ആജ്ഞ കൊടുക്കുന്നു; സുവാര്ത്താദൂതികള് വലിയോരു ഗണമാകുന്നു.

11. The Lord gives the word; great is the number of the women who make it public.

12. സൈന്യങ്ങളുടെ രാജാക്കന്മാര് ഔടുന്നു, ഔടുന്നു; വീട്ടില് പാര്ക്കുംന്നവള് കവര്ച്ച പങ്കിടുന്നു.

12. Kings of armies quickly go in flight: and the women in the houses make a division of their goods.

13. നിങ്ങള് തൊഴുത്തുകളുടെ ഇടയില് കിടക്കുമ്പോള് പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള് പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.

13. Will you take your rest among the flocks? like the wings of a dove covered with silver, and its feathers with yellow gold.

14. സര്വ്വശക്തന് അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള് സല്മോനില് ഹിമം പെയ്യുകയായിരുന്നു.

14. When the Most High put the kings to flight, it was as white as snow in Salmon.

15. ബാശാന് പര്വ്വതം ദൈവത്തിന്റെ പര്വ്വതം ആകുന്നു. ബാശാന് പര്വ്വതം കൊടുമുടികളേറിയ പര്വ്വതമാകുന്നു.

15. A hill of God is the hill of Bashan; a hill with high tops is the hill of Bashan.

16. കൊടുമുടികളേറിയ പര്വ്വതങ്ങളേ, ദൈവം വസിപ്പാന് ഇച്ഛിച്ചിരിക്കുന്ന പര്വ്വതത്തെ നിങ്ങള് സ്പര്ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില് എന്നേക്കും വസിക്കും.

16. Why are you looking with envy, you high hills, on the hill desired by God as his resting-place? truly, God will make it his house for ever.

17. ദൈവത്തിന്റെ രഥങ്ങള് ആയിരമായിരവും കോടികോടിയുമാകുന്നു; കര്ത്താവു അവരുടെ ഇടയില്, സീനായില്, വിശുദ്ധമന്ദിരത്തില് തന്നേ.

17. The war-carriage of God is among Israel's thousands; the Lord has come from Sinai to the holy place.

18. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
എഫെസ്യർ എഫേസോസ് 4:8-11

18. You have gone up on high, taking your prisoners with you; you have taken offerings from men; the Lord God has taken his place on the seat of his power.

19. നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

19. Praise be to the Lord, who is our support day by day, even the God of our salvation. (Selah.)

20. ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തില്നിന്നുള്ള നീക്കുപോക്കുകള് കര്ത്താവായ യഹോവേക്കുള്ളവ തന്നേ.

20. Our God is for us a God of salvation; his are the ways out of death.

21. അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില് നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്ത്തുകളയും.

21. The heads of the haters of God will be crushed; even the head of him who still goes on in his evil ways.

22. നീ നിന്റെ ശത്രുക്കളുടെ രക്തത്തില് കാല് മുക്കേണ്ടതിന്നും അവരുടെ മാംസത്തില് നിന്റെ നായ്ക്കളുടെ നാവിന്നു ഔഹരി കിട്ടേണ്ടതിന്നും

22. The Lord said, I will make them come back from Bashan, and from the deep parts of the sea;

23. ഞാന് അവരെ ബാശാനില്നിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളില്നിന്നു അവരെ മടക്കിവരുത്തും.

23. So that your foot may be red with blood, and the tongues of your dogs with the same.

24. ദൈവമേ, അവര് നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.

24. We see your going, O God: even the going of my God, my King, into the holy place.

25. സംഗീതക്കാര് മുമ്പില് നടന്നു; വീണക്കാര് പിമ്പില് നടന്നു; തപ്പുകൊട്ടുന്ന കന്യകമാര് ഇരുപുറവും നടന്നു.

25. The makers of songs go before, the players of music come after, among the young girls playing on brass instruments.

26. യിസ്രായേലിന്റെ ഉറവില്നിന്നുള്ളോരേ, സഭായോഗങ്ങളില് നിങ്ങള് കര്ത്താവായ ദൈവത്തെ വാഴ്ത്തുവിന് .

26. Give praise to God in the great meeting; even the Lord, you who come from the fountain of Israel.

27. അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന് പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.

27. There is little Benjamin ruling them, the chiefs of Judah and their army, the rulers of Zebulun and the rulers of Naphtali.

28. നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്ക്കു വേണ്ടി പ്രവര്ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

28. O God, send out your strength; the strength, O God, with which you have done great things for us,

29. യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര് നിനക്കു കാഴ്ച കൊണ്ടുവരും.

29. Out of your Temple in Jerusalem.

30. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള് വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.

30. Say sharp words to the beast among the water-plants, the band of strong ones, with the lords of the peoples, put an end to the people whose delight is in war.

31. മിസ്രയീമില്നിന്നു മഹത്തുക്കള് വരും; കൂശ് വേഗത്തില് തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.

31. Kings will give you offerings, they will come out of Egypt; from Pathros will come offerings of silver; Ethiopia will be stretching out her hands to God.

32. ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന് ; കര്ത്താവിന്നു കീര്ത്തനം ചെയ്വിന് . സേലാ.

32. Make songs to God, you kingdoms of the earth; O make songs of praise to the Lord; (Selah.)

33. പുരാതനസ്വര്ഗ്ഗാധിസ്വര്ഗ്ഗങ്ങളില് വാഹനമേറുന്നവന്നു പാടുവിന് ! ഇതാ, അവന് തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്പ്പിക്കുന്നു.

33. To him who goes or the clouds of heaven, the heaven which was from earliest times; he sends out his voice of power.

34. ദൈവത്തിന്നു ശക്തി കൊടുപ്പിന് ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.

34. Make clear that strength is God's: he is lifted up over Israel, and his power is in the clouds.

35. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില് നിന്നു നീ ഭയങ്കരനായ്വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്; ദാവീദിന്റെ ഒരു സങ്കീര്ത്തനം.)
2 തെസ്സലൊനീക്യർ 1:10

35. O God, you are to be feared in your holy place: the God of Israel gives strength and power to his people. Praise be to God.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |