Jeremiah - യിരേമ്യാവു 6 | View All

1. ബെന്യാമീന് മക്കളേ, യെരൂശലേമിന്റെ നടുവില്നിന്നു ഔടിപ്പോകുവിന് ; തെക്കോവയില് കാഹളം ഊതുവിന് ; ബേത്ത്--ഹക്കേരെമില് ഒരു തീക്കുറി ഉയര്ത്തുവിന് വടക്കു നിന്നു അനര്ഥവും മഹാ നാശവും കാണായ്വരുന്നു.

1. Run for your lives, people of Benjamin. Get out of Jerusalem. Sound a trumpet in Tekoa and light a signal fire in Beth-Haccherem. Soon you will be struck by disaster from the north. *

2. സുന്ദരിയും സുഖഭോഗിനിയുമായ സീയോന് പുത്രിയെ ഞാന് മുടിച്ചുകളയും.

2. Jerusalem is a lovely pasture, but shepherds will surround it and divide it up,

3. അവളുടെ അടുക്കല് ഇടയന്മാര് ആട്ടിന് കൂട്ടങ്ങളോടുകൂടെ വരും; അവര് അവള്ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര് ഔരോരുത്തന് താന്താന്റെ ഭാഗത്തു മേയിക്കും.

3. then let their flocks eat all the grass.

4. അതിന്റെ നേരെ പടയൊരുക്കുവിന് ! എഴുന്നേല്പിന് ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴല് നീണ്ടുപോയി.

4. Kings will tell their troops, 'If we reach Jerusalem in the morning, we'll attack at noon. But if we arrive later,

5. എഴുന്നേല്പിന് ! രാത്രിയില് നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!

5. we'll attack after dark and destroy its fortresses.'

6. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന് ! യെരൂശലേമിന്നു നേരെ വാട കോരുവിന് ! സന്ദര്ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;

6. I am the LORD All-Powerful, and I will command these armies to chop down trees and build a ramp up to the walls of Jerusalem. People of Jerusalem, I must punish you for your injustice.

7. കിണറ്റില് പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതില് എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്ച്ചയുമേ അവിടെ കേള്പ്പാനുള്ളു; എന്റെ മുമ്പില് എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.

7. Evil pours from your city like water from a spring. Sounds of violent crimes echo within your walls; victims are everywhere, wounded and dying.

8. യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന് നിന്നെ ശൂന്യവും നിര്ജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊള്ക.

8. Listen to me, you people of Jerusalem and Judah. I will abandon you, and your land will become an empty desert.

9. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.

9. I will tell your enemies to leave your nation bare like a vine stripped of grapes. I, the LORD All-Powerful, have spoken.

10. അവര് കേള്പ്പാന് തക്കവണ്ണം ഞാന് ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല് ശ്രദ്ധിപ്പാന് അവര്ക്കും കഴികയില്ല; യഹോവയുടെ വചനം അവര്ക്കും നിന്ദയായിരിക്കുന്നു; അവര്ക്കും അതില് ഇഷ്ടമില്ല.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51

10. I have told the people that you, LORD, will punish them, but they just laugh and refuse to listen.

11. ആകയാല് ഞാന് യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാന് തളര്ന്നുപോയി; ഞാന് അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭര്ത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.

11. Your anger against Judah flames up inside me, and I can't hold it in much longer. Don't hold back my anger! Let it sweep away everyone-- the children at play and all adults, young and old alike.

12. അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്ക്കും ആയിപ്പോകും; ഞാന് എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.

12. I'll punish the people of Judah and give to others their houses and fields, as well as their wives. I, the LORD, have spoken.

13. അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള് ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്ത്തിക്കുന്നു.

13. Everyone is greedy and dishonest, whether poor or rich. Even the prophets and priests cannot be trusted.

14. സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവര് പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
1 തെസ്സലൊനീക്യർ 5:3

14. All they ever offer to my deeply wounded people are empty hopes for peace.

15. മ്ളേച്ഛത പ്രവര്ത്തിച്ചതുകൊണ്ടു അവര് ലജ്ജിക്കേണ്ടിവരും; അവര് ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില് അവര് വീണുപോകും; ഞാന് അവരെ സന്ദര്ശിക്കുന്ന കാലത്തു അവര് ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.

15. They should be ashamed of their disgusting sins, but they don't even blush. And so, when I punish Judah, they will end up on the ground, dead like everyone else. I, the LORD, have spoken.

16. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് വഴികളില് ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില് നടപ്പിന് ; എന്നാല് നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള് അതില് നടക്കയില്ല എന്നു പറഞ്ഞു.
മത്തായി 11:29

16. The LORD said: My people, when you stood at the crossroads, I told you, 'Follow the road your ancestors took, and you will find peace.' But you refused.

17. ഞാന് നിങ്ങള്ക്കു കാവല്ക്കാരെ ആക്കികാഹളനാദം ശ്രദ്ധിപ്പിന് എന്നു കല്പിച്ചു; എന്നാല് അവര്ഞങ്ങള് ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.

17. I also sent prophets to warn you of danger, but when they sounded the alarm, you paid no attention. *

18. അതുകൊണ്ടു ജാതികളേ, കേള്പ്പിന് ; സഭയേ, അവരുടെ ഇടയില് നടക്കുന്നതു അറിഞ്ഞുകൊള്ക.

18. So I tell all nations on earth, 'Watch what I will do!

19. ഭൂമിയോ, കേള്ക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന് അവരുടെ വിചാരങ്ങളുടെ ഫലമായി അനര്ത്ഥം അവരുടെമേല് വരുത്തും.

19. My people ignored me and rejected my laws. They planned to do evil, and now the evil they planned will happen to them.'

20. ശെബയില്നിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളില് എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളില് എനിക്കു ഇഷ്ടവുമില്ല.

20. People of Judah, you bring me incense from Sheba and spices from distant lands. You offer sacrifices of all kinds. But why bother? I hate these gifts of yours!

21. ആകയാല് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ ജനത്തിന്റെ മുമ്പില് ഇടര്ച്ചകളെ വേക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേല് തട്ടി വീഴും; അയല്ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.

21. So I will put stumbling blocks in your path, and everyone will die, including parents and children, neighbors and friends.

22. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്നിന്നു ഒരു മഹാജാതി ഉണര്ന്നുവരും.

22. The LORD said, 'Look toward the north, where a powerful nation has prepared for war.

23. അവര് വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര് ക്രൂരന്മാര്; കരുണയില്ലാത്തവര് തന്നേ; അവരുടെ ആരവം കടല്പോലെ ഇരെക്കുന്നു; സീയോന് പുത്രീ, അവര് നിന്റെ നേരെ യുദ്ധസന്നദ്ധരായി ഔരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നിലക്കുന്നു.

23. Its well-armed troops are cruel and never show mercy. Their galloping horses sound like ocean waves pounding on the shore. This army will attack you, lovely Jerusalem.'

24. അതിന്റെ വര്ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

24. Then the people said, 'Just hearing about them makes us tremble with fear, and we twist and turn in pain like a woman giving birth.'

25. നിങ്ങള് വയലിലേക്കു ചെല്ലരുതു; വഴിയില് നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.

25. The LORD said, 'Don't work in your fields or walk along the roads. It's too dangerous. The enemy is well armed

26. എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറില് ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്ക; സംഹാരകന് പെട്ടെന്നു നമ്മുടെ നേരെ വരും.

26. and attacks without warning. So mourn, my people, as though your only child had died. Wear clothes made of sackcloth and roll in the ash pile.'

27. നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാന് നിന്നെ അവരുടെ ഇടയില് ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വെച്ചിരിക്കുന്നു.

27. Jeremiah, test my people as though they were metal.

28. അവരെല്ലാവരും മഹാ മത്സരികള്, നുണപറഞ്ഞു നടക്കുന്നവര്; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവര്ത്തിക്കുന്നു.

28. And you'll find they are hard like bronze and iron. They are stubborn rebels, always spreading lies. *

29. തുരുത്തി ഊതുന്നു; തീയില്നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര് നീങ്ങിപ്പോകുന്നില്ലല്ലോ.

29. Silver can be purified in a fiery furnace,

30. യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്ക്കും കറക്കന് വെള്ളി എന്നു പേരാകും. sയഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്

30. but my people are too wicked to be made pure, and so I have rejected them.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |