Proverbs - സദൃശ്യവാക്യങ്ങൾ 9 | View All

1. ജ്ഞാനമായവള് തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ് തീര്ത്തു.

1. Wisdom hath built her house, she hath hewn out her seven pillars:

2. അവള് മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

2. She hath killed her beasts; she hath mixed her wine; she hath also furnished her table.

3. അവള് തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്നിന്നു വിളിച്ചു പറയിക്കുന്നതു

3. She hath sent forth her maidens: she crieth upon the highest places of the city,

4. അല്പബുദ്ധിയായവന് ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള് പറയിക്കുന്നതു;

4. Whoever [is] simple, let him turn in here: [as for] him that lacketh understanding, she saith to him,

5. വരുവിന് , എന്റെ അപ്പം തിന്നുകയും ഞാന് കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിന് !

5. Come, eat of my bread, and drink of the wine [which] I have mixed.

6. ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന് ! വിവേകത്തിന്റെ മാര്ഗ്ഗത്തില് നടന്നുകൊള്വിന് .

6. Forsake the foolish, and live; and go in the way of understanding.

7. പരിഹാസിയെ ശാസിക്കുന്നവന് ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്ത്സിക്കുന്നവന്നു കറ പറ്റുന്നു.

7. He that reproveth a scorner getteth to himself shame: and he that rebuketh a wicked [man getteth] himself a blot.

8. പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന് നിന്നെ സ്നേഹിക്കും.

8. Reprove not a scorner, lest he shall hate thee: rebuke a wise man, and he will love thee.

9. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന് വിദ്യാഭിവൃദ്ധി പ്രാപിക്കും.

9. Give [instruction] to a wise [man], and he will be yet wiser: teach a just [man], and he will increase in learning.

10. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

10. The fear of the LORD [is] the beginning of wisdom: and the knowledge of the Holy One [is] understanding.

11. ഞാന് മുഖാന്തരം നിന്റെ നാളുകള് പെരുകും; നിനക്കു ദീര്ഘായുസ്സു ഉണ്ടാകും.

11. For by me thy days shall be multiplied, and the years of thy life shall be increased.

12. നീ ജ്ഞാനിയാകുന്നുവെങ്കില് നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.

12. If thou art wise, thou shalt be wise for thyself: but [if] thou scornest, thou alone shalt bear [it].

13. ഭോഷത്വമായവള് മോഹപരവശയായിരിക്കുന്നു; അവള് ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.

13. A foolish woman [is] clamorous: [she is] simple, and knoweth nothing.

14. തങ്ങളുടെ പാതയില് നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

14. For she sitteth at the door of her house, on a seat in the high places of the city,

15. അവള് പട്ടണത്തിലെ മേടകളില് തന്റെ വീട്ടുവാതില്ക്കല് ഒരു പീഠത്തിന്മേല് ഇരിക്കുന്നു.

15. To call those who pass by who go right on their ways:

16. അല്പബുദ്ധിയായവന് ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള് പറയുന്നതു;

16. Whoever [is] simple, let him turn in here: and [as for] him that lacketh understanding, she saith to him,

17. മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

17. Stolen waters are sweet, and bread [eaten] in secret is pleasant.

18. എങ്കിലും മൃതന്മാര് അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര് പാതാളത്തിന്റെ ആഴത്തില് ഇരിക്കുന്നു എന്നും അവന് അറിയുന്നില്ല.

18. But he knoweth not that the dead [are] there; [and that] her guests [are] in the depths of hell.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |