Proverbs - സദൃശ്യവാക്യങ്ങൾ 19 | View All

1. വികടാധരം ഉള്ള മൂഢനെക്കാള് പരമാര്ത്ഥതയില് നടക്കുന്ന ദരിദ്രന് ഉത്തമന് .

1. It is better to be poor and honest than to be foolish and tell lies.

2. പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല് വെക്കുന്നവനോ പിഴെച്ചുപോകുന്നു.

2. Enthusiasm without knowledge is not good. If you act too quickly, you might make a mistake.

3. മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.

3. People's own foolishness ruins their lives, but in their minds they blame the Lord.

4. സമ്പത്തു സ്നേഹിതന്മാരെ വര്ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.

4. Wealthy people are always finding more friends, but the poor lose all theirs.

5. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന് ഒഴിഞ്ഞുപോകയുമില്ല.

5. A witness who lies will not go free; liars will never escape.

6. പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന് പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന് .

6. Many people want to please a leader, and everyone is friends with those who give gifts.

7. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര് എത്ര അധികം അകന്നുനിലക്കും? അവന് വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.

7. Poor people's relatives avoid them; even their friends stay far away. They run after them, begging, but they are gone.

8. ബുദ്ധി സമ്പാദിക്കുന്നവന് തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന് നന്മ പ്രാപിക്കും.

8. Those who get wisdom do themselves a favor, and those who love learning will succeed.

9. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന് നശിച്ചുപോകും.

9. A witness who lies will not go free, liars will die.

10. സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല് കര്ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

10. A fool should not live in luxury. A slave should not rule over princes.

11. വിവേകബുദ്ധിയാല് മനുഷ്യന്നു ദീര്ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

11. Smart people are patient; they will be honored if they ignore insults.

12. രാജാവിന്റെ ക്രോധം സിംഹഗര്ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

12. An angry king is like a roaring lion, but his kindness is like the dew on the grass.

13. മൂഢനായ മകന് അപ്പന്നു നിര്ഭാഗ്യം; ഭാര്യയുടെ കലമ്പല് തീരാത്ത ചോര്ച്ചപോലെ.

13. A foolish son will ruin his father, and a quarreling wife is like dripping water.

14. ഭവനവും സമ്പത്തും പിതാക്കന്മാര് വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

14. Houses and wealth are inherited from parents, but a wise wife is a gift from the Lord.

15. മടി ഗാഢനിദ്രയില് വീഴിക്കുന്നു; അലസചിത്തന് പട്ടണികിടക്കും.

15. Lazy people sleep a lot, and idle people will go hungry.

16. കല്പന പ്രമാണിക്കുന്നവന് പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

16. Those who obey the commands protect themselves, but those who are careless will die.

17. എളിയവനോടു കൃപ കാട്ടുന്നവന് യഹോവേക്കു വായ്പ കൊടുക്കുന്നു; അവന് ചെയ്ത നന്മെക്കു അവന് പകരം കൊടുക്കും.
മത്തായി 25:40

17. Being kind to the poor is like lending to the Lord; he will reward you for what you have done.

18. പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന് തക്കവണ്ണം ഭാവിക്കരുതു.
എഫെസ്യർ എഫേസോസ് 6:4

18. Correct your children while there is still hope; do not let them destroy themselves.

19. മുന് കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല് അതു പിന്നെയും ചെയ്യേണ്ടിവരും.

19. People with quick tempers will have to pay for it. If you help them out once, you will have to do it again.

20. പിന്നത്തേതില് നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്ക.

20. Listen to advice and accept correction, and in the end you will be wise.

21. മനുഷ്യന്റെ ഹൃദയത്തില് പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

21. People can make all kinds of plans, but only the Lord's plan will happen.

22. മനുഷ്യന് തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള് ദരിദ്രന് ഉത്തമന് .

22. People want others to be loyal, so it is better to be poor than to be a liar.

23. യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന് തൃപ്തനായി വസിക്കും; അനര്ത്ഥം അവന്നു നേരിടുകയില്ല.

23. Those who respect the Lord will live and be satisfied, unbothered by trouble.

24. മടിയന് തന്റെ കൈ തളികയില് പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

24. Though the lazy person puts his hand in the dish, he won't lift the food to his mouth.

25. പരിഹാസിയെ അടിച്ചാല് അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല് അവന് പരിജ്ഞാനം പ്രാപിക്കും.

25. Whip those who make fun of wisdom, and perhaps foolish people will gain some wisdom. Correct those with understanding, and they will gain knowledge.

26. അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന് ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

26. A son who robs his father and sends away his mother brings shame and disgrace on himself.

27. മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്ക്കുന്നതു മതിയാക്കുക.

27. Don't stop listening to correction, my child, or you will forget what you have already learned.

28. നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.

28. An evil witness makes fun of fairness, and wicked people love what is evil.

29. പരിഹാസികള്ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.

29. People who make fun of wisdom will be punished, and the backs of foolish people will be beaten.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |