Ezekiel - യേഹേസ്കേൽ 46 | View All

1. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദര്ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.

1. ''Message from GOD, the Master: The gate of the inside courtyard on the east is to be shut on the six working days, but open on the Sabbath. It is also to be open on the New Moon.

2. എന്നാല് പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതന് അവന്റെ ഹോമയാഗവും സമാധാനയാഗവും അര്പ്പിക്കുമ്പോള് അവന് ഗോപുരത്തിന്റെ ഉമ്മരപ്പടിക്കല് നമസ്കരിക്കേണം; പിന്നെ അവന് പുറത്തേക്കു പോകേണംഎന്നാല് ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.

2. The prince will enter through the entrance area of the gate complex and stand at the gateposts as the priests present his burnt offerings and peace offerings while he worships there on the porch. He will then leave, but the gate won't be shut until evening.

3. ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കല് യഹോവയുടെ സന്നിധിയില് നമസ്കരിക്കേണം.

3. On Sabbaths and New Moons, the people are to worship before GOD at the outside entrance to that gate complex.

4. പ്രഭു ശബ്ബത്തുനാളില് യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്പ്പിക്കേണം.

4. ''The prince supplies for GOD the burnt offering for the Sabbath--six unblemished lambs and an unblemished ram.

5. ഭോജനയാഗമായി അവന് മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്ക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീന് എണ്ണവീതവും അര്പ്പിക്കേണം.

5. The grain offering to go with the ram is about five and a half gallons plus a gallon of oil, and a handful of grain for each lamb.

6. അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അര്പ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.

6. ''At the New Moon he is to supply a bull calf, six lambs, and a ram, all without blemish.

7. ഭോജനയാഗമായി അവന് കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീന് എണ്ണവീതവും അര്പ്പിക്കേണം.

7. He will also supply five and a half gallons of grain offering and a gallon of oil for both ram and bull, and a handful of grain offering for each lamb.

8. പ്രഭു വരുമ്പോള് അവന് ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.

8. ''When the prince enters, he will go through the entrance vestibule of the gate complex and leave the same way.

9. എന്നാല് ദേശത്തെ ജനം ഉത്സവങ്ങളില് യഹോവയുടെ സന്നിധിയില് വരുമ്പോള് വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന് വരുന്നവന് തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന് വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന് വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്കൂടി പുറത്തേക്കു പോകേണം.

9. ''But when the people of the land come to worship GOD at the commanded feasts, those who enter through the north gate will exit from the south gate, and those who enter though the south gate will exit from the north gate. You don't exit the gate through which you enter, but through the opposite gate.

10. അവര് വരുമ്പോള് പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര് പോകുമ്പോള് അവനുംകൂടെ പോകയും വേണം.

10. The prince is to be there, mingling with them, going in and out with them.

11. വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീന് എണ്ണയും വീതം ആയിരിക്കേണം.

11. ''At the festivals and the commanded feasts, the appropriate grain offering is five and a half gallons, with a gallon of oil for the bull and ram and a handful of grain for each lamb.

12. എന്നാല് പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവേക്കു അര്പ്പിക്കുമ്പോള് കിഴക്കോട്ടു ദര്ശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവന് ശബ്ബത്തുനാളില് ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്പ്പിക്കേണം; പിന്നെ അവന് പുറത്തേക്കു പോകേണം; അവന് പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.

12. ''When the prince brings a freewill offering to GOD, whether a burnt offering or a peace offering, the east gate is to be opened for him. He offers his burnt or peace offering the same as he does on the Sabbath. Then he leaves, and after he is out, the gate is shut.

13. ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവേക്കു ഹോമയാഗമായി അര്പ്പിക്കേണം; രാവിലെതോറും അതിനെ അര്പ്പിക്കേണം.

13. ''Every morning you are to bring a yearling lamb unblemished for a burnt offering to GOD.

14. അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയില് ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനില് മൂന്നിലൊന്നു എണ്ണയും അര്പ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവേക്കുള്ള നിരന്തരഭോജനയാഗം.

14. Also, every morning bring a grain offering of about a gallon of grain with a quart or so of oil to moisten it. Presenting this grain offering to GOD is standard procedure.

15. ഇങ്ങനെ അവര് രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്പ്പിക്കേണം.

15. The lamb, the grain offering, and the oil for the burnt offering are a regular daily ritual.

16. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രഭു തന്റെ പുത്രന്മാരില് ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില് അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാര്ക്കുംള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.

16. ''A Message from GOD, the Master: If the prince deeds a gift from his inheritance to one of his sons, it stays in the family.

17. എന്നാല് അവന് തന്റെ ദാസന്മാരില് ഒരുത്തന്നു തന്റെ അവകാശത്തില്നിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില് അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില് അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്ക്കും തന്നേ ഇരിക്കേണം.

17. But if he deeds a gift from his inheritance to a servant, the servant keeps it only until the year of liberation (the Jubilee year). After that, it comes back to the prince. His inheritance is only for his sons. It stays in the family.

18. പ്രഭു ജനത്തെ അവരുടെ അവകാശത്തില്നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില് ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന് അവന് സ്വന്ത അവകാശത്തില്നിന്നു തന്നേ തന്റെ പുത്രന്മാര്ക്കും അവകാശം കൊടുക്കേണം.

18. The prince must not take the inheritance from any of the people, dispossessing them of their land. He can give his sons only what he himself owns. None of my people are to be run off their land.''

19. പിന്നെ അവന് ഗോപുരത്തിന്റെ പാര്ശ്വത്തിലുള്ള പ്രവേശനത്തില്കൂടി എന്നെ വടക്കോട്ടു ദര്ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞന് പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.

19. Then the man brought me through the north gate into the holy chambers assigned to the priests and showed me a back room to the west.

20. അവന് എന്നോടുപുരോഹിതന്മാര് അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവര് ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാന് തന്നേ എന്നു അരുളിച്ചെയ്തു.

20. He said, 'This is the kitchen where the priests will cook the guilt offering and sin offering and bake the grain offering so that they won't have to do it in the outside courtyard and endanger the unprepared people out there with The Holy.'

21. പിന്നെ അവന് എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഔരോ മൂലയിലും ഔരോ മുറ്റം ഉണ്ടായിരുന്നു.

21. He proceeded to take me to the outside courtyard and around to each of its four corners. In each corner I observed another court.

22. പ്രാകാരത്തിന്റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങള് ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.

22. In each of the four corners of the outside courtyard were smaller courts sixty by forty-five feet, each the same size.

23. അവേക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കല്നിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.

23. On the inside walls of the courts was a stone shelf, and beneath the shelves, hearths for cooking.

24. അവന് എന്നോടുഇവ ആലയത്തിന്റെ ശുശ്രൂഷകന്മാര് ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.

24. He said, 'These are the kitchens where those who serve in the Temple will cook the sacrifices of the people.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |