Proverbs - സദൃശ്യവാക്യങ്ങൾ 30 | View All

1. യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന് അദ്ധ്വാനിച്ചു, ദൈവമേ, ഞാന് അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

1. These are the solemn words of Agur son of Jakeh: 'God is not with me, God is not with me, and I am helpless.

2. ഞാന് സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;

2. I am more like an animal than a human being; I do not have the sense we humans should have.

3. ഞാന് ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.

3. I have never learned any wisdom, and I know nothing at all about God.

4. സ്വര്ഗ്ഗത്തില് കയറുകയും ഇറങ്ങിവരികയും ചെയ്തവന് ആര്? കാറ്റിനെ തന്റെ മുഷ്ടിയില് പിടിച്ചടക്കിയവന് ആര്? വെള്ളങ്ങളെ വസ്ത്രത്തില് കെട്ടിയവന് ആര്? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന് ആര്? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര് എന്തു? നിനക്കറിയാമോ?
മത്തായി 11:27, യോഹന്നാൻ 3:13

4. Have any ever mastered heavenly knowledge? Have any ever caught the wind in their hands? Or wrapped up water in a piece of cloth? Or fixed the boundaries of the earth? Who are they, if you know? Who are their children?

5. ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില് ആശ്രയിക്കുന്നവര്ക്കും അവന് പരിച തന്നേ.

5. God keeps every promise he makes. He is like a shield for all who seek his protection.

6. അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന് നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന് ഇട വരരുതു.

6. If you claim that he said something that he never said, he will reprimand you and show that you are a liar.'

7. രണ്ടു കാര്യം ഞാന് നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;

7. I ask you, God, to let me have two things before I die:

8. വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
1 തിമൊഥെയൊസ് 6:8

8. keep me from lying, and let me be neither rich nor poor. So give me only as much food as I need.

9. ഞാന് തൃപ്തനായിത്തീര്ന്നിട്ടുയഹോവ ആര് എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

9. If I have more, I might say that I do not need you. But if I am poor, I might steal and bring disgrace on my God.

10. ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന് നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

10. Never criticize servants to their master. You will be cursed and suffer for it.

11. അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

11. There are people who curse their fathers and do not show their appreciation for their mothers.

12. തങ്ങള്ക്കു തന്നേ നിര്മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!

12. There are people who think they are pure when they are as filthy as they can be.

13. അയ്യോ ഈ തലമുറയുടെ കണ്ണുകള് എത്ര ഉയര്ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള് എത്ര പൊങ്ങിയിരിക്കുന്നു --

13. There are people who think they are so good---oh, how good they think they are!

14. എളിയവരെ ഭൂമിയില്നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്നിന്നും തിന്നുകളവാന് തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!

14. There are people who take cruel advantage of the poor and needy; that is the way they make their living.

15. കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര് ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു

15. A leech has two daughters, and both are named 'Give me!' There are four things that are never satisfied:

16. പാതാളവും വന്ധ്യയുടെ ഗര്ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

16. the world of the dead, a woman without children, dry ground that needs rain, and a fire burning out of control.

17. അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന് കുഞ്ഞുകള് തിന്നുകയും ചെയ്യും.

17. If you make fun of your father or despise your mother in her old age, you ought to be eaten by vultures or have your eyes picked out by wild ravens.

18. എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു

18. There are four things that are too mysterious for me to understand:

19. ആകാശത്തു കഴുകന്റെ വഴിയും പാറമേല് സര്പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

19. an eagle flying in the sky, a snake moving on a rock, a ship finding its way over the sea, and a man and a woman falling in love.

20. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള് തിന്നു വായ് തുടെച്ചിട്ടു ഞാന് ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.

20. This is how an unfaithful wife acts: she commits adultery, takes a bath, and says, 'But I haven't done anything wrong!'

21. മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ

21. There are four things that the earth itself cannot tolerate:

22. ദാസന് രാജാവായാല് അവന്റെ നിമിത്തവും ഭോഷന് തിന്നു തൃപ്തനായാല് അവന്റെ നിമിത്തവും

22. a slave who becomes a king, a fool who has all he wants to eat,

23. വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല് അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല് അവളുടെ നിമിത്തവും തന്നേ.

23. a hateful woman who gets married, and a servant woman who takes the place of her mistress.

24. ഭൂമിയില് എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു

24. There are four animals in the world that are small, but very, very clever:

25. ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.

25. Ants: they are weak, but they store up their food in the summer.

26. കുഴിമുയല് ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില് പാര്പ്പിടം ഉണ്ടാക്കുന്നു.

26. Rock badgers: they are not strong either, but they make their homes among the rocks.

27. വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.

27. Locusts: they have no king, but they move in formation.

28. പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില് പാര്ക്കുംന്നു.

28. Lizards: you can hold one in your hand, but you can find them in palaces.

29. ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു

29. There are four things that are impressive to watch as they walk:

30. മൃഗങ്ങളില്വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും

30. lions, strongest of all animals and afraid of none;

31. നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.

31. goats, strutting roosters, and kings in front of their people.

32. നീ നിഗളിച്ചു ഭോഷത്വം പ്രവര്ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില് കൈകൊണ്ടു വായ് പൊത്തിക്കൊള്ക.

32. If you have been foolish enough to be arrogant and plan evil, stop and think!

33. പാല് കടഞ്ഞാല് വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല് ചോര വരും; കോപം ഇളക്കിയാല് വഴക്കുണ്ടാകും.

33. If you churn milk, you get butter. If you hit someone's nose, it bleeds. If you stir up anger, you get into trouble.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |