Isaiah - യെശയ്യാ 14 | View All

1. യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാര്പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേര്ന്നുകൊള്ളും.

1. The LORD will have mercy on Israel and will let them be his chosen people once again. He will bring them back to their own land, and foreigners will join them as part of Israel.

2. ജാതികള് അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേല്ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര് ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.

2. Other nations will lead them home, and Israel will make slaves of them in the land that belongs to the Lord. Israel will rule over those who once governed and mistreated them.

3. യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നലകുന്ന നാളില്

3. The LORD will set you free from your sorrow, suffering, and slavery.

4. നീ ബാബേല്രാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലുംപീഡിപ്പിക്കുന്നവന് എങ്ങനെ ഇല്ലാതെയായി! സ്വര്ണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!

4. Then you will make fun of the King of Babylonia by singing this song: That cruel monster is done for! He won't attack us again.

5. യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.

5. The LORD has crushed the power of those evil kings,

6. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്ക്കും അടത്തുകൂടാത്ത ഉപദ്രവത്താല് ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.

6. who were furious and never stopped abusing the people of other nations.

7. സര്വ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവര് ആര്ത്തു പാടുന്നു.

7. Now all the world is at peace; its people are celebrating with joyful songs.

8. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചുനീ വീണുകിടന്നതുമുതല് ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.

8. King of Babylonia, even the cypress trees and the cedars of Lebanon celebrate and say, 'Since you were put down, no one comes along to chop us down.'

9. നിന്റെ വരവിങ്കല് നിന്നെ എതിരേല്പാന് താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.

9. The world of the dead eagerly waits for you. With great excitement, the spirits of ancient rulers hear about your coming.

10. അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്ക്കു തുല്യനായ്തീര്ന്നുവോ? എന്നു പറയും.

10. Each one of them will say, 'Now you are just as weak as any of us!

11. നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള് നിനക്കു പുതെപ്പായിരിക്കുന്നു.

11. Your pride and your music have ended here in the world of the dead. Worms are your blanket, maggots are your bed.'

12. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
ലൂക്കോസ് 10:18, വെളിപ്പാടു വെളിപാട് 8:10

12. You, the bright morning star, have fallen from the sky! You brought down other nations; now you are brought down.

13. “ഞാന് സ്വര്ഗ്ഗത്തില് കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില് സമാഗമപര്വ്വതത്തിന്മേല് ഞാന് ഇരുന്നരുളും;
മത്തായി 11:23, ലൂക്കോസ് 10:15

13. You said to yourself, 'I'll climb to heaven and place my throne above the highest stars. I'll sit there with the gods far away in the north.

14. ഞാന് മേഘോന്നതങ്ങള്ക്കു മീതെ കയറും; ഞാന് അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില് പറഞ്ഞതു.

14. I'll be above the clouds, just like God Most High.'

15. എന്നാല് നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
മത്തായി 11:23, ലൂക്കോസ് 10:15

15. But now you are deep in the world of the dead.

16. നിന്നെ കാണുന്നവര് നിന്നെ ഉറ്റുനോക്കിഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും

16. Those who see you will stare and wonder, 'Is this the man who made the world tremble and shook up kingdoms?

17. ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവന് ഇവനല്ലയോ എന്നു നിരൂപിക്കും.

17. Did he capture every city and make earth a desert? Is he the one who refused to let prisoners go home?'

18. ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തില് മഹത്വത്തോടെ കിടന്നുറങ്ങുന്നു.

18. When kings die, they are buried in glorious tombs.

19. നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.

19. But you will be left unburied, just another dead body lying underfoot like a broken branch. You will be one of many killed in battle and gone down to the deep rocky pit.

20. നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര് എന്നും നിലനില്ക്കയില്ല.

20. You won't be buried with kings; you ruined your country and murdered your people. You evil monster! We hope that your family will be forgotten forever.

21. അവന്റെ മക്കള് എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്കൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവര്ക്കും അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊള്വിന് .

21. We will slaughter your sons to make them pay for the crimes of their ancestors. They won't take over the world or build cities anywhere on this earth.

22. ഞാന് അവര്ക്കും വിരോധമായി എഴുന്നേലക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലില്നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

22. The LORD All-Powerful has promised to attack Babylonia and destroy everyone there, so that none of them will ever be remembered again.

23. ഞാന് അതിനെ മുള്ളന് പന്നിയുടെ അവകാശവും നീര്പ്പൊയ്കകളും ആക്കും; ഞാന് അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

23. The LORD will sweep out the people, and the land will become a swamp for wild animals.

24. സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതുഞാന് വിചാരിച്ചതുപോലെ സംഭവിക്കും; ഞാന് നിര്ണ്ണയിച്ചതുപോലെ നിവൃത്തിയാകും.

24. The LORD All-Powerful has made this promise: Everything I have planned will happen just as I said.

25. എന്റെ ദേശത്തുവെച്ചു ഞാന് അശ്ശൂരിനെ തകര്ക്കും; എന്റെ പര്വ്വതങ്ങളില്വെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേല് നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളില്നിന്നു മാറിപ്പോകും.

25. I will wipe out every Assyrian in my country, and I will crush those on my mountains. I will free my people from slavery to the Assyrians.

26. സര്വ്വഭൂമിയെയും കുറിച്ചു നിര്ണ്ണയിച്ചിരിക്കുന്ന നിര്ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല് നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.

26. I have planned this for the whole world, and my mighty arm controls every nation.

27. സൈന്യങ്ങളുടെ യഹോവ നിര്ണ്ണയിച്ചിരിക്കുന്നു; അതു ദുര്ബ്ബലമാക്കുന്നവനാര്? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്?

27. I, the LORD All-Powerful, have made these plans. No one can stop me now!

28. ആഹാസ്രാജാവു മരിച്ച ആണ്ടില് ഈ പ്രവാചകം ഉണ്ടായി

28. This message came from the LORD in the year King Ahaz died:

29. സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്പ്പത്തിന്റെ വേരില്നിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്പ്പമായിരിക്കും.

29. Philistines, don't be happy just because the rod that punished you is broken. That rod will become a poisonous snake, and then a flying fiery dragon.

30. എളിയവരുടെ ആദ്യജാതന്മാര് മേയും; ദരിദ്രന്മാര് നിര്ഭയമായി കിടക്കും; എന്നാല് നിന്റെ വേരിനെ ഞാന് ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന് കൊല്ലും.

30. The poor and needy will find pastures for their sheep and will live in safety. But I will starve some of you, and others will be killed.

31. വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില് ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര് ശരണം പ്രാപിക്കും എന്നത്രേ.

31. Cry and weep in the gates of your towns, you Philistines! Smoke blows in from the north, and every soldier is ready.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |